16
August, 2017
Wednesday
08:27 PM
banner
banner
banner

ഇനി തുണി കഴുകാൻ മിനക്കടേണ്ട, സ്വയം വൃത്തിയാക്കുന്ന വസ്ത്രങ്ങൾ വിപണിയിലെ താരമാകാൻ പോകുന്നു

1022

ഷോപ്പിംഗ്‌ മാളുകളിൽ ഭംഗിയുള്ള വസ്ത്രങ്ങൾ വാങ്ങുന്ന പലർക്കും വസ്ത്രങ്ങൾ അലക്കി വൃത്തിയായി സൂക്ഷിക്കാൻ മടിയാണ്. എന്നാൽ ഇനിയതിന്റെ ആവശ്യമില്ല. കാരണം മറ്റൊന്നുമല്ല. സ്വയം വൃത്തുയാകുന്ന വസ്ത്രങ്ങൾ ഭാവിയിൽ വിപണിയിലെത്തുന്നു. സൂര്യ പ്രകാശത്തിലോ ബൾബിന്റെ വെളിച്ചത്തിലോ അഴുക്കു കളയാവുന്ന വസ്ത്രങ്ങൾക്കു വേണ്ടിയുള്ള ഗവേഷണങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്‌.

ചെമ്പും വെള്ളിയും അടിസ്ഥാനമായുള്ള നാനോ സ്ട്രക്ചറുകൾക്ക്‌ പ്രകാശം ആഗീരണം ചെയ്യാനുള്ള കഴിവുണ്ട്‌. ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണം പുരോഗമിപ്പിച്ചിരിക്കുന്നത്‌. വസ്ത്രങ്ങളിൽ നാനോസ്ട്രക്ചറുകൾ നിറച്ച ശേഷം പ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ വരുമ്പോൾ അവ വസ്ത്രങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന ജൈവകറകൾ നീക്കുന്നു. അങ്ങനെ വസ്ത്രങ്ങൾ സ്വയം വൃത്തിയാകുന്നു. കൂടാതെ വസ്ത്രങ്ങൾ ചില ലായനികളിൽ മുക്കുമ്പോൾ തുണിത്തരങ്ങളിലെ നാനോസ്ട്രക്ചറുകൾ വളരെ വേഗം പടരുകയും വസ്ത്രത്തിലാകെ വ്യാപിക്കുകയും ചെയ്യും. പിന്നീട്‌ ഇത്‌ പ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ വരുമ്പോൾ ഊർജ്ജം പുറന്തള്ളപ്പെടുകയും വസ്ത്രത്തിൽ പറ്റിപ്പിടിച്ച അഴുക്കുകളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം വസ്ത്രങ്ങൾക്ക്‌ 6 മിനിറ്റിനുള്ളിൽ തന്നെ അഴുക്കുകൾ അപ്രത്യക്ഷമാക്കാൻ കഴിയുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

മെൽബണിലെ ആർ.എം.ഐ.ടി. സർവ്വകലാശാലയിലും ബ്രിസ്ബണിലെ ക്യൂൻസ്‌ ലാന്റ്‌ യൂണിവേഴ്സിറ്റി ഓഫ്‌ ടെക്നോളജിയിലേയും ഗവേഷകരാണ് ഈ പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്‌. വസ്ത്രങ്ങളിലെ ഈ പുതിയ ഗവേഷണം ഇനിയും മികച്ച രീതിയിൽ മുന്നോട്ടു പോകുകയാണെങ്കിൽ ഭാവിയിൽ വാഷി ങ്‌ മെഷീനുകൾക്കു പകരം സ്വയം വൃത്തിയാകുന്ന വസ്ത്രങ്ങൾ വിപണിയിലെത്തുമെന്നാണ് പോട്ടർ നാനോബയോ സെൻസി ങ്‌ ഫെസിലിറ്റി, നാനോബയോ ടെക്നോളജി റിസർച്ച്‌ ലാബ്‌ ആർ.എം.ഐ.ടി. എന്നിവിടങ്ങളിലെ ഗവേഷണങ്ങൾക്ക്‌ നേതൃത്വം കൊടുക്കുന്ന രാജേഷ്‌ രാമനാഥൻ പറയുന്നത്‌.

RELATED ARTICLES  കിന്നാരത്തുമ്പികളിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ച സലിംകുമാറിന് തമിഴ്‌നാട്ടിൽ വച്ച്‌ കിട്ടിയ വലിയ പണി!
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *