22
October, 2017
Sunday
06:48 AM
banner
banner
banner

ദിലീപ്‌ നടിയെ ആക്രമിച്ചിട്ടുണ്ടെങ്കിൽ അതിന്‌ പിന്നിൽ ശക്തമായ ഒരു കാരണമുണ്ടാവില്ലേ? സോനാ നായരുടെ പ്രതികരണം!

411

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചന കുറ്റത്തിന് ജയിലിലായ ദിലീപ്‌ ജാമ്യം നേടി പുറത്തിറങ്ങിയതോടെ ദിലീപിനുള്ള പിന്തുണയും ഏറുകയാണ്. മണിക്കൂറുകൾക്കമാണ് ഫ്യുയോക്കിന്റെ പ്രസിഡന്റ്‌ സ്ഥാനം ആന്റണി പെരുമ്പാവൂർ ഒഴിഞ്ഞ്‌ ദിലീപിന് കൊടുത്തത്‌. നിരവധി സിനിമാ പ്രമുഖരാണ് ദിലീപിന് അനുകൂലിച്ച്‌ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്‌. എന്നാൽ അക്കൂട്ടത്തിൽ സോന നായരുടെ പ്രതികരണം അൽപം ഗൗരവമുള്ളതാണ്. ദിലീപ്‌ അങ്ങനെ നടിയെ ആക്രമിച്ചിട്ടുണ്ടെങ്കിൽ അതിന്‌ പിന്നിൽ ശക്തമായ ഒരു കാരണമുണ്ടാവില്ലേ എന്നാണ്‌ സോന നായരുടെ ചോദ്യം. മംഗളം വെബ്‌ ഡസ്കിനോട്‌ പ്രതികരിക്കുകയായിരുന്നു നടി.

സോന പറയുന്നത്‌ ഇങ്ങനെ.നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ റൂട്ട്‌ എന്താണെന്ന്‌ അറിയില്ല. രണ്ട്‌ പേരും സഹപ്രവർത്തകർ തന്നെയാണ്‌. ദിലീപ്‌ തെറ്റ്‌ ചെയ്തോ ഇല്ലയോ എന്നറിയില്ല. എന്നാൽ ഞാൻ പരിചയപ്പെട്ട കൂടെ പ്രവർത്തിച്ചിട്ടുള്ള ദിലീപ്‌ കുറ്റവിമുക്തനായിരിക്കണമെന്നാണ്‌ പ്രാർത്ഥിക്കുന്നത്‌. അയാൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ആരും തന്നെ ദിലീപിന്റെ ഭാഗത്തു നിന്ന്‌ ഇതുവരെ ഒരു ദുരനുഭവം ഉണ്ടായിട്ടുള്ളതായി പറഞ്ഞിട്ടില്ല. സഹപ്രവർത്തകരെയൊക്കെ കീയർ ചെയ്യുന്ന പ്രകൃതമുള്ളയാളാണ്‌ ദിലീപ്‌. എല്ലാവർക്കും സഹായങ്ങൾ ചെയ്തു കൊടുക്കുന്ന മലയാള സിനിമയിലെ ഒരു മികച്ച കലാകാരൻ. അങ്ങനെയൊരാൾ ഇങ്ങനെയൊന്നും ചെയ്തിരിക്കല്ലെയെന്നാണ്‌ ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും. പക്ഷെ അയാൾ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ തക്കശിക്ഷ തന്നെ നൽകണം.

ദിലീപിന്റെ വിഷയത്തിൽ നടക്കുന്ന ജനകീയ വിചാരണയെ ശക്തമായി വിമർശിച്ച സോന, ദിലീപിനെതിരെ ഇപ്പോൾ ആരോപണം ഉന്നയിക്കുന്ന പലരും സത്യത്തിൽ കാര്യങ്ങളറിയാതെ അയാളെ അടച്ചാക്ഷേപിക്കുകയാണെന്നാണ്‌ പറയുന്നത്‌.കുറ്റാരോപിതൻ മാത്രമായ ഒരാളെ ഇത്തരത്തിൽ ഒറ്റപ്പെടുത്തി വിമർശിക്കുന്നവരിൽ പലരും ഒരു കാലത്ത്‌ അയാളോടൊപ്പം കളിച്ച്‌ ചിരിച്ച്‌ നടന്നവർ തന്നെയാണ്‌. നാളെ ചിലപ്പോ ദിലീപ്‌ തെറ്റുകാരനല്ലെന്ന്‌ വന്നാൽ ദിലീപിനെതിരെ തിരിഞ്ഞവരൊക്കെ എന്ത്‌ ചെയ്യുമെന്നും സോന ചോദിച്ചു. അഥവ ഒരാൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കാനായി കോടതിയും നിയമവ്യവസ്ഥിതികളുമുണ്ട്‌. അതിന്‌ വിട്ടുകൊടുക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ കാര്യം അറിയാതെ കൂട്ടത്തോടെ ആക്രോശിക്കുന്നത്‌ ശരിയല്ല. സത്യാവസ്ഥ എന്തെന്നും പോലും അറിയാതെയാണ്‌ ഇപ്പോൾ ചിലർ നടത്തുന്ന വിചാരണ.

ആക്രമണത്തിന്‌ ഇരയാക്കപ്പെട്ട’ നടിയെയും വളരെ അടുത്ത്‌ പരിചയമുണ്ട്‌. അനിയത്തിയെ പോലെയുള്ള അവൾക്ക്‌ പിന്തുണയറിയിച്ചുകൊണ്ടുള്ള കൂട്ടായ്മകളിലും പങ്കെടുത്തിട്ടുണ്ട്‌… അതുകൊണ്ട്‌ കൂടി സംഭവത്തിൽ പ്രതി ദിലീപ്‌ ആകരുതെ എന്നാണ്‌ പ്രാർത്ഥിച്ചത്‌. അഥവാ ദിലീപ്‌ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതിന്‌ പിന്നിൽ ശക്തമായ ഒരു കാരണമുണ്ടാകില്ലെ. അങ്ങനെ ആലോചന വരിന്നിടത്താണ്‌ ആരുടെ കൂടെ നിൽക്കണമെന്ന ആശയക്കുഴപ്പം ഉണ്ടാകുന്നത്‌. അതുകൊണ്ടാണ്‌ ഞാൻ അവർക്കൊപ്പം നിൽക്കുന്നുവെന്ന്‌ പറയുന്നത്‌. സോനാ നായർ തന്റെ നിലപാട്‌ വ്യക്തമാക്കി.

നേരത്തെ നടൻ സിദ്ധിഖും ഇടത്‌ എം എൽ എ കൂടിയായ കെ ബി ഗണേഷ്‌ കുമാറും ദിലീപിന് പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്തു വന്നിരുന്നു. പൃത്വിരാജിനു വേണ്ടിയാണ് മമ്മൂട്ടി ദിലീപിനെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കിയതെന്നായിരുന്നു ഗണേഷ്‌ കുമാറിന്റെ ആരോപണം. എന്നാൽ ഇതിനെതിരെ മമ്മൂട്ടിയോ പൃത്വിരാജോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ ഫാൻസ്‌ കാരുടെ ആവേശം അതിരുവിടുന്നുണ്ടെങ്കിലും ദിലീപ്‌ സോഷ്യൽ മീഡിയയിൽ പോലും ഇതുവരെ മനസു തുറന്നിട്ടില്ല.

RELATED ARTICLES  സെക്സ് ഡോളുകൾ കേരളത്തിനു ആശ്വാസമാകുമോ? മലയാളി നടിയോട് ആരാധകന്റെ ചോദ്യം

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Comments are closed.