21
October, 2017
Saturday
11:27 PM
banner
banner
banner

സൗദിയിൽ കൂടുതൽ സ്വദേശി വത്കരണം: ആശങ്കയോടെ പ്രവാസികൾ

205

സൗദി അറേബ്യയിലെ സ്വര്‍ണാഭരണങ്ങള്‍ വില്‍പന നടത്തുന്ന ജ്വല്ലറികള്‍ക്ക് സ്വദേശി വത്കരണം നടപ്പാക്കുന്നതിനു രണ്ട് മാസത്തെ സമയ പരിധി അനുവദിച്ചിട്ടുണ്ടെന്ന് സൗദി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം നിര്‍ദേശിച്ചു.

രാജ്യത്തെ മുഴുവന്‍ ജ്വല്ലറികളും നേരത്തെ പുറപ്പെടുവിച്ച മന്ത്രിസഭ തീരുമാന മനുസരിച്ച് സ്വദേശി വത്കരണ നിയമം നടപ്പിലാക്കുന്നതിനു രണ്ട് മാസത്തെ സമയ പരിധി നല്‍കിയിട്ടുണ്ടെന്ന് സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രലായ വക്താവ് ഖാലിദ് അബാഖൈല്‍ വ്യക്തമാക്കി.2004ല്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന നായിഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ സൗദി ജ്വല്ലറികളില്‍ സംപൂര്‍ണ സ്വദേശി വത്കരണം പ്രഖ്യാപിക്കുകയും തുടര്‍ന്ന് പല സ്ഥാപനങ്ങളും 97 ശതമാനവും സ്വദേശി വത്കരണം നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ മേഖലയില്‍ നിന്നും സ്വദേശികള്‍ കൊഴിഞ്ഞ പോവുകയും വിദേശികള്‍ വീണ്ടു സജീവമാകുകയുമായിരുന്നു.

ജ്വല്ലറികളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടത്താന്‍ നേരത്തെ തീരുമാനിച്ചെങ്കിലും ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

മേഖലയില്‍ സംപൂര്‍ണ സ്വദേശി വത്കരണം നടപ്പാക്കുന്നതിനെ കുറിച്ച് സൗദി തൊഴില്‍ മന്ത്രാലയം വ്യാപാരികളില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. രണ്ട് മാസത്തിനുള്ളില്‍ എത്രശതമാനമാണ് സ്വദേശി വത്കരണം നടപ്പാക്കേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

ആഭരണങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ലേഡീസ് ഉല്‍പനങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുതിന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ അതും ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഓരോ പ്രവിശ്യയിലെയും സാഹചര്യങ്ങള്‍ പഠിക്കുകയും അനുയോജ്യമായ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിനുമാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ശ്രമം. മൊബൈല്‍ ഫോണ്‍ വിപണിയില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം വിജയകരമാണ്. ഇതാണ് കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിന് പ്രചോദനമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. 

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Comments are closed.