16
August, 2017
Wednesday
08:24 PM
banner
banner
banner

മലയാളികൾക്ക്‌ ആധിപത്യമുള്ള മേഖലകളിലെല്ലാം സമ്പൂർണ സ്വദേശിവൽക്കരണവുമായി സൗദി

1621

ലോകത്ത്‌ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തൊഴിലെടുക്കുന്ന സൗദി അറേബ്യയിൽ മലയാളികൾ ആധിപത്യം പുലർത്തുന്ന മേഖലകളിലെല്ലാം സമ്പൂർണ സ്വദേശിവൽക്കരണം പ്രഖ്യാപിച്ച്‌ ഉത്തരവായി.

36 ലക്ഷം ഇന്ത്യക്കാരും അവരിൽ 21 ലക്ഷം മലയാളികളും പണിയെടുക്കുന്ന സൗദിയിൽ സ്വദേശിവൽക്കരണത്തോടെ ലക്ഷക്കണക്കിനു മലയാളികൾ കുടിയിറക്കപ്പെടുമെന്ന്‌ ആശങ്ക വളരുന്നു. സൗദി ചരിത്രത്തിലെ ഏറ്റവും വിപുലമായ ഈ സ്വദേശിവൽക്കരണത്തിന്റെ ആദ്യഘട്ടത്തിൽ മലയാളി നഴ്സുമാരായ പതിനായിരം പേർക്കെങ്കിലും തൊഴിൽ നഷ്ടപ്പെടുമെന്ന്‌ ഉറപ്പായി.

തദ്ദേശിയരായ പതിനായിരത്തിലേറെ നഴ്സുമാർ വിദേശത്തും ഗൾഫ്‌ രാജ്യങ്ങളിലും പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. ഇവരെ താമസിയാതെ ജോലിയിൽ പ്രവേശിപ്പിക്കുമ്പോൾ പിരിഞ്ഞുപോകേണ്ടിവരുന്നവരിൽ സിംഹഭാഗവും മലയാളികളാണ്‌. കാൽലക്ഷം മലയാളി നഴ്സുമാരുടെ പണിപോകുമെന്ന്‌ നാലുമാസം മുമ്പ്‌ ‘ജനയുഗം’ റിപ്പോർട്ട്‌ ചെയ്തിരുന്നു.

മലയാളികൾക്ക്‌ ആധിപത്യമുള്ള മൊബെയിൽ വിൽപ്പന-സർവീസ്‌ മേഖല, ഫാർമസിരംഗം എന്നിവയിൽ മാസങ്ങൾക്കു മുമ്പ്‌ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കിയതോടെ മുക്കാൽ ലക്ഷം പേർക്കാണ്‌ തൊഴിലില്ലാതായത്‌. ഇവരിൽ 60000-ൽ പരം മലയാളികളായിരുന്നു. എന്നാൽ ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ഇൻഷുറൻസ്‌, ബാങ്കിങ്‌, ഗതാഗതം തുടങ്ങിയ പ്രധാനമേഖലകളിൽ സ്വദേശിവൽക്കരണം ഈ വർഷംതന്നെ നടപ്പാക്കുമെന്ന്‌ സൗദി തൊഴിൽ മന്ത്രാലയ വക്താവ്‌ ഖാലിദ്‌ അബെയിൽ ഖൈൽ അറിയിച്ചു. ഈ മേഖലകളിലെല്ലാം മഹാഭൂരിപക്ഷവും മലയാളികളാണ്‌ ജോലി ചെയ്യുന്നത്‌.

വിദേശ ഡോക്ടർമാർക്ക്‌ തൽക്കാലം പിരിച്ചുവിടൽ ഭീഷണിയില്ലെങ്കിലും നഴ്സുമാരും മറ്റു പാരാമെഡിക്കൽ ജീവനക്കാരും കൂട്ടത്തോടെ പിരിച്ചുവിടപ്പെടും. ഡ്രൈവർമാരിൽ ഏകദേശം പൂർണമായും മലയാളികളും പാകിസ്ഥാനികളുമാണ്‌. ഈ രംഗം സ്വദേശിവൽക്കരിക്കപ്പെടുന്നതോടെ പതിനായിരങ്ങളാണ്‌ തൊഴിൽരഹിതരാകുക. വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരിൽ 60 ശതമാനത്തോളം വരുന്ന മലയാളികളും പിരിച്ചുവിടൽ ഭീഷണിയിലാണ്‌. സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള സൗദി വിഷൻ 2030 ന്റെ ഭാഗമായാണ്‌ ഇപ്പോഴത്തെ സർവസ്പർശിയായ ഈ സ്വദേശിവൽക്കരണമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *