20
August, 2017
Sunday
11:12 PM
banner
banner
banner

മൊട്ട രാജേന്ദ്രന്റെ രൂപം ഇങ്ങനെയാവാൻ കാരണം ഒരു മലയാള സിനിമയ്ക്കിടെ സംഭവിച്ച ദുരന്തം

90

മൊട്ട രാജേന്ദ്രനെ ഇങ്ങനെയാക്കിയത് മലയാള സിനിമ, വില്ലനായും ഹാസ്യതാരമായും തമിഴ് സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന രാജേന്ദ്രനെ മലയാളികള്‍ക്ക് സുപരിചിതനാക്കിയത് മലയാളി നടി ചുംബിക്കാന്‍ വിസമ്മതിച്ചു എന്ന വാര്‍ത്തയാണ്.

എന്നാല്‍ അതിനും ഏറെ മുമ്പ് തന്നെ ഈ താരം മലയാള ചലച്ചിത്ര ലോകത്ത് എത്തിയിരുന്നു. തല നിറയെ മുടിയും ഉരുക്ക് മസിലും സിക്‌സ് പായ്ക്ക് ബോഡിയും എല്ലാം ഉളള സുന്ദരനായ ഈ യുവാവ് ഇന്ന് എല്ലാവര്‍ക്കും പേടി തോന്നുന്ന രൂപത്തിലേക്ക് എത്താന്‍ കാരണം മലയാള സിനിമയാണത്രേ.

മലയാളത്തില്‍ അടക്കം തെന്നിന്ത്യയിലെ തിരക്കുളള സ്റ്റണ്ട് മാസ്റ്ററായിരുന്നു ഇദ്ദേഹം. പണ്ട് ഒരുപാട് ചിത്രങ്ങളില്‍ മോഹന്‍ലാലിനും അരവിന്ദ് സ്വാമിയ്ക്കുമൊപ്പം ഗുണ്ടയായി അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗിനിടെ പറ്റിയ ഒരു അപകടമാണ് ഈ രൂപത്തിലേക്ക് കൊണ്ടെത്തിച്ചത്.

കല്‍പെറ്റ എന്ന മലയാളം സിനിമയില്‍ നായകന്‍ രാജേന്ദ്രനെ തല്ലുന്ന ഒരുരംഗമുണ്ട്. തല്ല് കൊണ്ട് രാജേന്ദ്രന്‍ ഒരു പുഴയില്‍ വീഴണമായിരുന്നു. എന്നാല്‍ രാജേന്ദ്രന്‍ ചെന്ന് വീണ പുഴ മാലിന്യങ്ങള്‍ നിറഞ്ഞതായിരുന്നു. അതിലെ രാസവസ്തുക്കള്‍ ഇദ്ദേഹത്തിന്റെ തലമുടി മുഴവന്‍ പൊഴിച്ച് കളഞ്ഞു. പുരികം പോലും പൊഴിഞ്ഞു. ഏറെ ദിവസം ആശുപത്രിയിലും കഴിയേണ്ടി വന്നു.

സംവിധായകന്‍ ബാലയുടെ കണ്ണില്‍ പെട്ടതോടെ വിരൂപനായി മാറിയ രാജേന്ദ്രന്റെ സമയം തെളിഞ്ഞു. ആദ്യം വില്ലനും പിന്നെ ഹാസ്യതാരവുമായി. സിക്‌സ് പായ്ക്ക് ഇപ്പോഴും ഉടവില്ലാതെ സൂക്ഷിക്കുന്നു. അഞ്ഞൂറിലേറെ സിനിമകള്‍ ഇതിനോടകം രാജേന്ദ്രൻ ചെയ്തിട്ടുണ്ടുമുണ്ട്.

Story Credit: onlinepeeps.in

RELATED ARTICLES  ഭാര്യയെ തുണി കൊണ്ട് വയറില്‍ കെട്ടി വച്ച ഭീമൻ രഘു എടുത്തത്‌ 'ഹെവി റിസ്ക്‌'
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *