22
June, 2017
Thursday
05:22 PM
banner
banner
banner

ഗുരുവിന്റെ മകനായ ഫഹദ്‌ ഫാസിലിനെതിരെ രൂക്ഷ പ്രതികരണവുമായി സിദ്ധിഖും ലാലും

3860

ഫഹദ്‌ ഫാസിലിന് ഈയിടെയായി സമയം തീരെ ശരിയല്ല. ഒരുപാട്‌ ആൾക്കാരെ വെറുപ്പിച്ചതിനു ശേഷം ചെയ്ത സിനിമ ആയിരുന്നു 'മഹേഷിന്റെ പ്രതികാരം'. സിനിമ ആവറേജ്‌ ഹിറ്റിൽ ഒതുങ്ങുകയും ചെയ്തു. ഇതിനിടെ പലരോടും സിനിമ ചെയ്യാമെന്ന് വാക്കു കൊടുക്കുകയും അഡ്വാൻസ്‌ വാങ്ങുകയുമൊക്കെ ചെയ്ത ഫഹദ്‌ അതൊക്കെ തിരികെ കൊടുത്ത്‌ തടിയൂരുകയാണുണ്ടായത്‌. പല പ്രമുഖ സംവിധായകരും ഫഹദിനെതിരെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

ഇപ്പോൾ സൂപ്പർ ഹിറ്റുകളുടെ കൂട്ടുകാരായ സിദ്ധിഖും ലാലുമാണ് ഏറ്റവും ഒടുവിൽ ഫഹദിനെതിരെ തിരിഞ്ഞിരിക്കുന്നത്‌. മനോരമയുടെ നേരെ ചൊവ്വേ പരിപാടിയിലാണ് സിദ്ധിഖും ലാലും ഈ യുവതാരത്തിനെതിരെ പൊട്ടിത്തെറിച്ചത്‌. ഇരുവരുടെയും ഗുരുവായ ഫാസിലിന്റെ മകനെ വച്ച്‌ ലാൽ ഒരു സിനിമ ചെയ്തു സിദ്ധിഖ്‌ എന്നാണ് ഒരു സിനിമ ചെയ്യുക എന്ന ചോദ്യത്തോട്‌ സിദ്ധിഖിന്റെ പ്രതികരണം ഇങ്ങനെ.

"എല്ലാ സിനിമകളും ദൈവം കൊണ്ടു വരുന്നതാണ്. ചില സിനിമകള്‍ നടന്നില്ലെങ്കില്‍ അതും ദൈവ നിശ്ചയമാണ്. ഒരു സിനിമ ഫഹദിനെ വച്ച് ആലോചിച്ചിരുന്നു. അത് പിന്നീട് മുടങ്ങി. നമ്മള്‍ ഒരാളെ കണ്ട് സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നു അയാളെ വിളിക്കുന്നു അപ്പോള്‍ അയാളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന പ്രതികരണം പോലെയിരിക്കും സിനിമ. നമ്മള്‍ വിളിക്കുമ്പോള്‍ ആവേശത്തോടെ നമ്മുക്ക് ചെയ്യാം എന്ന് പറയുമ്പോള്‍ സിനിമ എഴുതാന്‍ നമ്മക്കും ആവേശം ലഭിക്കുന്നു. മറിച്ച് നോക്കാം എപ്പോള്‍ ചെയ്യാന്‍ പറ്റും എന്ന് പറയാനൊക്കില്ല എന്നാണ് മറുപടിയെങ്കില്‍ നമ്മള്‍ അത് അവിടെ ഉപേക്ഷിക്കും" ഫഹദ് സിനിമയ്ക്കായി ഒരു വര്‍ഷം തനിക്ക് നഷ്ടമായെന്നും സിദ്ധിഖ്‌ കൂട്ടിച്ചേർത്തു.

ടൂർണ്ണമന്റ്‌ എന്ന സിനിമയ്ക്ക്‌ ശേഷം ഒരു ഫഹദ്‌ ചിത്രം ഉണ്ടാകുമോ എന്ന ചോദ്യത്തിന് അൽപനേരം നിശബ്ദനായി ഇരുന്ന ലാൽ "അത്‌ വിട്ടുകള" എന്ന പ്രതികരണത്തോടെ അതിനെ ഒഴിവാക്കി.

തനിക്ക്‌ ശേഷം വന്നവരും ഒപ്പം വന്നവരും മികച്ച വിജയം നേടുമ്പോൾ ഫഹദ്‌ ഏറെ പിന്നിലായെന്ന് പറയാതെ വയ്യ. ഇനിയെങ്കിലും നൽകേണ്ട ബഹുമാനവും ഗുരുത്വവും വേണ്ട പോലെ കൊടുത്തില്ലെങ്കിൽ, ഇവിടെ പല സൂപ്പർ താരങ്ങൾക്കും മികച്ച നടന്മാർക്കും വന്ന ഗതി തന്നെ ഫഹദിനും വന്നേക്കാം!

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *