27
September, 2017
Wednesday
01:17 AM
banner
banner
banner

അവളും ഫേസ്ബുക്കിൽ സജീവമായി, എനിക്കുള്ള പ്രണയ കമന്റുകൾ ബ്ലോക്ക്‌ ചെയ്യിക്കാൻ – അപ്പോൾ അവൾ എന്റെ ഇൻബോക്സ്‌ കണ്ടാലോ?

78

ജീവൻ അന്നത്തെ ജോലി കഴിഞ് ഓഫീസിൽ നിന്നിറങ്ങി അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ വാങ്ങി പതിവ് പോലെ വീട്ടിലേക്ക് തിരിച്ചു.. വീട്ടിലേക്ക് വണ്ടി തിരിച്ചപ്പോൾ തന്നെ കണ്ടു അനുവിന്റെ സ്കൂട്ടർ പോർച്ചിൽ ഇരിക്കുന്നത്.. രണ്ടു കിലോ മീറ്റർ ദൂരെയുള്ള സ്കൂളിലാണ് അവൾ പഠിപ്പിക്കുന്നത്.. മോനും അവിടെ തന്നെയാണ് പഠിക്കുന്നതും.. ചിലപ്പോൾ താൻ നേരത്തെ എത്തും ചില ദിവസങ്ങളിൽ അവളും..

അഭി ബാഗും വലിച്ച് വേണോ വേണ്ടയോ എന്ന രീതിയിലാണ് നടക്കുന്നത് തന്നെ കണ്ടപാടെ അച്ഛാ എന്ന് വിളിച്ചു ഓടി വന്നു.. അനു സാരിയെല്ലാം മാറ്റി അടുക്കളയിൽ കയറിയിട്ടുണ്ടാകും.. താൻ വന്നെന്നു അറിഞ്ഞു കൊണ്ടാകണം "ഏട്ടാ.. കുളിച്ചു വന്നോളൂ.. ചായ ഇപ്പം കൊണ്ട് വരാം.." ഓഫീസ് വിട്ടു വന്നാൽ ഒരു ചായ പണ്ടേ പതിവുള്ളതാണ്...

ജീവൻ കുളിയെല്ലാം കഴിഞ് മൊബൈലും കൈയ്യിലെടുത്ത് പതിവ് പോലെ ഫേസ് ബുക്ക് login ചെയ്തു.. നോട്ടിഫിക്കേഷൻ ഒരു പാടുണ്ട് update ചെയ്യാൻ.. തന്റെ കഥകളെ കുറിച്ച് പത്രത്തിൽ വാർത്ത വന്നതിനു ശേഷം എത്ര റിക്വസ്റ്റ് കളാണ് വരുന്നത്.. ഫ്രണ്ട്സുകളും കമെന്റുകളും ഉൾ പെട്ടി ചാറ്റിങ്ങിൽ കിട്ടുന്ന കുളിരും ആകെ പാടെ നല്ല രസം..

നിങ്ങളിപ്പോ FB യിൽ ഹീറോ ആണല്ലോ എന്നൊക്കെ സഹ പ്രവർത്തകർ പറയുമ്പോൾ ആത്മഹർഷം കൊണ്ട് ഉള്ള് തുളുമ്പിയാലും പുറമേക്ക് അതൊക്കെ എന്ത് അതിലൊന്നും കാര്യമില്ലന്നേയ്.. എന്ന് വിനയത്തോടെ പറയും.. അനു fb യൊന്നും നോക്കാൻ താത്പര്യം ഇല്ലാത്ത ആളായിരുന്നു.. പക്ഷേ തന്റെ കഥകളെ കുറിച്ച് അവളുടെ കൂടെയുള്ളവർ അവളോട് അഭിപ്രായം പറയാൻ തുടങ്ങിയപ്പോൾ അവളും FB യിൽ സജീവമായി. കഥകൾ വായിക്കാനല്ല.. തന്റെ കഥകൾക്ക് പ്രണയ സല്ലാപത്തോടെ comment എഴുതുന്നവളുമാരെ ശ്രദ്ധിക്കാനും അങ്ങനെ കാണുന്നവരെ ബ്ലോക്ക് ചെയ്യാൻ എന്നെ പ്രേരിപ്പിക്കാനും.. (അപ്പോഴൊക്കെ എന്റെ ഇൻബോക്സ്‌ അവൾ കണ്ടിരുന്നെങ്കിലോ എന്ന് ഞാൻ ഭയത്തോടെ ഓർക്കും..)

അഭീ tv യുടെ sound കുറച്ചു വെക്കു... സ്കൂൾ വിട്ട് വന്നാൽ മോൻ ടിവിയുടെ മുമ്പിലും അച്ഛൻ പിന്നെ ചുണ്ണാമ്പ് തേക്കാൻ തുടങ്ങിയിട്ടുണ്ടാകും.. അനു ചായയുമായി വരുന്ന ശബ്ദം കേട്ടയുടൻ തന്നെ ജീവൻ മൊബൈൽ താഴെ വെച്ച് മേശമേൽ കിടന്നിരുന്ന പത്രം എടുത്ത് വായിക്കാൻ തുടങ്ങി... അനു ചായയും ലഘു പലഹാരങ്ങളും മേശമേൽ കുറച്ചു ശബ്ദത്തോടെ വെച്ച് ഒന്നും മിണ്ടാതെ പോയി.. കൂടെ ഒരു ഗ്ലാസ് പായസവും.. അയൽ വീടുകളിൽ നിന്ന് ആരെങ്കിലും കൊടുത്തതാവും..

ജീവൻ പതിയെ പേപ്പർ താഴെ വെച്ചു.. ഇന്നെന്താ ഇത്ര വലിയ ഗൗരവം.. അല്ലെങ്കിൽ ചായയുമായി വന്നാൽ എപ്പോഴും മൊബൈൽ നോക്കി ഇരിക്കുന്നതിന് എന്തെങ്കിലും പരാതി പറഞ്ഞിട്ടെ പോകാറുള്ളൂ... ആ ! എന്തെങ്കിലും ആവട്ടെ ജീവൻ വീണ്ടുംമൊബൈൽഎടുത്തു. ചോറുണ്ണാൻ ഭാര്യ വിളിക്കുന്നത് വരെ ഒന്ന് മൂത്രമൊഴിക്കാൻ കൂടെ പോകാതെ ജീവൻ അനു പറയുന്ന പോലെ ചുണ്ണാമ്പും തേച് ഇരുന്നു..

അവൾ കുറെ ഉപദേശിചിട്ടും പിണങ്ങി നിന്നിട്ടും കാര്യമില്ല എന്ന് തോന്നിയിട്ടാക്കണം ഇപ്പോൾ ഒരു പരാതിയും പറയാറില്ല... ചിലപ്പോൾ പറയും നിങ്ങൾ മൊബൈൽ നോക്കുന്നതിനെ പകുതി എങ്കിലും എന്നെയും മോനെയും നോക്കണം എന്ന്... മോൻ ഉണ്ട് ഉറങ്ങി കഴിഞ്ഞിരുന്നു.. ജീവൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഓരോ വർത്തമാനങ്ങൾ പറഞ് കൊണ്ടിരുന്നെങ്കിലും അനു എല്ലാത്തിനും ചെറിയ മൂളലിൽ മറുപടി ഒതുക്കി...

RELATED ARTICLES  മമ്മൂട്ടി വിഷയത്തിൽ അന്ന രാജന്‌ പിന്തുണ അറിയിച്ച റീമ കല്ലിംഗലിന്‌ ആരാധകരുടെ പൊങ്കാല!

ഭക്ഷണ ശേഷവും മൊബൈൽ കൈയ്യിൽ നിന്ന് വെക്കാറില്ലെങ്കിലും അന്ന് രാത്രി പിന്നെ മൊബൈൽ എടുത്തില്ല... ഭാര്യയുടെ മുഖത്തെ കാർമേഘം എന്താണെന്ന് ജീവന് പിടികിട്ടാത്തത് തന്നെ കാര്യം... അനുവിന്റെ അരികിലായി ജീവനും പോയി കിടന്നു.. അവൾ ഒന്നും മിണ്ടാതെ കിടന്നു... ജീവൻ കുറച്ചു നേരം ഒന്നും മിണ്ടാതെ കിടന്നു അവളുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും കാണാഞ്ഞപ്പോൾ പതിയെ അവളുടെ മുടിയിഴകളിൽ തഴുകി പിൻ കഴുത്തിൽ ഉമ്മ വെച്ച് അവളെ ചേർത്ത് പിടിക്കാനൊരുങ്ങുമ്പോഴേക്കും അവൾ കുതറി കൈ തട്ടി മാറ്റി.. സീറോ ബൾബിന്റെ വെളിച്ചത്തിൽ അപ്പോഴാണ് ജീവൻ അനുവിന്റെ മുഖം ശരിക്കു കണ്ടത് രണ്ടു കണ്ണിൽ നിന്നും കണ്ണ് നീർ ഒലിച്ചിറങ്ങുന്നു...

"എന്ത് പറ്റി അനു.." ജീവൻ അവളെ വീണ്ടും ചേർത്ത് പിടിച്ചു... "ഇന്നത്തെ ദിവസം ഓർമ്മയുണ്ടോ നിങ്ങൾക്ക്.." ജീവൻ കുറെ ആലോചിച്ചു ഇല്ല ഒന്നും പിടി കിട്ടുന്നില്ല.. "ഇന്ന് മോന്റെ പിറന്നാൾ ആയിരുന്നു... അധികമൊന്നും ആയിട്ടില്ല അഞ്ചാം പിറന്നാൾ.. കാലത്ത് സ്കൂളിൽ പോകുമ്പോൾ ഞാനവന്റെ ബാഗിൽ കുറച്ചുസ്വീറ്സ് വെച്ചിരുന്നു ഒപ്പമുള്ള കുട്ടികൾക്ക് കൊടുക്കാൻ.. ഞാൻ കരുതി നിങ്ങൾ വൈകീട്ട് വരുമ്പോഴെങ്കിലും അവന് ഒരു ഗിഫ്റ്റോ അല്ലെങ്കിൽ just ഒന്ന് വിഷ് എങ്കിലും ചെയ്യുമെന്ന്... ആ പായസം കണ്ടിട്ട് പോലും നിങ്ങൾ ചോദിച്ചില്ല എന്താ പ്രത്യേകത എന്ന്.. നാല് ദിവസം മുമ്പായിരുന്നു നമ്മുടെ വിവാഹ വാർഷികം.. അന്നും മറന്നു പക്ഷേ ഞാനത് ഓർമിപ്പിച്ചു.. അന്ന് പറഞ്ഞത് ജോലിയുടെ തിരക്കിൽ പെട്ടു മറന്നു പോയതെന്നാണ്.. മോന്റെ ജന്മദിനവും ഇതും മറന്നാൽ, അത് വെറും മറവിയല്ല എന്ന് ഏട്ടൻ തിരിച്ചറിയണം.. പക്ഷേ എന്റെ കൂടെ ജോലി ചെയ്യുന്ന ടീച്ചറുടെ FB വാളിൽ അവരുടെ വിവാഹ വാർഷികത്തിന് ആശംസ നേർന്നു കൊണ്ട്
നല്ല കാവ്യ വചനങ്ങൾ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.. അവൾ നിങ്ങളുടെ fb ഫ്രണ്ട് ആകും but ഞാൻ നിങ്ങളുടെ ഭാര്യായല്ലേ.. അഭി നമ്മുടെ മോനല്ലേ... എന്റെ ഏട്ടൻ ഇങ്ങനെ ആയിരുന്നില്ല.. എന്റെ birth day പോലും ഓർമിച്ചു വെച്ച് എന്തെങ്കിലും സർപ്രൈസ് ഗിഫ്റ്റ് കൊണ്ട് തന്നിരുന്ന ആളായിരുന്നു.."

ജീവൻ ഒന്നും മിണ്ടിയില്ല സത്യമാണ് അവൾ പറഞ്ഞതെല്ലാം.. തന്റെ കുടുംബത്തെക്കാൾ ഏറെ താൻ ഈ മൊബൈലിനെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു.. സോഷ്യൽ മീഡിയയിൽ താൻ ഓൺ ലൈൻ ആയപ്പോൾ കുടുംബ ജീവിതത്തിൽ ഓഫ് ലൈൻ ആയിരിക്കുന്നു.. താൻ മാറേണ്ടതുണ്ട്... വേണം തനിക്കൊരു മാറ്റം എല്ലാത്തിനും ഒരു പരിധി വേണം... ജീവൻ ഉറങ്ങി കിടക്കുന്ന തന്റെ മോനെ നോക്കി.. ജീവന്റെ കണ്ണുകൾ നിറഞ്ഞു.

സ്കൂൾ വിട്ടു വന്നാലും സ്കൂൾ അവധിയുള്ള ദിവസങ്ങളിലും അവൻ അച്ഛാ എന്ന് വിളിച്ചു പുറകെ വരും... താനപ്പോൾ മൊബൈലിൽ നോക്കി ഇരിക്കുവായിരിക്കും.. അതിനു ശല്യം ആവാതിരിക്കാൻ അവനു ടാബ് എടുത്തു കൊടുക്കും അല്ലെങ്കിൽ ടീവിയിൽ കാർട്ടൂൺ വെച്ച് കൊടുക്കും.. അവനപ്പോൾ ഒന്നും മിണ്ടാതെ അതിൽ ലയിച്ചിരിക്കും.. ലീവുള്ള ദിവസം നമുക്ക് എവിടെയെങ്കിലും പോകാം ഏട്ടാ എന്ന് അനു പറയുമ്പോൾ മൊബൈൽ സൂത്രത്തിൽ മാറ്റി വെച്ച് എനിക്ക് ചെറിയ ഒരു തല വേദനയുണ്ട് അടുത്ത പ്രാവശ്യം പോകാം എന്ന് പറയും...

RELATED ARTICLES  കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട അച്ഛൻ, പിന്നീട്‌ മകന്റെ അവഗണന ആ മനസിന്റെ താളം തെറ്റിച്ചു: ഒടുവിൽ ആ മകൻ ചെയ്തത്‌!

അങ്ങനെ താൻ തന്റേതു മാത്രമായ സ്വകാര്യ ലോകത്തേക്ക് ഒതുങ്ങി.. കൂട്ടുകാരിൽ നിന്ന് എപ്പോഴേ അകന്നു കഴിഞ്ഞിരുന്നു.. ഇപ്പോഴുള്ളത് fb യിലെ hi bro സൗഹൃദങ്ങൾ മാത്രം.. ജീവൻ അങ്ങനെ ഓരോന്ന് ആലോചിച്ചു നടന്ന് റൂമിനു വെളിയിൽ എത്തിയിരുന്നു.. അപ്പോഴാണ് ഏട്ടാ എന്നുള്ള അനുവിന്റെ വിളി.. തന്നെ കാണാഞ്ഞപ്പോൾ വിളിച്ചതാകും...

ജീവൻ റൂമിലേക്ക് ചെല്ലുമ്പോൾ അനു മോന്റെ നെറ്റിയിൽ തുണി നനച്ചിടുവാണ്.. മോന് നല്ലോണം പനിക്കുന്നുണ്ട്.. വൈകീട്ട് ചെറിയ ഒരു മേല് കാച്ചിലുണ്ടായിരുന്നു.. ഞാനത് കാര്യമാക്കിയില്ല.. ജീവൻ അഭിയുടെ നെറ്റിയിൽ തൊട്ടു നോക്കി ചുട്ടു പൊള്ളുന്ന പനിയാണ്.. ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാം.. അനു പറഞ്ഞു. ഹോസ്പിറ്റലിൽ പോകാൻ നോക്കുമ്പോൾ പുറത്ത് നല്ല മഴ ബൈക്കെടുക്കാനും വയ്യ..

"അബുവിന്റെ ഓട്ടോ വിളിക്കാം" അനു മോനെയും എടുത്ത് പറഞ്ഞു... അപ്പോഴാണ് ജീവൻ അറിഞ്ഞത് അടുത്തുള്ള ഓട്ടോ ഓടിക്കുന്ന അബുവിന്റെ നമ്പർ പോലും തന്റെ കൈയ്യിലില്ല എന്ന്.. ജീവന്റെ പരിഭ്രമം കണ്ടപ്പോൾ തന്നെ അവൾക്കു കാര്യം മനസ്സിലായി അവൾ വേഗം ബാഗിൽ നിന്നും മൊബൈൽ എടുത്ത് വിളിച്ചു.. കുറച്ചു കഴിഞ്ഞപ്പോൾ അബുവിൻറെ ഓട്ടോ മുറ്റത്ത് വന്നു നിന്നു..

"അബു സുഖമല്ലേ..." വെറുതെ ഒരു കുശലം ചോദിച് വണ്ടിയിലേക്ക് കയറി.. അബു തന്റെ സഹപാഠിയും കളിക്കൂട്ടുകാരനും ഒക്കെ ആയിരുന്നു... തനിക്ക് സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചതും നീന്താൻ പഠിപ്പിച്ചതും എല്ലാം അവനായിരുന്നു... താനവനെ വേണ്ട രീതിയിൽ പിന്നീട് പരിഗണിച്ചോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് മറുപടി.. വണ്ടി ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും അബു എന്തൊക്കെയോ വർത്തമാനങ്ങൾ പറഞ്ഞിരുന്നു.. രാത്രിയിൽ വണ്ടി വിളിച്ചതിന്റെ ഒരു നീരസവും അവന്റെ മുഖത്തൊ വാക്കുകളിലോ ഇല്ലായിരുന്നു. അനുവാണ് കൂടുതലും അവനോടു സംസാരിച്ചതും..

ഹോസ്പിറ്റലിൽ കയറി ഡോക്ടറെ കാണിക്കാനും പിടിക്കാനും ഒക്കെ അബു കൂടെ വന്നു... ഒരു ചെറിയ ട്രിപ്പ് ഇട്ടിട്ടുണ്ട്
അത് കഴിഞ്ഞാൽ വീട്ടിൽ പോകാം.. കുറച്ചു മരുന്ന് എഴുതിയിട്ടുണ്ട് അത് കൊടുത്താൽ മതി മാറിക്കോളും... ഡോക്ടർ അതും പറഞ്ഞു പോയി.. അനു മോന്റെ അടുത്തിരുന്നു.. ഞാൻ അബുവിന്റെ കൂടെ കുറച്ചു മാറി ഇരുന്നു.. മൊബൈലിലേക്ക് കൈ നീണ്ടെങ്കിലും എടുത്തില്ല.. തന്റെ ഇച്ഛാ ശക്തി പതിയെ കൈ വരുന്നതിൽ ഉള്ളാലെ സന്തോഷിച്ചു..

"ഇന്ന് രാവിലത്തെ ഓട്ടവും നിങ്ങളുടേതായിരുന്നു ഇപ്പൊ ലാസ്റ് ഓട്ടവും.." അബു പറഞ്ഞു.. "രാവിലെ ആരാ വണ്ടി വിളിച്ചെ.." ജീവൻ ചോദിച്ചു.. "ഇന്ന് മോന്റെ birth day ആയിരുന്നല്ലേ ചേച്ചി കുറച്ചു പായസവും കുറച്ചു പൈസയും തന്നിരുന്നു ആശ്രയ മന്ദിരത്തിലെ കുട്ടികൾക്ക് കൊടുക്കാൻ.. ഞാനും ഇടക്ക് അങ്ങോട്ട് പോകാറുണ്ട് ഞമ്മളെ കൊണ്ട് കഴിയുന്നത് കുറച്ചാണെങ്കിലും അവർക്കത് വലിയ കാര്യമാണ് ആരും ഇല്ലാത്ത കുട്ടികളല്ലേ.." ജീവൻ ഒന്നും മിണ്ടാതെ നാവിറങ്ങി പോയ മട്ടിലിരുന്നു..

സോഷ്യൽ മീഡിയയിൽ സഹജീവി സ്നേഹത്തെ കുറിച്ചും കാരുണ്യത്തെ കുറിച്ചും വാചാലനാകുന്ന താൻ ഒരിക്കൽ പോലും ഈ വക ഇടങ്ങളിൽ പോകുകയോ എന്തെങ്കിലും സഹായം ചെയ്യുകയോ ചെയ്തിട്ടില്ല എന്ന് ജീവൻ കുറ്റബോധത്തോടെ ഓർത്തു... ഓട്ടോ ഓടിക്കുന്ന അബുവും ടീച്ചർ ആയ തന്റെ ഭാര്യ അനുവും തങ്ങളുടെ ജീവിത വ്യവഹാരങ്ങൾക്കിടയിൽ ഇതിനും സമയം കണ്ടെത്തിയിരിക്കുന്നു... അബു വീണ്ടും കുറെ കാര്യങ്ങൾ പറഞ്ഞു.. അത് കേൾക്കും തോറും താൻ അവരുടെ മുമ്പിൽ ചെറുതായി പോകുന്നത് ജീവൻ അറിഞ്ഞു..

RELATED ARTICLES  ഒരു സ്ത്രീയുടെ വിജയം അവളുണ്ടാക്കുന്ന ആഹാരത്തിന്റെ രുചിയാണെങ്കിൽ ആണുങ്ങൾ എല്ലാം ഒരു വഹയ്ക്കും കൊള്ളാത്തവരല്ലേ? വൈറലായി ഒരു വീട്ടമ്മയുടെ കുറിപ്പ്‌!

ട്രിപ്പ് തീർന്ന് വീട്ടിലേക്ക് പോകാൻ പറഞ്ഞപ്പോൾ അഭിയെ കോരിയെടുത്ത് തോളിൽ ഇട്ടത് ജീവനായിരുന്നു.. സന്തോഷത്തോടെ അനു പുറകിലും.. വണ്ടി വീടിന്റെ മുറ്റത്ത് നിർത്തി ജീവൻ കുട്ടിയെ അനുവിന്റെ കൈയ്യിൽ കൊടുത്ത് പൈസയുമായി അബുവിന്റെ അടുത്ത് എത്തിയപ്പോഴേക്കും അബു വണ്ടി തിരിച്ചിരുന്നു.. എന്ത് പറഞ്ഞിട്ടും പൈസ വാങ്ങാൻ അബു സമ്മതിച്ചില്ല.. "എന്റെ കുട്ടിക്ക് ബാഗും യൂണിഫോമും എല്ലാം വാങ്ങി തന്നത് അനു ടീച്ചറാണ് എന്റെ മോനും അഭിയും എനിക്ക് ഒരു പോലെയാണ്.. എന്റെ മോനുമായി ഹോസ്പിറ്റലിൽ പോയാൽ ഞാൻ ആരുടെ കൈയ്യിൽ നിന്നാണ് കാശ് വാങ്ങുക.. അഭിയും എനിക്ക് അത് പോലെയാണ്.. ഇത് ആദ്യമായിട്ടല്ലേ അടുത്ത പ്രാവശ്യം ഞാൻ വാങ്ങിക്കൊളാം.." ജീവൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അബു വണ്ടിയുമായി പോയി...

പിറ്റേ ദിവസം ജീവൻ ഓഫീസിൽ പോയില്ല.. മോന് വയ്യാത്തത് കൊണ്ട് അനുവും ലീവ് വിളിച്ചു പറഞ്ഞിരുന്നു... അന്ന് അനു കണ്ടു വർഷങ്ങൾക്കു മുമ്പുള്ള തന്റെ ഏട്ടനെ... മോനോടൊപ്പം കളിക്കുന്ന ഭാര്യയെ ഇടയ്ക്കു ഒരു കുസൃതി നോട്ടം നോക്കുന്ന ഇടയ്ക്കു അടുക്കളയിൽ വന്നു സഹായിക്കുന്ന തന്റെ ഏട്ടനെ... അന്ന് വൈകീട്ട് അവർ അബുവിന്റെ വീട്ടിലേക്കു ചെന്നു.. അബുവിന്റെ ഭാര്യ അവരെ സ്വീകരിച്ചു.. കുറച്ചു കഴിഞ്ഞപ്പോൾ അബുവും വന്നു പിന്നെ വർത്തമാനങ്ങളും പൊട്ടിച്ചിരികളും ആയി ഒരാഘോഷം തന്നെ ആയി..

സോഷ്യൽ മീഡിയയിലെ കമെന്റിനെക്കാളും ചാറ്റിങ്ങിനെക്കാളും ഒരു സുഖവും സമാധാനവും തോന്നി ജീവനപ്പോൾ... പിന്നീടുള്ള ജീവന്റെ ജീവിതം ജീവനുള്ളതായിരുന്നു.. കുടുംബ വീടുകളിലേക്കും വയ്യാതെ കിടക്കുന്ന ബന്ധു ജനങ്ങളുടെ അടുത്തേക്കും അയൽ വാസികളോട് കുശലം പറയാനും എല്ലാം ഇപ്പോൾ ജീവന് സമയമുണ്ട്.. ഇപ്പോൾ ആശ്രയ മന്ദിരത്തിലേക്ക് രണ്ട് പേരും ഒരുമിച്ചാണ് പോകുക കൂടെ അഭിയും... ചിലപ്പോൾ അബുവും അബുവിന്റെ കുടുംബവും.. കുറെ നേരം അവിടത്തെ കുട്ടികളോടൊപ്പം ചിലവഴിക്കും fb യിൽ അതിനെ കുറിച്ച് പോസ്റ്റ് ഇടുമ്പോൾ ഫ്രണ്ട്സുകളും കൂടെ വരും..

Fb നോക്കാനൊക്കെ ഒരു സമയം നിശ്ചയിച്ചിട്ടുണ്ട് ജീവനിപ്പോൾ.. ആ സമയമേ താൻ ഓൺ ലൈനിൽ കാണൂ എന്ന് ഇപ്പോൾ വളരെ അടുത്ത ഫ്രണ്ട്സുകളും തിരിച്ചറിഞ്ഞിട്ടുണ്ട്.. ഇനി fb നോക്കിയില്ലെങ്കിലും ജീവനിപ്പോൾ അതൊരു കുഴപ്പമേ അല്ലാതായിട്ടുണ്ട്... ഭാര്യയുടെ ജന്മ ദിനവും വിവാഹവാർഷികവും എല്ലാം മൊബൈലിൽ reminder സെറ്റ് ചെയ്തിട്ടിരിക്കുകയാണ് രണ്ടു ദിവസം മുന്നേ തന്നെ ഓർമ്മ പെടുത്താൻ... നമ്മുടെ ഉള്ളിലും ജീവനുണ്ടോ അതോ ജീവനില്ലാത്ത ജീവനാണോ എന്ന് സ്വയം തിരിച്ചറിയുക!

കടപ്പാട്: സോഷ്യൽ മീഡിയ

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments


Social Media Opinion | സോഷ്യൽ മീഡിയയിൽ നിന്നും പോസ്റ്റ്‌ ചെയ്തത്‌


Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *