27
September, 2017
Wednesday
01:25 AM
banner
banner
banner

ആ നടന്റെ നായികയാകില്ലെന്ന് ശോഭനയും ഭാനുപ്രിയയും, ഒടുവിൽ സംവിധായകൻ ചെയ്തത്‌

337

സിനിമയില്‍ ഭാഗ്യ ജോടികള്‍ പതിവാണ്. തുടര്‍ച്ചയായി വിജയ ചിത്രങ്ങളില്‍ നായികാ നായകന്മാരായ പല ഭാഗ്യ ജോടികളും മലയാള സിനിമയിലുണ്ട്. ചില സിനിമകളില്‍ നായകന്‍റെ അഭിപ്രായം കണക്കിലെടുത്ത് നായികയെ മാറ്റുന്ന പതിവും നിലവിലുണ്ട്. എന്നാല്‍ നായക നടനൊപ്പം അഭിനയിക്കാന്‍ നടിമാര്‍ തയ്യാറാവാതിരുന്നാലോ? അത്തരം അനുഭവമാണ് സംവിധായകന്‍ കെ. ബി. മധുവിനുണ്ടായത്.

മധുവിന്‍റെ ചിത്രമായ 'വിനയപൂര്‍വ്വം വിദ്യാധരനില്‍' കോമഡിയിലൂടെ ശ്രദ്ധേയനായ മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട്‌  ജഗതി ശ്രീകുമാര്‍ ആയിരുന്നു നായകന്‍. നായികയായി തെരഞ്ഞെടുത്തതാകട്ടെ ശോഭനയും. എന്നാല്‍ ശോഭന ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ വിസ്സമ്മതം അറിയിക്കുകയായിരുന്നു. മധു പിന്നീട് ഭാനുപ്രിയയെ നായികയായി തീരുമാനിക്കുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഫോട്ടോ ഷൂട്ടും പോസ്റ്ററും തയ്യാറായ ശേഷം ഷൂട്ടിംഗ് തുടങ്ങുന്നതിന് തൊട്ട് മുന്‍പ് ഭാനുപ്രിയയും ചിത്രത്തില്‍ നിന്ന് പിന്‍മാറി. യാതൊരു കാരണവും വെളിപ്പെടുത്താതെയാണ് ഭാനുപ്രിയ ചിത്രത്തില്‍ നിന്നും പിന്‍മാറിയത്‌.

'വിനയപൂര്‍വ്വം വിധ്യാധരന്‍' ഉപേക്ഷിക്കുവാന്‍ കെ.ബി.മധു തയ്യാറായിരുന്നില്ല. അദ്ദേഹം സുകന്യയെ തന്‍റെ ചിത്രത്തിന്‍റെ നായികയായി തീരുമാനിച്ചു. രണ്ട് നടിമാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്ന വേഷം ചെയ്യാന്‍ സുകന്യ തയ്യാറാവുകയും ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ തീയറ്ററുകളില്‍ എത്തിയ ചിത്രം വലിയ വിജയമൊന്നും ആയിരുന്നില്ല.

ചിത്രത്തില്‍ നിന്നും ശോഭനയും ഭാനുപ്രിയയും എന്ത് കൊണ്ട് പിന്മാറി എന്നത് ഇന്നും രഹസ്യമാണ്. നായകന്മാരെ നോക്കി സിനിമയിൽ അഭിനയിക്കുന്ന നായികമാർ എല്ലാ കാലത്തുമുണ്ട്‌. മണ്മറഞ്ഞ മലയാളത്തിന്റെ കറുത്ത മുത്ത്‌ കലാഭവൻ മണിക്കും സമാനമായ അഭുവങ്ങൾ ഉണ്ടായിട്ടുണ്ട്‌. അത്‌ അദ്ദേഹവും സംവിധായകൻ വിനയനും പലപ്പൊഴും പറഞ്ഞിട്ടുമുണ്ട്‌.

RELATED ARTICLES  കഥാപാത്രമാകാൻ കഴിയുന്നില്ലെന്ന് പറഞ്ഞ്‌ ഭാവന ഷൂട്ടിംഗ്‌ ഉപേക്ഷിച്ച്‌ പോകാൻ ഒരുങ്ങി: താൻ കരഞ്ഞു പോയ നിർണ്ണായക ഘട്ടത്തെക്കുറിച്ച്‌ സംവിധായകൻ
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *