20
August, 2017
Sunday
11:00 PM
banner
banner
banner

നിതാഖതിനു മുന്നോടിയായി 5.5 ലക്ഷത്തോളം തൊഴിൽ വിസ അപേക്ഷകൾ സൗദി അറേബ്യ നിരസിച്ചു: പ്രവാസികൾ ആശങ്കയിൽ

260

സൗദി അറേബ്യയിലെ സമ്പൂർണസ്വദേശിവൽക്കരണ പദ്ധതിയായ നിതാഖത്‌ സെപ്തംബർ 3ന്‌ നിലവിൽ വരുന്നതിന്റെ മുന്നോടിയായി തൊഴിൽവിസയ്ക്കുള്ള വിദേശികളുടെ ലക്ഷക്കണക്കിന്‌ അപേക്ഷകൾ നിരസിച്ചു. തൊഴിൽ വിസയ്ക്ക്‌ സമർപ്പിച്ച 8.49 ലക്ഷം അപേക്ഷകളിൽ 63 ശതമാനവും നിരസിച്ചതായി സൗദി തൊഴിൽമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. നിരസിച്ച വിസ അപേക്ഷകളെല്ലാം വിദേശികളുടേതാണ്‌.

നിരസിച്ച 4.33 ലക്ഷം അപേക്ഷകളിൽ രണ്ടുലക്ഷത്തിലേറെ ഇന്ത്യക്കാരുടേതെന്നാണ്‌ സൂചന. ഇവരിൽ ഒരുലക്ഷത്തിലേറെയും മലയാളികൾ. ലോകത്ത്‌ ഏറ്റവുമധികം ഇന്ത്യക്കാർ പണിചെയ്യുന്ന സൗദി അറേബ്യയും തൊഴിൽ കവാടങ്ങൾ കൊട്ടിയടയ്ക്കുന്നുവെന്നതിനു തെളിവാണ്‌ ലക്ഷക്കണക്കിന്‌ വിസകൾക്കുള്ള അപേക്ഷകൾ തള്ളിയ നടപടി.

36 ലക്ഷം ഇന്ത്യക്കാരുള്ള സൗദിയിൽ മൊബെയിൽ, ഫാർമസി, പാരാമെഡിക്കൽ, മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ടാക്സി സർവീസ്‌ എന്നീ മേഖലകളിൽ നടപ്പിലാക്കിയ സ്വദേശിവൽക്കരണം വഴി രണ്ടുലക്ഷത്തിലേറെ ഇന്ത്യക്കാർ ഇതിനകം പണി നഷ്ടപ്പെട്ട്‌ നാട്ടിലേയ്ക്ക്‌ മടങ്ങിയിട്ടുണ്ട്‌. തൊഴിൽ വിസയും സന്ദർശനവിസയുമില്ലാതെ നിയമം ലംഘിച്ച്‌ ഒളിച്ച്‌ പണിയെടുത്തിരുന്ന 5 ലക്ഷത്തിലേറെ പ്രവാസികളെ പൊതുമാപ്പിന്റെ അടിസ്ഥാനത്തിൽ ഈയടുത്ത്‌ നാടുകടത്തിയിരുന്നു.

ഇതിനുപുറമെ 45 നും 65 നും മധ്യേ പ്രായമുള്ള 12 ലക്ഷം ഇന്ത്യക്കാരടക്കം ലക്ഷക്കണക്കിനു പ്രവാസികളെ നാടുകടത്താനുള്ള തീരുമാനം ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്‌. ഇതിനെല്ലാമിടയിലാണ്‌ തൊഴിൽ വിസയ്ക്കുള്ള ലക്ഷക്കണക്കിന്‌ അപേക്ഷകൾ നിരസിച്ചതായുള്ള ഔദ്യോഗിക വെളിപ്പെടുത്തൽ.

8.49 ലക്ഷം അപേക്ഷകളിൽ 3.16 ലക്ഷം മാത്രമേ പരിഗണിച്ചിട്ടുള്ളുവെന്നാണ്‌ തൊഴിൽ മന്ത്രാലയം വെളിപ്പെടുത്തിയത്‌. വിസ ലഭിച്ചവരിൽ മഹാഭൂരിപക്ഷവും ഒട്ടക – കന്നുകാലി പരിപാലനം, വീട്ടുജോലി, കാർഷിക മേഖല എന്നിവിടങ്ങളിൽ കുറഞ്ഞ വേതനത്തിനു പണിചെയ്യുന്നവരാണ്‌. ഈ മേഖലയിൽ പട്ടിണിക്കൂലിക്ക്‌ സ്വദേശികളായ തൊഴിലാളികളെ കിട്ടാത്തതിനാൽ ഗത്യന്തരമില്ലാതെ വിദേശികൾക്ക്‌ തൊഴിൽ വിസ നൽകിയെന്നുമാത്രം.
വിദേശ റിക്രൂട്ട്മെന്റിന്‌ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളുമായി സൗദി അറേബ്യ കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ടെങ്കിലും തൊഴിൽരംഗത്തെ സ്വദേശിവൽക്കരണം ദേശീയനയമായി മാറിയതിനാൽ ഈ കരാറുകളും ധാരണാപത്രങ്ങളും അപ്രസക്തമായിരിക്കുന്നുവെന്നാണ്‌ വിദേശ റിക്രൂട്ട്മെന്റിനുള്ള ലക്ഷക്കണക്കിന്‌ അപേക്ഷകൾ തള്ളിയ നടപടിയിൽ നിന്നും വ്യക്തമായിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു

RELATED ARTICLES  മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള നൂൽപ്പാലത്തിലൂടെ കുറച്ച്‌ ദൂരം
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *