21
October, 2017
Saturday
01:55 PM
banner
banner
banner

ആരാണ് സുബീഷ്‌ സുധി എന്ന നടൻ? 12 വർഷങ്ങൾക്ക്‌ മുൻപുള്ള ‘സഹമുറിയൻ’ ഓർമ്മകളുമായി ഒരു സുഹൃത്ത്‌

8351

വർഷം 2005.

കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റി റോഡില്‍ ഞാനും ബിനു പോളും കൂടി പഠന ശേഷം ഒരു മുറി വാടകയ്ക്കെടുത്തു താമസം തുടങ്ങി.

കുറച്ചു കാലം ക്യൂബ (CUBA- Cochin University Budhijeevi Association) എന്ന ഞങ്ങളുടെ സറ്റയറിക്കൽ തള്ള് സംഘടനയുടെ ആസ്ഥാനം ആ മുറി ആയിരുന്നു. പട്ടിണി കിടന്നു മരിച്ചാലും പണിയെടുത്തു ജീവിക്കില്ല എന്നതായിരുന്നു ക്യൂബയുടെ മുദ്രാവാക്യം. ക്യൂബയ്ക്ക് പോളിറ്റ് ബ്യൂറോ കഴിഞ്ഞാല്‍ പിന്നെ തൊട്ടുതാഴെ ഏരിയാ കമ്മിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാരണം ബുദ്ധിയുള്ള ഒരുത്തനും വളര്‍ന്നു വന്ന് നമ്മളെ വെട്ടാതിരിക്കുക എന്ന മഹത്തായ ജനാധിപത്യ മാതൃക യിരുന്നു ക്യൂബയുടെ നിയമാവലിയിലെ ഒന്നാമത്തെ ഐറ്റം.

ഞങ്ങൾ രണ്ടു പേരെയും, അതായത് എന്നെയും ബിനു പോളിനെയും ക്യൂബയുടെ ആജീവനാന്ത പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി ഞങ്ങള്‍ തന്നെ നേരത്തെ തെരഞ്ഞെടുത്തിരുന്നതിനാൽ സർവ്വ ശ്രീ ചിമ്പു അണ്ണന്‍, ജോസഫ് ജോര്‍ജ് , സുരേഷ് പി ആർ, വിനോദ് സാര്‍ , സുജിത് കൂനൻ, രമേശൻ നായര്‍ , രാജേഷ് തുളു തുടങ്ങിയ താത്വികാചാര്യൻമാരെ പോളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്താനേ സാധിച്ചുള്ളൂ. ജീവിതം ഒരു താത്വിക തള്ള് പ്രസ്ഥാനം ആയി ആഘോഷപൂർവം മുന്നോട്ട് പോകുന്ന ആ കാലത്താണ് സുഹൃത്ത് നാരായണന്‍ കുട്ടി വിളിച്ച് ‘നമ്മുടെ ഒരു സുഹൃത്ത് എറണാകുളത്ത് ഷൂട്ടിംഗ് ആവശ്യവുമായി വരുന്നുണ്ട് . നിന്റെ റൂമില്‍ ഒന്നു താമസിപ്പിക്കണം. കുറച്ച് ദിവസത്തെ കാര്യമേ ഉള്ളൂ …” എന്ന് പറയുന്നത്.

തൊട്ടു പിന്നാലെ അന്ന് SFI യുടെ സംസ്ഥാന സെക്രട്ടറി ആയിരുന്ന രാജേഷ് ചേട്ടന്‍ ( T V രാജേഷ് MLA) വിളിച്ചു. സംഭവം അത് തന്നെ. നാരായണന്‍ കുട്ടി പറഞ്ഞ കക്ഷിക്ക് ഒരു കുടിവയ്പ് നൽകണം.

മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.

എല്ലാവരും ഊണ് കഴിഞ്ഞ് വിശ്രമിക്കുന്ന ഒരു ഉച്ചക്ക് കഥാനായകൻ ഞങ്ങളുടെ മാളത്തിൽ എത്തുന്നു. എന്റെ നമ്പറിൽ വിളിച്ച് വഴി തെറ്റാതെ തന്നെ റൂമില്‍ എത്തി.

മുറിയില്‍ ഞാനും സുജിത് കൂനനും വിനോദും ഉണ്ട് എന്നാണ് ഓർമ്മ. മുറിയില്‍ കയറിയപ്പോള്‍ തന്നെ പുള്ളി കയ്യിലിരുന്ന ബാഗ് തുറന്ന് ഒരു ഫയല്‍ പുറത്തെടുത്ത് ഞങ്ങളെ കാണിച്ചു.

നിറയെ പത്രക്കട്ടിംഗുകളും ഫോട്ടോകളും.

കണ്ണൂര്‍ യൂണിവേഴ്സിറ്റി കലാപ്രതിഭ ആയിരുന്നു. സിനിമാ നടനാകാൻ മോഹിച്ച് കൊച്ചിക്ക് വണ്ടി കയറിയതാണ്. താമസം ആണ് വേണ്ടത്.

ആദ്യം തന്നെ ഒരു പഞ്ച് ഡയലോഗ്.

” ഇത് വച്ചു വേണം, കൊച്ചിയിലെ സിനിമക്കാരെ മുഴുവന്‍ വീഴ്ത്താൻ. നൃപാട്ടൻ നോക്കിക്കോ, ഞാന്‍ ഒരു നടനാകും. നിങ്ങ ഒക്കെ ഞെട്ടുന്ന നടൻ. എന്റെ ആത്മകഥയിൽ ഞാന്‍ നിങ്ങടെ പേര് എഴുതും. എന്റെ തുടക്ക കാലത്ത് എനിക്ക് അഭയം നൽകിയ മഹാൻ. നിങ്ങളും അങ്ങനെ പ്രശസ്തനാകും.

RELATED ARTICLES  സെക്സിയും വെട്ടി ജിഎസ്ടിയും വെട്ടി: രാഷ്ട്രീയക്കാരും സംഘടനകളും സ്ക്രിപ്റ്റ്‌ വായിച്ചിട്ട്‌ മതി ഇനി സിനിമ തുടങ്ങുന്നത്‌!

വലിയ നടൻമാർ കോടമ്പാക്കം സ്മരണകൾ എഴുതുന്നതു പോലെ….”

വന്നിരിക്കുന്നത് ഐരാവതം ഐറ്റം ആണെന്നും ഇൗ വള്ളി എന്നെയും കൊണ്ടേ പോകൂ എന്നും ആ നിമിഷം തന്നെ ഞാന്‍ തിരിച്ചറിഞ്ഞു.

ഉച്ചക്ക് എനിക്ക് അവിടെ ഒരു സ്ഥാപനത്തിൽ എൻട്രൻസ് കോച്ചിംഗ് ക്ളാസ്സിന്റെ ഏർപ്പാട് ഉള്ളതു കൊണ്ട് കക്ഷിയെ കൂനനെ ഏൽപ്പിച്ച് ഞാന്‍ പോയി.

പോകാനിറങ്ങിയ എന്നോട് പുള്ളിയുടെ ഒരു ചോദ്യം

” ഞാനും കൂടെ വന്നാലോ. ഞാൻ ക്ളാസിന് അടുത്ത് എവിടെയെങ്കിലും വെറുതെ നിന്നു കൊള്ളാം…”
വേണ്ട. ഇവിടെ റെസ്റ്റ് എടുത്തോ. ഞാന്‍ വൈകിട്ട് വരാം എന്ന് മനസ്സില്‍ സഖാവ് T V രാജേഷിനേം നാരായണന്‍ കുട്ടിയേം തെറിയും പറഞ്ഞ് ഞാന്‍ പോയപ്പോള്‍ രണ്ടാമത്തെ പഞ്ച് ഡയലോഗ്.

“എന്നാല്‍ ഒരു ഹൺഡ്രഡ് മണീസ് തന്നിട്ട് പോകൂ. വൈകുന്നേരം വരെ ഞാന്‍ ഇവിടെ ഇരിക്കണ്ടേ”
വളരെ കൂൾ ആയിട്ടാണ് പുള്ളി പഞ്ച് ഡയലോഗുകൾ അടിക്കുന്നത് എന്നത് എനിക്ക് വളരെ ശ്രദ്ധേയമായി തോന്നി.
ഇത് ഒരു നടയ്ക്ക് പോകില്ല എന്ന് എനിക്കു മനസ്സിലായി. കാശ് കൊടുത്ത് ഞാന്‍ പോയി.
തിരിച്ചു വരുമ്പോഴാണ് മേളം.

അവിടെയുള്ള എല്ലാവരെയും പുള്ളി അതിനിടെ കയ്യില്‍ എടുത്തു കഴിഞ്ഞു.
മൂന്നാമത്തെ പഞ്ച് ഡയലോഗും ഇതിനകം വിട്ടു കഴിഞ്ഞു.

ഈ കഴിഞ്ഞ മാസവും ഞാനും ജോസഫും കൂനനും ഇത് പറഞ്ഞ് ചിരിച്ചു മറിഞ്ഞു. വാചകം ഇതാണ്.
” എനിക്ക് അങ്ങനെ വലിയ സൂപ്പര്‍ സ്റ്റാര്‍ ആകണം എന്നൊന്നും അത്യാഗ്രഹം ഇല്ല. നമ്മള്‍ക്ക് ഒട്ട് താത്പര്യവും ഇല്ല. പക്ഷേ മലയാള സിനിമയിലെ ഒരു അവിഭാജ്യ ഘടകം ആകണം. വല്ല തിലകനോ നെടുമുടിയോ മുരളിയോ ഒക്കെ പോലെ… എന്താ സിംപിൾ ആയി നടക്കില്ലേ…?..”

ഈ വാചകം കുസാറ്റിൽ വൈറൽ ആയി. ഒപ്പം ഈ സിനിമാ മോഹിയും.
ലാൽ ജോസിന്റെ ക്ളാസ്മേറ്റ്സിൽ തല കാണിക്കാന്‍ കൊച്ചിയില്‍ എത്തി അവസരങ്ങൾക്കായി സംവിധായകരെ കാണാന്‍ ഞങ്ങളോടൊപ്പം കഴിഞ്ഞ ആ രസികന്റെ പേര് സുബീഷ് സുധി എന്നാണ്.

അന്ന് മുറിയിലേക്ക് വന്നു കയറിപ്പോൾ തന്ന ഷേക്ക് ഷാൻഡിന്റെ അതേ ഊഷ്മളത ഇപ്പോഴും സൂക്ഷിക്കുന്ന തനി പയ്യന്നൂർ കാരൻ. നന്മ നിറഞ്ഞ ഒരു ഇടതുപക്ഷക്കാരൻ.

അന്ന് ഒരുമിച്ചു കഴിഞ്ഞ കാലത്ത് തമ്മില്‍ വളരെ അടുത്തപ്പോഴേക്കും സുബീഷ് ഞങ്ങള്‍ക്ക് പ്രിയങ്കരൻ ആയി. താന്‍ വലിയ സുന്ദരൻ അല്ല എന്നും സിനിമയില്‍ തനിക്ക് സ്പോൺസർമാർ ഇല്ല എന്ന ബോധ്യവും അവന് ഉണ്ടായിരുന്നു. പി ജയരാജന്‍ ഉൾപ്പെടെ കമ്യൂണിസ്റ്റ് പാര്‍ടിയിലെ പ്രമുഖ നേതാക്കൻമാരുമായും നികേഷ് കുമാറിനെ പോലെയുള്ള ആളുകളുമായും ഉള്ള സൗഹൃദം വഴി സിനിമാ മേഖലയിലേക്ക് എളുപ്പ വഴി അവന്‍ വെട്ടിയില്ല.

RELATED ARTICLES  സെക്സിയും വെട്ടി ജിഎസ്ടിയും വെട്ടി: രാഷ്ട്രീയക്കാരും സംഘടനകളും സ്ക്രിപ്റ്റ്‌ വായിച്ചിട്ട്‌ മതി ഇനി സിനിമ തുടങ്ങുന്നത്‌!

പകരം മുഷിഞ്ഞ് ചാൻസ് ചോദിച്ചും സിനിമ സെറ്റുകൾ സന്ദർശിച്ചും അവസരങ്ങള്‍ ഉണ്ടാക്കി. മുല്ല, അറബിക്കഥ, ഇന്നത്തെ ചിന്താവിഷയം, എൽസമ്മ എന്ന ആൺകുട്ടി, കഥ പറയുമ്പോള്‍, എന്ന് നിന്റെ മൊയ്തീൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, മറിയം മുക്ക്, മാണിക്യക്കല്ല് തുടങ്ങിയ സിനിമകളിലെ ഒരു വിധം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ഉൾപ്പെടെ നാല്പതോളം സിനിമകളിൽ ഇതുവരെ അഭിനയിച്ചു.

കുറെ നല്ല വേഷങ്ങള്‍ ഇപ്പോള്‍ കമ്മിറ്റ് ചെയ്തിട്ടുമുണ്ട്.
സലീംകുമാറും ജഗദീഷും വിനീത് ശ്രീനിവാസനുമുൾപ്പെടെ ഒരു വലിയ സുഹൃത് വലയവും ഇന്ന് അയാള്‍ക്ക് സിനിമയില്‍ ഉണ്ട്.
ആഴ്ചയില്‍ രണ്ടു തവണ മുടങ്ങാതെ വിളിക്കുന്ന, വാ തോരാതെ സിനിമകളെക്കുറിച്ച് സംസാരിക്കുന്ന പ്രിയ അനുജനാണവൻ. ഒരു മിന്നായം പോലെ കൊല്ലത്തും തിരുവനന്തപുരത്തും ഒക്കെ നമ്മള്‍ ഉള്ള ഇടങ്ങളിൽ അവന്‍ വന്നു പോകും. നിങ്ങള്‍ തിരക്കഥ എഴുതുമ്പോള്‍ എനിക്ക് സൂപ്പര്‍ വേഷം അല്ലേ എന്ന് എപ്പോഴും ചോദിക്കുന്നവൻ.

സിനിമ അവന് പാഷൻ ആണ്. തീവ്രമാണ് അവന്റെ പരിശ്രമങ്ങളും അധ്വാനവും. അതിന്റെ പ്രതിഫലം പതിയെ വന്നു ചേരുകയാണ്. കഠിനമായ അവന്റെ പരിശ്രമത്തിന് പ്രകൃതി അവനോടൊപ്പം നിൽക്കുകയാണ്.
അവന്റെ പുതിയ പടം ” ഒരു മെക്സിക്കൻ അപാരത ” ആണ്.

മികച്ച വേഷം ആണ് എന്ന് കേൾക്കുന്നു.
സുബീഷിന് എല്ലാ വിധ ആശംസകളും.

Nripan Das

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *