22
October, 2017
Sunday
06:42 AM
banner
banner
banner

വേനൽ ചൂട്‌: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, ഇതാ ചില ഫലപ്രദമായ മുൻകരുതലുകൾ

1573

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ ചുട്ടുപൊള്ളുമെന്നാണ് മുന്നറിയിപ്പ്. ഹൃദ്രോഗികള്‍, പ്രായമേറിയവര്‍, കുഞ്ഞുങ്ങള്‍, സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ചൂടേറ്റു വാടാതിരിക്കാന്‍ ചില കാര്യങ്ങള്‍ ചൂടോടെ.ഇനിയങ്ങോട്ടു ചൂടുവാര്‍ത്തകളുടെ സമയമാണ്. പ്രത്യേകിച്ചൊരു പ്രകോപനവും കൂടാതെ കണ്ണില്‍ക്കണ്ടവരോടൊക്കെ സൂര്യന്‍ ചൂടാവുന്ന കാലം. പൊള്ളുന്ന സത്യം തിരിച്ചറിഞ്ഞില്ലെങ്കില്‍ കടുത്ത വേനലില്‍ വെയിലേറ്റു വാടിപ്പോകും. ചൂടിനൊപ്പം രോഗങ്ങളും കൂടുമെന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം. രോഗപ്രതിരോധത്തിന്റെ തണലുപറ്റി നടക്കുകയേ നിവൃത്തിയുള്ളൂ.ചൂടു കൂടിക്കൂടി വരികയാണ്. വരാനിരിക്കുന്ന രണ്ടുമാസങ്ങളും ചുട്ടുപൊള്ളുമെന്നാണ് വിദഗ്ധപക്ഷം. ഹൃദ്രോഗികള്‍, പ്രായമേറിയവര്‍, കുഞ്ഞുങ്ങള്‍, സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അന്തരീക്ഷ ഊഷ്മാവ് 41 ഡിഗ്രി കടക്കുമ്പോള്‍ സൂര്യാഘാത ലക്ഷണങ്ങള്‍ പ്രകടമാവാനിടയുണ്ട്. നിര്‍ജലീകരണത്തില്‍നിന്നു രക്ഷപ്പെടാന്‍ ധാരാളം വെള്ളം കുടിക്കുകയാണ് പ്രധാന പോംവഴി. കൂടുതല്‍ സമയം വെയില്‍കൊള്ളുന്ന സാഹചര്യം പരമാവധി ഒഴിവാക്കിയാല്‍ നന്ന്. തലച്ചോറ്, ത്വക്ക്, ഹൃദയം, മസിലുകള്‍ എന്നിവയെ ഗുരുതരമായ തോതില്‍ത്തന്നെ സൂര്യഘാതം ബാധിക്കാം. ചൂടുപേടിച്ച് വീടിനുള്ളില്‍ ഇരിക്കുന്നവരും സൂര്യതാപത്തെ സൂക്ഷിക്കണം.

വെള്ളം കുടിക്കൂ…
നിര്‍ജലീകരണം വരാതിരിക്കാന്‍ ഇഷ്ടംപോലെ വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളമായാല്‍ നന്ന്. ഇരുപതു മിനിറ്റോളം 100 ഡിഗ്രി സെല്‍ഷ്യസില്‍ വെട്ടിത്തിളച്ചാലേ വെള്ളം പൂര്‍ണമായും അണുവിമുക്തമാകൂ. മഞ്ഞപ്പിത്തത്തിനു കാരണമാകുന്ന അണുക്കള്‍ ചൂടിനെ പ്രതിരോധിക്കും. തിളച്ചശേഷം വെള്ളം മറ്റു പാത്രങ്ങളിലേക്കു മാറ്റരുത്. അതേ പാത്രത്തില്‍നിന്നുതന്നെ എടുത്ത് ഉപയോഗിക്കുന്നതാവും നല്ലത്. ദിവസേന കുറഞ്ഞതു രണ്ടര ലീറ്റര്‍ വെള്ളമെങ്കിലും കുടിച്ചേ പറ്റൂ. കായികാധ്വാനമുള്ള ജോലിയില്‍ ഏര്‍പ്പെടുന്നവരാണെങ്കില്‍ അളവ് പിന്നെയും കൂട്ടാം. ഉച്ചയ്ക്കു 12 മുതല്‍ രണ്ടുവരെയാണ് സാധാരണ ശക്തമായ രീതിയില്‍ ചൂട് അനുഭവപ്പെടുന്നത്. ഈ സമയം വിശ്രമിക്കാന്‍ പറ്റുമെങ്കില്‍ നന്നായി.

അയഞ്ഞവസ്ത്രങ്ങള്‍ ധരിക്കുക, നടക്കുമ്പോള്‍ തണലുപറ്റി പോവുക. ജീരകം, പതിമുഖം, തുളസി ഇവയിലേതെങ്കിലും ഇട്ടു തിളപ്പിച്ച വെള്ളം യാത്രകള്‍ക്കു പോകുമ്പോള്‍ കൂടെ കരുതാം. വെള്ളം ധാരാളം കുടിക്കാമെങ്കിലും ആരോഗ്യത്തിനു ഹാനികരമായ ‘വെള്ളം ഒഴിവാക്കണം. അല്ലെങ്കില്‍ ഒഴിവാക്കിയ രോഗങ്ങള്‍ പലതും തിരിച്ചുവരുമെന്നറിയുക. തണുത്ത ബിയറും നിര്‍ജലീകരണം കൂട്ടുകയേയുള്ളൂ. അമിതദാഹം, മൂത്രം കുറയുക, ഛര്‍ദി, രക്തസമ്മര്‍ദം കുറയുക, നാവു വരളുക എന്നിവ കണ്ടാല്‍ നിര്‍ജലീകരണം ആണെന്നു സംശയിക്കാം. അല്‍പം ഉപ്പുചേര്‍ത്ത കഞ്ഞിവെള്ളം, ഓറഞ്ചുനീര്, കരിക്കിന്‍വെള്ളം, ഓറഞ്ച് ജ്യൂസ് എന്നിവയെല്ലാം നല്ലതാണ്. ദഹിക്കാന്‍ എളുപ്പമുള്ളതും ജലാംശം കൂടുതലുള്ളതുമായ ഭക്ഷണമാണു വേനല്‍ക്കാലത്ത് ഉത്തമം. വാഴപ്പഴം, ചക്കപ്പഴം, ഞാവല്‍പ്പഴം, മാമ്പഴം, തണ്ണിമത്തന്‍ തുടങ്ങിയവയെല്ലാം ഏറെ പ്രയോജനപ്രദമാണ്.

ജലജന്യരോഗങ്ങള്‍ ഭീഷണി
ജലത്തിലൂടെ പകരുന്ന രോഗങ്ങളാണ് പ്രധാനമായും വേനല്‍ക്കാലത്ത് ഭീഷണി ഉയര്‍ത്തുന്നത്. കോളറ, അതിസാരം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവ പിടിപെടാനുള്ള സാധ്യത വളരെ കൂടുതല്‍. വെള്ളത്തില്‍ക്കൂടി പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എയും ഇയും. വിട്ടുവിട്ടുള്ള പനി, ശരീരമാസകലം വേദന, വിശപ്പില്ലായ്മ, നിരന്തര ക്ഷീണം, മനംപിരട്ടല്‍, ഉന്മേഷമില്ലായ്മ എന്നിവയാണു ലക്ഷണങ്ങള്‍. അസുഖം മൂര്‍ച്ഛിച്ചാല്‍ ചിലപ്പോള്‍ ഛര്‍ദിയുമുണ്ടാകും.വേനല്‍ച്ചൂട് കൂടുമ്പോഴാണു ചിക്കന്‍പോക്സിന്റെ ഭീഷണി. തൊലിപ്പുറത്തു കുമിളകളായാണു രോഗം പ്രത്യക്ഷപ്പെടുക. യഥാസമയം ചികില്‍സിച്ചില്ലെങ്കില്‍ ആന്തരികാവയവങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍

RELATED ARTICLES  ദിലീപ്‌ ഒന്നാം പ്രതിയായാൽ ജാമ്യം റദ്ദാകുമോ? ഒന്നാം പ്രതിയാകാനുള്ള കാരണങ്ങൾ ഇവയാണ്!

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *