27
September, 2017
Wednesday
01:46 AM
banner
banner
banner

സോപ്പ്‌ ഉപയോഗിക്കുമ്പോൾ നമ്മൾ വിശ്വസിക്കുന്നതും അതിന്റെ യാഥാർത്ഥ്യങ്ങളും

96

ആഹാരവും വസ്ത്രവും പോലെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിട്ടുണ്ട് സോപ്പുകള്‍. ജനനം മുതല്‍ മരണം വരെ നിത്യവും നാം സോപ്പുപയോഗിക്കുന്നു. വൃത്തിയെയും ശുചിത്വത്തെയും കുറിച്ചുള്ള ചിന്തകളുണ്ടായ കാലം മുതല്‍ ശരീരം വൃത്തിയാക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ മനുഷ്യന്‍ കണ്ടെത്തിയിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സോപ്പ്.

ക്രിസ്തുവിന് 2800 വര്‍ഷം മുമ്പ് ബാബിലോണിയക്കാര്‍ കൊഴുപ്പും ചാരവും ചേര്‍ത്ത് സോപ്പുപോലുള്ള പദാര്‍ഥമുണ്ടാക്കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രാചീന റോമാക്കാര്‍ സാപോ എന്ന ഒരിനം കളിമണ്ണുപയോഗിച്ച് ദേഹശുദ്ധി വരുത്തിയിരുന്നു. അതില്‍ നിന്നാണ് സോപ്പ് എന്ന പേരുണ്ടായതെന്നു കരുതുന്നു. 16-ാം നൂറ്റാണ്ടു മുതല്‍ തന്നെ ഇംഗ്ലണ്ടില്‍ വ്യാപകമായി സോപ്പ് ഉപയോഗിച്ചിരുന്നു. 1789ല്‍ ആന്‍ഡ്രൂ പിയേഴ്‌സ് മേന്മയേറിയതും സുതാര്യവുമായ സോപ്പ് നിര്‍മിക്കാന്‍ തുടങ്ങി.

സോപ്പിന്റെ ഗുണമേന്മയില്‍ അദ്ദേഹം പുലര്‍ത്തിയ നിഷ്‌കര്‍ഷ സോപ്പു വ്യവസായത്തെയാകെ മാറ്റിമറിച്ചു. 19-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളായപ്പോഴേക്കും സോപ്പുപയോഗം ആധുനിക നിലവാരത്തിലായി. അതിനു ശേഷം ഉപയോഗത്തില്‍ വര്‍ധനയണ്ടാവുകയും സ്‌പെഷ്യലൈസ്ഡ് സോപ്പുകള്‍ വരികയുമൊക്കെ ചെയ്തു എന്നല്ലാതെ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും കാര്യമായുണ്ടായിട്ടില്ല. അന്നുണ്ടായ പല ബ്രാന്‍ഡുകളും ഇപ്പോഴും ലോകത്തിലെ വലിയ ബ്രാന്‍ഡുകളായി തുടരുന്നുമുണ്ട്.

ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് ഇളക്കിക്കളയാന്‍ സഹായിക്കുന്നു എന്നതിനപ്പുറം സോപ്പ് നമുക്ക് ഉണര്‍വുണ്ടാക്കുകയോ ഉന്മേഷമേകുകയോ ഒന്നും ചെയ്യുന്നില്ല. ശരീരത്തിന്റെ നിറം കൂട്ടാനോ വെയില്‍ കൊണ്ടു നിറം മങ്ങുന്നത് പരിഹരിക്കാനോ സോപ്പ് സഹായിക്കില്ല.

സോപ്പിന് സുഗന്ധമേകുന്നത് അതില്‍ ചേര്‍ത്തിരിക്കുന്ന രാസവസ്തുക്കളാണ്, കൂടുതല്‍ സുഗന്ധമേറിയ സോപ്പില്‍ കൂടുതല്‍ രാസഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടാവാം എന്നല്ലാതെ അതു കൊണ്ട് പ്രത്യേകിച്ച് ഒരു മെച്ചവുമില്ല. സോപ്പു നല്‍കുന്ന സുഗന്ധം ഒരു മണിക്കൂര്‍ നേരത്തേക്കു പോലും ശരീരത്തില്‍ നില്‍ക്കുകയുമില്ല.

സോപ്പ് കൈയിലെടുത്ത് പതപ്പിച്ച് ആ പതയേ ദേഹത്തു തേയ്ക്കാവൂ. സോപ്പുകട്ട നേരിട്ട് ശരീരത്തില്‍ തേച്ചുരച്ചു കുളിക്കുന്നത് തികച്ചും അനാരോഗ്യകരമാണ്.

സോപ്പിലെ പ്രധാന ഘടകമാണ് ടിഎഫ്എ (ടോട്ടല്‍ ഫാറ്റി ആസിഡ്) അല്ലെങ്കില്‍ ടിഎഫ് എം. (ടോട്ടല്‍ ഫാറ്റി മാറ്റര്‍). സാധാരണഗതിയില്‍ ഇത് സോപ്പിന്റെ ഗുണമേന്മയുടെ സൂചകമാണ്. ഫാറ്റി മാറ്റര്‍ കൂടുന്നത് മേന്മ കൂട്ടും.

ഗ്ലിസറിന്‍ കൂടിയ സോപ്പുകളാണ് സുതാര്യമായിരിക്കുന്നത്. ഇവ കൂടുതല്‍ മൃദുവും ചര്‍മത്തിന് കൂടുതല്‍ ആശ്വാസകരവുമാണ്.

സോപ്പുകട്ടകളെക്കാള്‍ മികച്ചത് ദ്രാവക സോപ്പുകളാണ്. കൈ കഴുകുന്നതിനുള്ള ഹാന്‍ഡ് വാഷുകള്‍, മുഖം കഴുകാനുള്ള ഫേസ് വാഷുകള്‍ ദേഹത്താകെ ഉപയോഗിക്കുന്നതിനുള്ള ബോഡിവാഷുകള്‍ എന്നിവ ലഭ്യമാണ്. സോപ്പു കട്ടകളെക്കാള്‍ മൃദുവാണ് ഇവ.

സോപ്പുകട്ടകള്‍ ചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കുമ്പോള്‍ ദ്രാവകസോപ്പുകള്‍ ചര്‍മത്തിലെ ഈര്‍പ്പം നിനിര്‍ത്താന്‍ കുറേക്കൂടി സഹായകമാണ്. എന്നാല്‍ ദ്രവ സോപ്പുകള്‍ക്ക് വില വളരെ കൂടും.

സസ്യഘടകങ്ങള്‍ ചേര്‍ന്ന സോപ്പുകളാണ് ജന്തുജന്യഘടകങ്ങള്‍ ചേര്‍ന്നവയെക്കാള്‍ മികച്ചത്.

തലയില്‍ സോപ്പു തേയ്ക്കരുത്. വീര്യം കുറഞ്ഞ ഷാംപൂവോ താളികളോ മാത്രമേ തലയില്‍ തേയ്ക്കാവൂ.

RELATED ARTICLES  ബാങ്കിൽ പോകേണ്ട, സമയം കളയണ്ട! ഇനി ആരുടെയും സഹായമില്ലാതെ അക്കൗണ്ട്‌ ഇഷ്ടമുള്ള ബാങ്ക്‌ ബ്രാഞ്ചിലേക്ക്‌ മാറ്റാം!

മണ്ണിലോ അതു പോലെ അഴുക്കു നിറഞ്ഞ സാഹചര്യങ്ങളിലോ ജോലിയെടുക്കുന്നവര്‍ക്ക് ഒന്നിലധികം തവണ സോപ്പു തേച്ചു കുളിക്കേണ്ടി വരാം അല്ലാത്തവര്‍ ദിവസം ഒരു നേരമേ സോപ്പു തേച്ചു കുളിക്കേണ്ടതുള്ളൂ. മറ്റു സമയങ്ങളില്‍ വെറുതേ വെള്ളം കൊണ്ട് കഴുകിയാല്‍ മതിയാകും.

തുണിയലക്കുന്നതിനും പാത്രം തേക്കുന്നതിനുമുള്ള ഡിറ്റര്‍ജന്റുകള്‍ ദേഹത്തു തേയ്ക്കരുത്. അവ വീര്യം കൂടിയവയും ഗുണത്തില്‍ വ്യത്യാസമുളളവയുമാണ്. അവ ഉപയോഗിക്കുമ്പോള്‍ കൈയില്‍ ഗ്ലൗസ് ധരിക്കുന്നതാണ് ആരോഗ്യകരം.
വരണ്ട ചര്‍മമുള്ളവര്‍ സോപ്പിനു പകരം ഉഴുന്നുപൊടിയോ ഹെര്‍ബല്‍ സ്‌നാനചൂര്‍ണങ്ങളോ ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ദ്രവ സോപ്പ് ഉപയോഗിക്കണം.

ഏതു സോപ്പുകട്ട ഉപയോഗിച്ചാലും ചര്‍മത്തിലെ ജലാംശം കുറഞ്ഞ് വരള്‍ച്ചയുണ്ടാവും. പ്രത്യേക മോയിസ്ചറൈസിങ് സോപ്പുകള്‍ ഉപയോഗിച്ചാലും അതു കൊണ്ടുണ്ടാകുന്ന ഫലം വളരെ ചെറുതാണ്.

സോപ്പുകള്‍ക്ക് ബാകടീരിയയെ ചെറുക്കാനുള്ള പ്രത്യേക കഴിവുകളൊന്നുമില്ല. ചര്‍മസൗന്ദര്യം വര്‍ധിപ്പിക്കാനും സോപ്പുകള്‍ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല.

ചില സോപ്പുകളും ഡിറ്റര്‍ജന്റുകളും ഡിഷ് വാഷുകളും ആന്റി ബാക്ടീരിയല്‍ എന്നവകാശപ്പെടുന്നത് വെറുതെയാണെന്ന് അമേരിക്കയിലെ എഫ്ഡിഎ കണ്ടെത്തിയിട്ടുണ്ട്.

സോപ്പു തേച്ചു കുളിക്കുന്നതിനെക്കാള്‍ ശുചിത്വപരമായി പ്രധാനപ്പെട്ട കാര്യം സോപ്പിട്ടു കൈകഴുന്നതാണ്. ഇപ്പോഴും ലോകത്ത് ഒരുവര്‍ഷം 20 ലക്ഷത്തോളം പേര്‍ വയറിളക്ക രോഗങ്ങള്‍ മൂലം മരിക്കുന്നുണ്ട്. സോപ്പിട്ടു കൈകഴുകുന്ന ശീലമുണ്ടെങ്കില്‍ അതില്‍ 40 ശതമാനത്തിലധികം പേരം രക്ഷപ്പെടുത്താനാവുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

പൊതു മൂത്രപ്പുരകള്‍, കക്കൂസുകള്‍, ഹോട്ടലുകളിലും മറ്റുമുള്ള പൊതു ശൗചകേന്ദങ്ങള്‍ എന്നിവ ഉപയോഗിക്കുന്നവര്‍ ആരോഗ്യകരമായ രീതിയല്‍ സോപ്പിട്ടു കൈകഴുകുന്നുവെങ്കില്‍ ജലദോഷം, പകര്‍ച്ചപ്പനികള്‍, ചെറിയതരം അണുബാധകള്‍ എന്നിവ 40-60 ശതമാനം വരെ ഒഴിവാക്കാനാവുമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *