21
October, 2017
Saturday
01:51 PM
banner
banner
banner

ഒരു നാണവുമില്ലാതെ നമ്മുടെ ടെലിവിഷൻ സീരിയലുകൾ കാട്ടിക്കൂട്ടുന്ന 10 മിഥ്യകൾ

2649

വീട്ടമ്മമാരെ ടെലിവിഷനു മുന്നില പിടിച്ചിരുത്തുന്നതിൽ സീരിയലുകൾ വൻ വിജയമാണ് ദിനം പ്രതി കൈവരിച്ചു കൊണ്ടിരിക്കുന്നത്. യാതാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കഥയും കഥാപാത്രങ്ങളും യഥാർത്ഥ കുടുംബജീവിതങ്ങളിൽ പോലും സ്വാധീനം ചെലുത്തുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. സ്ഥിരം വിഷയങ്ങളും സംഭവങ്ങളും കുത്തി നിറച്ച സീരിയലുകൾ മടുപ്പുളവാക്കുന്നില്ല എന്നത് അതിശയകരം തന്നെ. വിദേശചാനലുകളിലും സീരിയലുകൾ ഉണ്ട്, അവയൊക്കെ കഥയിലും കൈകാര്യം ചെയ്യുന്ന വിഷങ്ങളിലും വ്യത്യസ്ഥമായ സമീപനങ്ങൾ കാലാകാലങ്ങളിൽ സ്വീകരിക്കുന്നുണ്ട്, എന്നാൽ നമ്മുടെ നാട്ടിലെ സീരിയലുകൾ ഇവയൊന്നും ബാധകമല്ലാത്ത രീതിയിൽ ക്ലീഷേ വിഷങ്ങളുമായി മുന്നോട്ട് പോകുന്നു. അത്തരം സീരിയലുകളിൽ സ്ഥിരം കാണുന്ന ചില കഥാ സന്ദർഭങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. വിവാഹമോചനം നേടാതെ തന്നെ നിങ്ങൾക്ക് എത്ര വിവാഹം വേണമെങ്കിലും കഴിക്കാം.
അതെ, മിക്ക സീരിയലുകളുടെയും അവസ്ഥ ഇതാണ്. മിക്കവാറും സീരിയലുകളിലെ വിവാഹിതനായ പ്രാധാന കഥാപാത്രത്തിന് ആദ്യത്തെ ബന്ധത്തിൽ നിന്നും വിവാഹം മോചനം നേടാതെ തന്നെ മറ്റൊരു വിവാഹം കഴിക്കാം. ഈ രീതി 3-4 തവണ ആവർത്തിക്കുകയും ചെയ്യാം. ചിലപ്പോൾ സീരിയലിന്റെ പ്രൊഡ്യൂസറിന് ആ വ്യക്തിക്ക് സീരിയലിൽ ഉണ്ടായിരുന്ന എല്ലാ ഭാര്യമാരുടെയും/ഭർത്താക്കനമരുടെയും പേരുപോലും ചിലപ്പോൾ ഓർക്കാൻ കഴിഞ്ഞെന്ന് വരില്ല. ഇത്തരം കഥാപാത്രങ്ങളിലൂടെ സീരിയൽ പടച്ചിറക്കുന്നവർ സമൂഹത്തിന് നൽകുന്ന പാഠം എന്തായിരിക്കും?

2. മിക്കവാറും കഥാപാത്രങ്ങൾ എല്ലാം പണക്കാരായിരിക്കും
ലോകത്തെ ഏറ്റവും വലിയ പണക്കാരായ ടാറ്റ, ബിർല, അംബാനി ഇവരെയൊക്കെ മാറ്റി നിർത്തിയിട്ട്, സീരിയലുകളിലെ കഥാപാത്രങ്ങളിലേയ്ക്ക് വന്നാൽ ഇവിടെ എല്ലാവർക്കും പറയാനുള്ളത് 50-100 കോടികളുടെ കണക്കുകളാണ്. ചിലപ്പോൾ ആരെയെങ്കിലും തട്ടി കൊണ്ട് പോയിട്ട് ചോദിക്കുന്ന മോചന ദ്രവ്യത്തിന്റെ രൂപത്തിൽ, അല്ലെങ്കിൽ ബ്ലാക് മെയിലിംഗിൽ നിന്ന് രക്ഷപ്പെടാൻ കൊടുക്കുന്ന തുകയുടെ രൂപത്തിൽ, അതുമല്ലെങ്കിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കൽ.., അങ്ങനെ പല സംഘർഷഭരിതമായ സംഭവവികാസങ്ങൾ കുത്തി നിറയ്ക്കുക സീരിയലുകളുടെ സ്ഥിരം ടെക്നിക്കുകളാണ്.

3. എല്ലാവരും പാതിരാത്രി പോലും വെൽ ഡ്രസ്ഡ്
നിനച്ചിരിക്കാതെ രാത്രി 3 മണിയ്ക്ക് വന്ന ഒരു ഫോൺ കോൾ അറ്റൻഡ് ചെയ്യാൻ ഞെട്ടി ഉണർന്നാലും, അല്ലെങ്കിൽ രാവിലെ സാധാരണ പോലെ ഉണർന്നാലും സീരിയലിനെ കഥാപാത്രങ്ങൾ എല്ലാം ഒരു വിവാഹ പാർട്ടിയ്ക്ക് പങ്കെടുക്കാൻ ഒരുങ്ങിയിറങ്ങിയത് പോലെയുള്ള ഗറ്റപ്പിലായിരിക്കും. ഒരിക്കലും സാധാരണ വീട്ടിലെ വേഷത്തിൽ ഒരാളെയും നമുക്ക് സീരിയലിൽ കാണാൻ കഴിയില്ല. രാവിലെ എഴുന്നേറ്റപാടെ വന്നാലും അവർ പാർട്ടി വെയറിലായിരിക്കും.

4. സീരിയലിലെ എല്ലാ കഥാപാത്രങ്ങളൂം എല്ലായിപ്പോഴും വീട്ടിൽ തന്നെ കാണും
സീരിയലിലെ കുടുംബാംഗങ്ങൾ എല്ലാവരും എല്ലായിപ്പോഴും കുടുംബത്തിൽ തന്നെ ഉണ്ടാകും. ആർക്കും ഓഫീസിലോ, സ്കൂളിലോ കോളേജിലോ ഒന്നും പോകണ്ട. പകലായാലും രാത്രിയായാലും ഇതിൽ മാറ്റമൊന്നും ഉണ്ടാകില്ല. അപരിചിതർ ആരെങ്കിലും വീട്ടിലേയ്ക്ക് കടന്നുവന്നാൽ കുടുംബാംഗങ്ങൾ എല്ലാവരും ആ വ്യക്തിയെ തുറിച്ച് നോക്കി നിൽക്കുന്ന ഒരു സീനെങ്കിലും ഇല്ലാതെ എന്ത് സീരിയൽ??? അതാണ് സീരിയലിലെ സസ്പെൻസ്.

5. ഒരു പ്ലാസ്റ്റിക് സർജറിയിലൂടെ എല്ലാം തിരിത്തിക്കുറിക്കാൻ കഴിയും
അതെ, പ്ലാസ്റ്റിക് സർജരിയുടെ അർത്ഥം തന്നെ ടി വി സീരിയലുകൾ തിരുത്തിക്കുറിച്ചു. ഇത് പ്രത്യക്ഷമായി തന്നെ എല്ലാം മാറ്റി മറിയ്ക്കും, ചിലരുടെ ചർമ്മത്തിന്റെ നിറം മുതൽ ശബ്ദം വരെ മാറ്റിക്കളയും, എന്തിനധികം പറയുന്നു ഒരാളുടെ പൊക്കവും വണ്ണവും വരെ കുറയ്ക്കാനും കൂട്ടാനും പ്ലാസ്റ്റിക് സർജറി വഴി കഴിയുമെന്നാണ് സീരിയലുകൾ തെളിയിച്ചിരിക്കുന്നത്.

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments


Gayathri Devi | Executive Editor


Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *