21
October, 2017
Saturday
11:28 PM
banner
banner
banner

സൂക്ഷിച്ച്‌ ഉപയോഗിക്കുക! സോഷ്യൽ മീഡിയ പ്രവാസികൾക്ക്‌ പാരയാകുന്നു, കഠിനമായ ശിക്ഷകളാണ് നിങ്ങളെ കാത്തിരിക്കുന്നത്‌!

84

വിവര സാങ്കേതിക വിദ്യയുടെ വികാസം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നവരാണ് പ്രവാസികള്‍. ഒരു കത്ത് കിട്ടാന്‍ ഒരു മാസത്തില്‍ അധികം കാത്തിരിക്കേണ്ടി വരുമായിരുന്നു ഇരുപതു കൊല്ലം മുന്‍പ് വരെ. പിന്നീട് ടെലിഫോണ്‍ വന്നതോടെ വല്ലപ്പോഴും വീടിലുള്ളവരോട് സംസാരിക്കാം എന്ന ആശ്വാസം. ടെലിഫോണ്‍ കാര്‍ഡുകളുമായി കാളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ വെയില് കൊണ്ടും കാത്തു നിന്ന പ്രവാസികള്‍, പിന്നീട് മൊബൈലിന്റെ വരവോടെ ഹുണ്ടി കോളുകള്‍ ബുക്ക്‌ ചെയ്ത് സംസാരിക്കാന്‍ തുടങ്ങി.

മൊബൈല്‍ ഫോണ്‍ സര്‍വത്രികമാകുകയും വിവരസാങ്കേതിക വിദ്യ വലിയ കുതിച്ചു ചാട്ടം നടത്തുകയും ചെയ്തതോടെ പ്രവാസികള്‍ക്ക് വാട്സപ്പും ഫേസ്ബുക്കും ഇമോയും സ്കൈപും തുടങ്ങി നിരവധി ആപ്ലിക്കേഷനുകള്‍ പ്രവാസികള്‍ക്ക് ആശ്വാസമായി എത്തി.  മാതാപിതാക്കളോട് , ഭാര്യയോട്, കുട്ടികളോട്, സുഹൃത്തുക്കളോട് എല്ലാം പ്രവാസിക്ക് സംസാരിക്കാനും കാണാനും ചര്‍ച്ച ചെയ്യാനും വിവര സാങ്കേതിക വിദ്യ പ്രവാസിയെ സഹായിച്ചു.

എന്നാല്‍ ഗള്‍ഫ്‌ നാടുകളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രവാസികള്‍ അറിഞ്ഞോ അറിയാതെയോ നടത്തുന്ന ഇടപെടലുകള്‍ പലപ്പോഴും അവരെ ദോഷകരമായി ബാധിക്കുന്നു. ഗള്‍ഫില്‍ നിന്നുകൊണ്ട് നാടിലുള്ള സുഹൃത്തുക്കളുമായി സംവാദത്തില്‍ ഏര്‍പ്പെടുമ്പോള്‍ നടത്തുന്ന പല പരാമര്‍ശങ്ങളും അവരെ കേസില്‍ പെടുത്തും.

മതത്തെയും ദൈവത്തിനെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍, പോസ്റ്റുകള്‍ എന്നിവ ഷെയര്‍ ചെയ്യാതിരിക്കുവാന്‍ ഗള്‍ഫ്‌ നാടുകളില്‍ ജീവിക്കുന്ന പ്രവാസികള്‍ ശ്രദ്ധിക്കണം. മതത്തെ അവഹേളിക്കുന്ന തരത്തിലുള്ള പ്രചരണം നടത്തിയാല്‍ വളരെ കഠിനമായ ശിക്ഷയാണ് ഇത്തരം രാജ്യങ്ങളില്‍ നില നില്‍ക്കുന്നത്.

അതുപോലെ തന്നെ നമ്മുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യുന്ന വേളയില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാതിരിക്കുക. ഒരാളുടെ അനുവാദമില്ലാതെ അയാളെ ടാഗ് ചെയ്യുന്നത് ഗള്‍ഫ്‌ നാടുകളില്‍ അനുവദനീയമല്ല. അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്നതും നിയമ നടപടികള്‍ നേരിടാന്‍ ഇടയാക്കും.  പല ഗള്‍ഫ്‌ നാടുകളിലും  അമുസ്ലിങ്ങള്‍ക്ക് മദ്യപിക്കാന്‍ അനുവാദം ഉണ്ട് എന്നാലും മദ്യപിക്കുന്ന ചിത്രങ്ങള്‍ ഒരിക്കലും ഷെയര്‍ ചെയ്യരുത്.

ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയോ, അപവാദങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും ഗള്‍ഫ്‌ നാടുകളില്‍ കുറ്റകരമാണ്.

അതുപോലെ തന്നെ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട്‌ പാസ്സ്‌വേര്‍ഡ്‌ ആരുമായും പങ്ക് വയ്ക്കാതിരിക്കുക. നിങ്ങളുടെ അക്കൗണ്ട്‌ മറ്റാരെങ്കിലും ദുരുപയോഗം ചെയ്താലും നിങ്ങള്‍ തന്നെയാകും കുറ്റവാളി.

ഫേസ്ബുക്കും വാട്സപ്പും ഉള്‍പ്പെടെയുള്ള നവ മാധ്യമങ്ങളെ ഏറ്റവും നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുവാന്‍ പ്രവാസികള്‍ക്ക് കഴിയണം. ആവേശം കയറി പറയുന്ന ഒരു വാക്ക് ചിലപ്പോള്‍ സമ്മാനിക്കുന്നത് ജയില്‍വാസംആയേക്കും.

പണ്ട് ഒരു മലയാള പത്രം വായിക്കാന്‍ നാട്ടില്‍ നിന്നും വരുന്നവര്‍ പൊതിഞ്ഞു കൊണ്ടു വരുന്ന പേപ്പര്‍ കാത്തു എയര്‍പോര്‍ട്ടില്‍ വെള്ളിയാഴ്ചകള്‍ ചിലവഴിച്ച കഥകള്‍ ഇന്നും പല പ്രവാസികളും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുണ്ട്.

ശാസ്ത്രം പുരോഗമിച്ചതിനെ നമ്മുടെ ജീവിതത്തിന്‍റെ  സന്തോഷത്തിനു വേണ്ടിയാണെന്ന് ഓരോരുത്തരും മനസിലാക്കുകയും ആ രീതിയില്‍ തന്നെ ഉപയോഗിക്കുകയും വേണം.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments

http://malayalamemagazine.com

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com


Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *