28
June, 2017
Wednesday
06:03 AM
banner
banner
banner

പ്രവാസിയുടെ ഭാര്യയായ കല്യാണിയും ജോ എന്ന കാമുകനും: ‘ഷോർട്ട് ഫിലിം കാണിച്ചു തരാട്ടോ’

1567

സ്ത്രീ പുരുഷ സൗഹൃദങ്ങളിലെ കാപട്യവും, സ്ത്രീ സൗഹൃദങ്ങളോടുള്ള പുരുഷസമീപനവും സരസമായി അവതരിപ്പിക്കുന്ന ഹ്രസ്വ ചിത്രമാണ് ‘ഷോർട്ട് ഫിലിം കാണിച്ചു തരാട്ടോ - ബൈ കള്ളൻ, കല്യാണി, കാമുകൻ’. ആഗ്രഹങ്ങൾക്കും മോഹങ്ങൾക്കും ദാരിദ്രമില്ലാത്ത ലോകത്ത്, പണ വിനിമയത്തിൽ ബാക്കി നൽകേണ്ട ‘ചില്ലറ’ ഇല്ലാതാകുമ്പോൾ മനുഷ്യ ബന്ധങ്ങൾക്കിടയിലുണ്ടാകുന്ന ‘രസ - തന്ത്ര’ങ്ങളാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. സൂപ്പർ മാർക്കറ്റ് ഉടമയായ ജോ എന്ന കാമുകൻ, കുസൃതി നിറഞ്ഞ കള്ളത്തരം കൊണ്ട് ‘കള്ളനായ’ ജോയുടെ സുഹൃത്ത് ഭാസി, പ്രവാസിയുടെ ഭാര്യയായ ‘കല്യാണി’ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചുറ്റുപാടും നമ്മളെല്ലാവരും സദാ കണ്ടു മുട്ടുന്ന സാധാരണ മനുഷ്യരാണ് ചിത്രത്തിലെ ഓരോ കഥാപാത്രവും. 'ഷോർട്ട് ഫിലിം കാണിച്ചു തരാട്ടോ' കഥയെഴുതി സംവിധാനം ചെയ്ത് എഡിറ്റ് ചെയ്തിരിക്കുന്നത് അനൂപ് ശാന്തകുമാറാണ്.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *