21
October, 2017
Saturday
11:25 PM
banner
banner
banner

മോഹൻലാൽ ആ നടിക്ക്‌ പറഞ്ഞു കൊടുത്ത ‘ആക്ടിംഗ്‌ ടെക്നിക്‌’ തനിക്ക്‌ പറഞ്ഞു തന്നില്ലെന്ന്‌ സിദ്ധിഖിന്റെ പരാതി

145

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെക്കുറിച്ച് പറയുമ്പോൾ നടൻ സിദ്ധിഖിന് നൂറു നാവാണ്. തന്റെ ഭാര്യ മരണപ്പെട്ട് ജീവിതത്തിലെ ഏറ്റവും നിർണായക ഘട്ടത്തിൽ തനിക്ക് പ്രചോദനം പകർന്ന് സിനിമയിലേക്ക് തിരികെ കൊണ്ടു വന്നതും പുതിയൊരു ജീവിതം ആരംഭിക്കണമെന്ന് ഉപദേശിച്ചതും മോഹൻലാൽ ആണെന്ന് സിദ്ധിഖ് മുൻപ് പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇത്തവണ സിദ്ധിഖ് മോഹൻലാലിനെക്കുറിച്ച് പറഞ്ഞത് ഒരു പരിഭവം ആണ്. പുതിയ സിനിമയായ ‘വില്ലന്റെ’ ഓഡിയോ റിലീസിങ് ചടങ്ങിനിടയിലായിരുന്നു ആ രസകരമായ സംഭവം. ചടങ്ങിനിടയില്‍ വില്ലനിലെ പ്രധാന നടിമരില്‍ ഒരാളായ റാസി ഖന്ന തന്നെ കണ്ണു കൊണ്ട് അഭിനയിക്കാന്‍ പഠിപ്പിച്ചതു മോഹന്‍ലാല്‍ ആണെന്നു പറഞ്ഞിരുന്നു. നടന്‍ സിദ്ധിഖ് അതിനു നല്‍കിയ മറുപടിയായിരുന്നു ഏറെ രസകരം. ലാല്‍ ഒരു ആക്ടിങ് ഇന്‍സ്റ്റിറ്റൂട്ട് ആണെന്നും കണ്ണുകൊണ്ട് എങ്ങനെ അഭിനയിക്കണം എന്നു തന്നെ പഠിപ്പിച്ചതു ലാലേട്ടനാണ് എന്നും രാഖി ഖന്ന സംസാരിക്കുന്നത് കേട്ടു.

പക്ഷേ എനിക്ക് വിശ്വസിക്കാനാകുന്നില്ല. കാരണം ലാലിനൊപ്പം ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിട്ട് 30 വര്‍ഷം എങ്കിലും ആയിട്ടുണ്ട്. ഇക്കാലത്തിനിടയില്‍ അയാള്‍ ഒരിക്കല്‍ പോലും എങ്ങനെ കണ്ണുകൊണ്ട് അഭിനയിക്കണം എന്നു എന്നെ പഠിപ്പിച്ചിട്ടില്ല. അടുത്തു ചെന്നാല്‍ കടിച്ചു കീറാന്‍ വരുന്ന മട്ടിലാണു പെരുമാറ്റാറുന്നത്. ഇനിയെങ്കിലും ലാല്‍ എന്നെ കണ്ണുകൊണ്ട് അഭിനയിക്കാന്‍ പഠിപ്പിക്കും എന്നാണു വിശ്വസിക്കുന്നത്. സിദ്ധിഖിന്റെ ഈ രസകരമായ പരിഭവം കേട്ട സദസ് ഒന്നടങ്കം പൊട്ടിച്ചിരിക്കുകയായിരുന്നു.

RELATED ARTICLES  ജയറാമിന്‌ പറ്റിയത്‌ വമ്പൻ അമളി; അയ്യോ എന്ന്‌ വിളിച്ചുകൊണ്ടാണ്‌ സ്ത്രീകൾ ഇറങ്ങി ഓടിയത്‌!
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *