21
October, 2017
Saturday
02:09 PM
banner
banner
banner

ഗർഭിണികൾ കുങ്കുമപ്പൂ കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?

2987

ഗർഭകാലത്ത്‌ കുഞ്ഞിനു നിറം കൂടാൻ ഗർഭിണികളായ സ്ത്രീകൾ കുങ്കുമപ്പൂകഴിക്കുന്ന ഒരു പതിവുണ്ട്‌. എന്നാൽ കുങ്കുമപ്പൂ കഴിച്ചാൽ നിറം വർദ്ധിക്കുമെന്ന് ആരാണ് നിങ്ങൾക്ക്‌ പറഞ്ഞു തന്നത്‌? ഗവേഷകർ ആരും തന്നെ കുങ്കുമപ്പൂവിന്‌ ഇത്തരത്തിൽ ഒരു ഗുണമുണ്ടെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അപ്പോൾ പിന്നെ ഇത്‌ വെറും കെട്ടുകഥയാണെന്നു വേണം കരുതാൻ. എന്നാൽ കുങ്കുമപ്പൂവിനെ പൂർണ്ണമായും എഴുതിത്തള്ളാൻ വരട്ടെ. മാർക്കറ്റിൽ വളരെയധികം വിലയുള്ള കുങ്കുമപ്പൂവിന്‌ നിങ്ങൾ അറിയാത്ത മറ്റു ചില ഗുണങ്ങളുണ്ട്‌.

■ ഗർഭകാലത്ത്‌ സ്ത്രീകൾ കുങ്കുമപ്പൂ കഴിക്കുന്നത്‌ രക്തത്തെ ശുദ്ധീകരിക്കുകയും വൃക്ക, കരൾ, മൂത്രാശയം എന്നിവക്കുണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിക്കുകയും ചെയ്യും.
■ ശരീരഭാഗങ്ങളിലേക്ക്‌ സമാനമായി രക്തം എത്തിക്കുന്നു. ഇത്‌ ഗർഭിണികളിലെ വിശപ്പും ദാഹവു വർദ്ധിക്കാൻ കാരണമാകും. അസിഡിറ്റിയെ അകറ്റാൻ അതു വഴി സാധിക്കും.
■ ഗർഭകാലത്തെ വയറു വേദനക്ക്‌ കുങ്കുമപ്പൂ ഒരു നല്ല പരിഹാരമാണ്. ഞരമ്പ്‌ വലിയുന്നതിനെ പ്രതിരോധിക്കാനുള്ള കുങ്കുമപ്പൂവിന്റെ ശേഷിയാണ് വയറു വേദന തടയാൻ സഹായിക്കുന്നത്‌.
■ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ കുങ്കുമപ്പൂ ചേർത്ത ചായ കുടിക്കാം. മാത്രമല്ല കുങ്കുമപ്പു ചേർത്ത ചായ കുടിക്കുന്നത്‌ പല തരത്തിലുള്ള വിഷാംശം ശരീരത്തിൽനിന്നു നീക്കം ചെയ്യാൻ സഹായിക്കുന്നു. അൾസർ, നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവയും ഇതിലൂടെ പരിഹരിക്കാം.
■ കൺതടങ്ങളിലെ കറുപ്പ്‌, മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങൾക്ക്‌ കുങ്കുമപ്പൂ പാലിൽ കലക്കി മുഖത്തു പുരട്ടാവുന്നതാണ്.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *