21
October, 2017
Saturday
11:24 PM
banner
banner
banner

നടന്റെ അശ്ലീല ചാറ്റിംഗ്‌ വിവാദം: മറുപടിയുമായി ‘Y’ സിനിമയുടെ സംവിധായകൻ സുനിൽ ഇബ്രാഹിം

564

ഫെയ്‌സ്ബുക്കിലൂടെ അശ്ലീല സന്ദേശം അയച്ച സീരിയൽ – സിനിമാ നടന്റെ ചാറ്റ്‌ മെസേജുകൾ സ്ക്രീൻ ഷോട്ട്‌ ചെയ്ത്‌ ട്രാൻസ്‌ജെൻഡർ മേക്കപ്പ്‌ ആർട്ടിസ്റ്റ്‌ വിനീത്‌ സീമ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്‌. പോസ്റ്റ്‌ പിൻവലിക്കണം താൻ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്‌, അതിന്റെ പേരിൽ എങ്കിലും ആക്ഷേപിക്കരുതെന്ന് നടൻ ചെയ്ത മെസേജും വിനീത്‌ സീമ സ്ക്രീൻ ഷോട്ട്‌ ചെയ്ത്‌ പോസ്റ്റ്‌ ചെയ്തു. എന്നാൽ ‘y’ എന്ന തന്റെ സിനിമയിൽ അഭിനയിച്ച ഒരു നടൻ ആയതിനാൽ സിനിമയുടെ സംവിധായകൻ തന്നെ മറുപടിയുമായി രംഗത്തെത്തി. സംവിധായകൻ സുനിൽ ഇബ്രാഹിമിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വായിക്കാം.

#Y എന്ന സിനിമയിലൂടെ ഞങ്ങൾ നാല്പതിൽ അധികം പുതുമുഖങ്ങളെയാണ് ഓഡിഷനിലൂടെ കൊണ്ട് വന്നത്. അവർ എല്ലാവരും തന്നെ വളരെ കഴിവുള്ള കലാകാരന്മാർ ആണെന്ന് സിനിമ കാണുമ്പോൾ മനസിലാവും എന്നെനിക്കുറപ്പുണ്ട്!

ഒരു സംവിധായകൻ എന്ന നിലയിൽ ചെയ്യാവുന്നതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. അതിനപ്പുറം അതിൽ ഏതെങ്കിലും ഒരാളുടെ വ്യക്തി ജീവിതത്തിൽ തലയിടാണോ സ്വഭാവ സർട്ടിഫിക്കറ്റ് നോക്കാനോ എനിക്കൊട്ടും താൽപര്യമില്ല. അതിന്റെ ആവശ്യം ഉണ്ടെന്നും ഞാൻ കരുതുന്നില്ല.

ഈ സിനിമയിലെ ഒരു അഭിനേതാവ് ആരോടോ മോശമായി ചാറ്റ് ചെയ്തു എന്ന പേരിൽ ചില സ്ക്രീൻ ഷോട്ടുകൾ ഇന്നലെ മുതൽ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ചില online മാധ്യമങ്ങൾ അത് ഏറ്റെടുത്തതായും അറിയുന്നു. ആ സ്ക്രീൻ ഷോട്ടിൽ തന്നെ നോക്കുമ്പോൾ 2016 ആദ്യ മാസങ്ങളിൽ ആണ് ഈ ചാറ്റിംഗ് നടന്നത് എന്ന് കാണാം. എന്ത് കൊണ്ടാണ് അത് ഇപ്പോൾ മാത്രം പുറത്ത് വന്നത് എന്നറിയില്ല.

വിഷയത്തിലെ തെറ്റും ശെരിയും ചർച്ച ചെയ്യാനല്ല എന്റെ ഈ പോസ്റ്റ്. ഇതൊക്കെ ഉള്ളതാണെങ്കിലും അല്ലെങ്കിലും ഇങ്ങിനെ എന്തെങ്കിലും കിട്ടിയാലുടൻ സ്വയം ‘നല്ലകുട്ടി’ ചമഞ്ഞു ഓണ്ലൈൻ തെറിവിളി നടത്താനും അന്വേഷണം നടത്തി കുറ്റം തെളിയിക്കാനുമൊന്നും എനിക്ക് നേരമില്ല.

പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്‌, പക്ഷെ ഈ കാര്യം അന്വേഷിച്ചു കൊണ്ടു വരുന്ന സുഹൃത്തുക്കളുടെ മെസ്സേജുകൾക്ക്‌ മറുപടിയായി കാണുക. ഈ വിഷയത്തിൽ ഈ നിലയത്തിൽ നിന്നും കൂടുതൽ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതല്ല!!!

RELATED ARTICLES  മഞ്ജുവാര്യർക്ക്‌ മാത്രമല്ല കാവ്യയ്ക്കുമുണ്ട്‌ ആ ഒരു ദു:ഖം; ഇഷ്ടനടന്റെ നായിക ആയിട്ടില്ല ഇതുവരെ!
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *