20
August, 2017
Sunday
11:24 PM
banner
banner
banner

വുമൻ ഇൻ സിനിമാ കളക്ടീവ്‌ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല, 20 പേർ മാത്രമേ ഉള്ളു: സജിത മഠത്തിൽ

58

സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവിനെതിരെ വിമർശനം ഉന്നയിച്ച നടി ലക്ഷ്മിപ്രിയക്ക്‌ മറുപടിയുമായി സജിതാ മഠത്തിൽ. ഏതൊരു സംഘടനയും രൂപീകരിക്കുന്നത്‌ എല്ലാവരെയും അറിയിച്ചു കൊണ്ടായിരിക്കില്ല. സംഘടന രൂപീകരിക്കുന്നത്‌ സംബന്ധിച്ച ചർച്ച തുടങ്ങിയത്‌ ഒരു വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പിലൂടെയാണ്. ആ ഗ്രൂപ്പിലുണ്ടായിരുന്ന 20 പേരാണ്‌ ഇപ്പോൾ സംഘടനയിലുള്ളത്‌. സംഘടന തുടങ്ങിയാൽ ആദ്യം ചെയ്യേണ്ടത്‌ അത്‌ രജിസ്റ്റർ ചെയ്യുകയാണ്‌. അതിന്റെ നടപടിക്രമങ്ങൾ സെപ്റ്റംബർ അവസാനം മാത്രമേ പൂർത്തിയാകൂ. അതിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ WCC മുന്നോട്ടു പൊയ്ക്കോണ്ടിരിക്കുന്നത്‌. അതിന്‌ ശേഷം മെമ്പർഷിപ്പ്‌ ക്യാംപെയ്ൻ തുടങ്ങുമെന്നും സജിതാ മഠത്തിൽ മനോരമ ഓൺലൈനോട്‌ പറഞ്ഞു.

നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം സിനിമയിലെ എല്ലാ വനിതാ അംഗങ്ങളെയും ക്ഷണിക്കും. ആ സമയത്ത്‌ താൽപ്പര്യമുള്ളവർക്ക്‌ ഈ സംഘടനയിൽ ചേരാം. മനപുർവം ആരെയും ഒഴിവാക്കിയിട്ടില്ലെന്നും ഭാഗ്യലക്ഷ്മി ഉൾപ്പെടെ എല്ലാവരും സംഘടനയിൽ ഉണ്ടാകുമെന്നാണ്‌ കരുതുന്നതെന്നും സജിതാ മഠത്തിൽ കൂട്ടിച്ചേർത്തു. WCC സിനിമയിലെ ഇരുപത്‌ പേരുടെ മാത്രം സംഘടനയാണെന്നും സംഘടന തുടങ്ങിയത്‌ എല്ലാവരെയും അറിയിച്ചിട്ടില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം നടി ലക്ഷ്മിപ്രിയയുടെ വിമർശനം.

RELATED ARTICLES  സിൽക്ക്‌ സ്മിതയുടെ ആത്മഹത്യയെക്കുറിച്ച്‌ സുപ്രധാന വെളിപ്പെടുത്തലുകളുമായി വിദ്യാബാലൻ
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *