24
September, 2017
Sunday
07:20 AM
banner
banner
banner

സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്ന ദമ്പതികൾ ‘പണികിട്ടാതിരിക്കാൻ’ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

3824

ഒരു നേരം ആഹാരമില്ലെങ്കിലും ഇന്നത്തെ തലമുറ വളരെ കൂളായി അതങ്ങ്‌ അഡ്ജസ്റ്റ്‌ ചെയ്യും. അതേസമയം മൊബൈൽ ഫോണും ഇന്റർനെറ്റും ഇല്ലാതെ ഒരു പത്ത്‌ മിനിട്ട്‌ തികയ്ക്കാൻ അവന്‌ കഴിയില്ല. ഇന്റർനെറ്റും സോഷ്യൽ മീഡിയയും മുന്തിയ ഇനം സ്മാർട്ട്‌ ഫോണും കയ്യിലുള്ളപ്പോൾ പിന്നെ ആഹാരം അത്‌ വെച്ചാലായി കഴിച്ചാലായി അത്രമാത്രം. ആഹാരം പാകം ചെയ്യാനും പിന്നെയത്‌ കഴിക്കാനും ചിലവാക്കുന്ന സമയം കൂടി ഫ്ര@്സുമായി ചാറ്റ്‌ ചെയ്യാം, സോഷ്യൽ മീഡിയയിലെ വൈറൽ ന്യൂസു കൾ വീണ്ടും വീണ്ടും വൈറലാക്കി രസിക്കാം, ഇനി അതിനൊന്നും കഴിഞ്ഞില്ലെങ്കിൽ ലേറ്റസ്റ്റ്‌ സെൽഫിയിട്ട്‌ കമന്റ്സിന്റേയും ലൈക്സിന്റേയുമൊക്കെ എണ്ണം നോക്കി സായൂജ്യമടയാം.

what's on your mind? ഈ ചോദ്യം കാണാത്ത ഒരാൾ പോലും ഇന്ന്‌ സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുന്നവരുടെ ഇടയിൽ കാണില്ല. ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമായ ഫേസ്ബുക്ക്‌ വോളിലാണ്‌ ഇങ്ങനെയൊരു ചോദ്യം. നിങ്ങളുടെ മനസ്സിൽ എന്താണ്‌? അവരവരുടെ മനസ്സിൽ തോന്നുന്നതെന്തും മാച്ചിങ്ങ്‌ ഫീലിങ്ങ്‌ ഐക്കൺസും, പിക്ചേഴ്സും, ലൊക്കേഷൻ മാപ്പും സഹിതം ഈ ലോകത്തോട്‌ വിളിച്ചു പറയുമ്പോൾ ചില കാര്യങ്ങളിലെങ്കിലും കുറച്ചു ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും. പ്രത്യേകിച്ചും നിങ്ങൾ സ്റ്റാറ്റസ്‌ കോളത്തിൽ 'മാരീഡ്‌' എന്നാണ്‌ എഴുതുന്നതെങ്കിൽ. സന്തുഷ്ട ദാമ്പത്യ ജീവിതത്തിന്‌ ചില ഓൺലൈൻ മുൻകരുതലുകൾ എടുക്കുന്നത്‌ നന്നായിരിക്കും.

ചില സുഹൃദ്‌ ബന്ധങ്ങൾ ഉപേക്ഷിക്കുന്നതിൽ അഭിമാനിക്കാം.
നിങ്ങളുടെ കെട്ടുറപ്പുള്ള ദാമ്പത്യത്തിന്‌ ഭീഷണിയാകുന്ന സുഹൃത്തുക്കളെ പാടേ ഉപേക്ഷിക്കുന്നതിൽ വൈമനസ്യം കാണിക്കരുത്‌. റിലേഷൻഷിപ്പിന്‌ ദോഷകരമാകുമെന്ന്‌ തോന്നുന്ന ആളുകളുമായുള്ള സഹകരണം നിങ്ങൾക്ക്‌ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിൽ അത്‌ ഉപേക്ഷിക്കുന്നത്‌ തന്നെയാണ്‌ നല്ലത്‌. തുടക്കത്തിൽ ഈ തീരുമാനം നിങ്ങളെ വിഷമിപ്പിച്ചാലും അത്‌ നിങ്ങളുടെ പങ്കാളിയുമായുള്ള ഊഷ്മളമായ ബന്ധത്തിന്‌ സഹായകരമാകുമെങ്കിൽ പിന്നീട്‌ നിങ്ങൾക്കതിൽ അഭിമാനം തോന്നും.

നാരങ്ങാ വെള്ളം കുടിച്ചിട്ട്‌ പുറം തൊലി വലിച്ചെറിയരുതേ, അറിയണോ നാരങ്ങാതൊലിയുടെ ആരോഗ്യ ഗുണങ്ങൾ!

അമിത സ്വകാര്യത അവസാനിപ്പിക്കുക.
പങ്കാളിയെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നതാണ്‌ ആരോഗ്യകരമായ ഒരു ബന്ധത്തിന്റെ അടിത്തറ. നിങ്ങൾ വിവാഹതരോ ഉടൻ വിവാഹിതരാകാൻ പോകുന്നവരോ ആണെങ്കിൽ അമിതമായ സ്വകാര്യത ഉപേക്ഷിക്കുന്നതാണ്‌ നല്ലത്‌. നിങ്ങൾ കൂടുതൽ സ്വകാര്യത സൂക്ഷിക്കുന്നത്‌ പങ്കാളിയിൽ നിന്നും പലതും മറയ്ക്കുന്നതിന്റെ സൂചനയായാണ്‌ അവർക്ക്‌ തോന്നുക. അങ്ങനെയല്ലെങ്കിൽ ഫേസ്ബുക്ക്‌ പാസ്സ്‌വേഡും മറ്റും പങ്കാളിയുമായി പങ്കുവയ്ക്കാം. ചിത്രങ്ങളും പോസ്റ്റുകളും പങ്കാളിയിൽ നിന്നും മറച്ച്‌ വയ്ക്കാൻ ശ്രമിക്കരുത്‌ ഇത്‌ സംശയങ്ങൾക്കിടവരുത്തുകയും ബന്ധം തകർക്കുകയും ചെയ്യും.

വിയർപ്പ്‌ ദുർഗ്ഗന്ധം ഇല്ലാതാക്കാം പ്രകൃതി ദത്തമായിത്തന്നെ, ഇതാ വഴികൾ!

റിലേഷൻഷിപ്പ്‌ സ്റ്റാറ്റസ്‌ മറച്ച്‌ വയ്ക്കരുത്‌
സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമിൽ റിലേഷൻഷിപ്പ്‌ സ്റ്റാറ്റസ്‌ വ്യക്തമാക്കുന്ന ഭാഗം മറച്ചുവയ്ക്കുന്നവരുണ്ട്‌. വർഷങ്ങളായി ഒരാളുമായി സ്നേഹബന്ധത്തിലായിരിക്കുകയും പെട്ടന്ന്‌ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നത്‌ സുഹൃത്തുക്കളിൽ നിന്നും മറച്ച്‌ വയ്ക്കേണ്ട ആവശ്യമില്ല. പരസ്പരമുള്ള ബന്ധം അഭിമാനത്തോടെ എല്ലാവരുടെയും മുമ്പിൽ വ്യക്തമാക്കുക.

(പങ്കാളിയെ നിങ്ങൾ ഫ്രണ്ട്‌ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ? Next Page...)

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *