20
October, 2017
Friday
01:33 AM
banner
banner
banner

വൻ തിരിച്ചടി, ജൂലൈ മുതൽ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക്‌ മടങ്ങിത്തുടങ്ങും

6860

സൗദിയിൽ ജൂലൈ മുതല്‍ ആശ്രിത ലെവി ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് ധനകാര്യമന്ത്രി അറിയിച്ചു. രാജ്യത്ത് ആശ്രിത വിസയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കെല്ലാം നാട്ടിലേയ്ക്ക് തിരിച്ചു വരേണ്ടി വരുന്ന സാഹചര്യമാണ് ഇതോടെ സംജാദമായിരിക്കുന്നത്. സൗദിയുടെ ഈ നിര്‍ണായക തീരുമാനം ഏറ്റവുമധികം ബാധിക്കുന്നത് മലയാളി കുടുംബങ്ങളെ ആയിരിക്കും.

സൗദിയില്‍ കുടുംബവിസയില്‍ കഴിയുന്ന ഓരോ അംഗത്തിനും ജൂലൈ മാസം മുതല്‍ നൂറ് റിയാല്‍ വീതമാണ് ഓരോമാസവും നല്‍കേണ്ടത്. ഇത് സ്ഥിരം നിരക്കല്ല. ഓരോ വര്‍ഷവും സര്‍ക്കാര്‍ ലെവി നിരക്ക് ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇ ത് പ്രകാരം ആശ്രിതര്‍ക്കുള്ള ഫീസ് 2017ല്‍ നൂറ് റിയാല്‍ എന്നത് 2018ല്‍ ജൂലെ മുതല്‍ 200 റിയാല്‍ ആയിരിക്കും. 2019 ജൂലെ മുതല്‍ ഈ നിരക്ക് മുന്നൂറ് റിയാലായും 2020 ജൂലെ മുതല്‍ അത് നാന്നൂറ് റിയാല്‍ ആയും ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

നിരവധി പ്രവാസി കുടുംബങ്ങള്‍ ഇപ്പോള്‍ത്തന്നെ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ആശ്രിതര്‍ക്കുള്ള പുതിയ ഫീസ് ജൂലെ മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഈ കൊഴിഞ്ഞുപോക്ക് വര്‍ധികാണാണ് സാധ്യത. വന്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയേക്കാവുന്ന സാധ്യത മുന്നിൽ കണ്ട് ഭൂരിപക്ഷം കുടുംബങ്ങളും നാട്ടിലേക്ക് മടങ്ങാനാണ് സാധ്യത.

കുടുംബനാഥന്റെയും കുടുംബാംഗങ്ങളുടേയും താമസരേഖയായ ഇഖാമ ഒരുവര്‍ഷത്തേക്കാണ് പുതുക്കുന്നത്. ഈ സമയത്ത് തന്നെ വര്‍ധിപ്പിച്ച ആശ്രിത ലെവിയും ഒരു വര്‍ഷത്തേയ്ക്ക് ഒരുമിച്ച് അടയ്‌ക്കേണ്ടതാണ്. ഒരു അംഗത്തിന് വേണ്ടി മാത്രം ജൂലെ മുതല്‍ 1200 റിയാല്‍ അധിക സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുക. കുടുംബാംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് ഈ തുകയും കൂടും. 50 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കിയ ഓരോ സ്ഥാപനവും അവിടെ ജോലി ചെയ്യുന്ന വിദേശിയുടെ ലെവി അടക്കേണ്ടതായിട്ടുമുണ്ട്.

സമ്പൂർണ സ്വദേശിവത്ക്കരണം ലക്ഷ്യമിട്ടാണ് ആശ്രിത ലെവി അടക്കമുള്ളവ സർക്കാർ നടപ്പാക്കുന്നത്. വിഷൻ 2020 പദ്ധതിയുടെ ഭാഗമായാണ് സൗദിയിൽ സമ്പൂർണ സ്വദേശിവത്ക്കരണം നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നത്. സർക്കാർ സർവ്വീസുകളിൽ അടക്കം സ്വദേശിവത്ക്കരണം നടപ്പാക്കാനുള്ള പദ്ധതി സിവിൽ സർവ്വീസ് മന്ത്രാലയമാണ് തയ്യാറാക്കുന്നത്. പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങി വരുന്നത് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ സാരമായി ബാധിക്കും എന്നതിൽ സംശയമേതുമില്ല.

മറ്റ് ഗൾഫ് രാജ്യങ്ങളിലും പ്രവാസികളുടെ അവസ്ഥയിൽ മാറ്റമില്ല എന്നുതന്നെ പറയാം. കടുത്ത സാമ്പത്തിക മാന്ദ്യമാണ് എണ്ണക്കമ്പനികൾ നേരിടുന്നത്. ഇത് മൂലം അടുത്ത രണ്ട് വർഷത്തിനിടയിൽ പ്രവാസികൾ നാട്ടിൽ തിരിച്ചെത്തത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. സൗദിയിൽ പൊതുമാപ്പു പ്രഖ്യാപിച്ചതിനെ തുടർന്ന് നിരവധി പ്രവാസികൾ മടങ്ങി വരാനിരിക്കുകയാണ്. ഏകദേശം 21,000 ത്തോളം പ്രവാസികൾക്ക് മടങ്ങി വരാനുള്ള എക്സിറ്റ് വിസ ഇതിനകം നൽകിയിട്ടുണ്ട്. ഇത് കൂടാതെ മാന്ദ്യവും സ്വദേശിവത്ക്കരണവും കൂടി വരുന്നതോടെ പ്രവാസികളുടെ വൻ ഒഴുക്കാണ് രാജ്യത്തേക്ക് പ്രതീക്ഷിക്കപ്പെടുന്നത്. 2013ലെ നിതാഖാത്തിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് നിരവധി പേരാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. സൗദിയിലെ റെസ്റ്റോറന്റുകൾ, മൊബൈൽ ഷോപ്പുകൾ എന്നിവിടങ്ങളിൽ സ്വദേശിവ്തക്കരണം ആരംഭിച്ചപ്പോൾ തന്നെ നിരവധി മലയാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. മാത്രമല്ല കൂട്ടത്തോടെ കുടുമ്പങ്ങൾ നാട്ടിലേക്ക് പോകുന്നത് മൂലം കച്ചവട സ്ഥപങ്ങൾക്ക് കൂടുതൽ നഷ്ട്ടം സംഭവിക്കും. സ്‌കൂളുകളിലും വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരും. ഇത് ഇന്ത്യൻ സിലബസിൽ പഠനം നടത്തുന്ന സ്‌കൂളുകളെയും അവിടത്തെ ജീവനക്കാരെയും സാരമായി ബാധിക്കുവാൻ ഇടയുണ്ട്.

അതേ സമയം മറ്റൊരു രീതിയിൽ ചിന്തിച്ചാൽ ഇത്‌ കേരളത്തെ സംബന്ധിച്ച്‌ സാമ്പത്തികമായി ഗുണം ഉണ്ടാകുന്ന സംഗതിയാണ്. സ്‌കൂളുകൾ, ആശുപത്രികൾ, കച്ചവട സ്ഥാപങ്ങൾ, വാഹന വിപണി എന്നിവക്ക് കൂടുതൽ പ്രയോജനം ലഭിക്കും. എന്നാൽ വിദേശത്ത് ജീവിച്ചിരുന്നവർ വീട്ടിൽ വരുന്നതോടെ വീട്ടുകാരുമായി അസ്വാരസ്യങ്ങൾക്കും സാധ്യതയുണ്ടാകാം. അത്‌ മുൻകൂട്ടി കണ്ടു തന്നെ പ്രവാസികൾ ഉചിതമായ തീരുമാനങ്ങൾ എടുക്കുക. നാട്ടിൽ നിരവധി അവസരങ്ങളാണ് ഇപ്പോഴുള്ളത്‌. യുക്തിപരമായി ചിന്തിച്ച്‌ നല്ല അവസരങ്ങൾ കണ്ടെത്താൻ ശ്രമിക്കുക.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments


Gayathri Devi | Executive Editor


Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *