24
September, 2017
Sunday
07:14 AM
banner
banner
banner

കേരളത്തിന്റെ മകളുടെ മികച്ച സിവിൽ സർവ്വീസ്‌ നേട്ടം മലയാളികൾ അറിയാതെ പോയി

1157

സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം വന്നതിന് പിറകേ മലയാളികളുടെ വിജയത്തിളക്കം മാധ്യമങ്ങളും ജനങ്ങളും ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഒരാളുടെ വിജയം മാത്രം അധികമാരും അറിയാതെ പോയി. 42ാം റാങ്ക് നേടിയാണ് കടമ്പനാട് ഇടയ്ക്കാട് മുരളിവിലാസത്തില്‍ വെറ്ററിനറി ഡോക്ടറായ എസ്.അനുവിന്റെ വിജയം. സിവില്‍ സര്‍വീസില്‍ സംസ്ഥാനത്തെ നാലാം സ്ഥാനമാണ് അനു നേടിയത്. അനുവിന്റെ പിതാവ് പോലും മകള്‍ സിവില്‍ സര്‍വീസ് പരീക്ഷക്കായി തയ്യാറായതോ പരീക്ഷ എഴുതിയതോ അറിഞ്ഞിരുന്നില്ല.

അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനാണ് അനു രഹസ്യമായി സിവില്‍ സര്‍വീസ് തയ്യാറെടുപ്പുകള്‍ നടത്തിയതും ഉന്നത വിജയം കരസ്ഥമാക്കിയതും. എന്റെ വിജയം അച്ഛനുള്ള സമ്മാനമാണ്. എപ്പോഴും എന്റെ മികച്ച വിജയങ്ങളാണ് അച്ഛന്‍ ആഗ്രഹിക്കുന്നത്. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ അച്ഛന് എപ്പോഴും റാങ്ക് പ്രതീക്ഷയായിരുന്നു. അന്ന് അത് നടന്നില്ല. അച്ഛന്റെ ആഗ്രഹം ഇതിലൂടെ സാധിച്ചുവെന്നുള്ള സന്തോഷമുണ്ട്. തന്റെ സിവില്‍ സര്‍വീസ് വിജയത്തിനുപിന്നില്‍ അച്ഛന്‍ എന്ന വലിയ ശക്തി പ്രചോദനമായി ഉണ്ടായിരുന്നുവെന്ന് ഇരുപത്തിയെട്ടുകാരിയായ അനു പറയുന്നു.

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇന്ത്യന്‍ വെറ്ററിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെറ്ററിനറി സയന്‍സില്‍ ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന അനു സ്വന്തമായി പഠിച്ചാണ് സിവില്‍ സര്‍വീസ് പരീക്ഷയിലെ മികച്ച നേട്ടം കൊയ്തത്. ഒരുപക്ഷേ ഉത്തര്‍പ്രദേശിലായതു കാരണമാണ് മറ്റെല്ലാവരുടെയും വിജയം വാര്‍ത്തയായപ്പോള്‍ അനു തിരശ്ശീലയ്ക്കുപിറകിലായി പോയത്. സാധാരണ കുടുംബത്തിലാണ് അനു ജനിച്ചത്. ആറുവയസ്സുള്ളപ്പോഴാണ് അനുവിന്റെ അമ്മ സീതാലക്ഷ്മി മരിച്ചത്. കെ.എസ്.ആര്‍.ടി.സി. അടൂര്‍ ഡിപ്പോയിലെ ജീവനക്കാരനായ അച്ഛന്‍ മുരളീധരന്‍പിള്ളയായിരുന്നു പിന്നെ അനുവിന് എല്ലാം. ഒമ്പത് വര്‍ഷം മുന്‍പ് സ്വയം വിരമിച്ച മുരളീധരന്‍പിള്ള ഏകമകളുടെ കാര്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

കുണ്ടറ എഴുകോണ്‍ കാരുവേലില്‍ സെന്റ് ജോണ്‍സ് സ്‌കൂളിലായിരുന്നു പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചത്. പത്താം ക്ലാസില്‍ 92 ശതമാനം മാര്‍ക്കും പ്ലസ് ടുവിന് 89 ശതമാനം മാര്‍ക്കും നേടി. മണ്ണുത്തി വെറ്ററിനറി കോളേജില്‍ വെറ്ററിനറി സയന്‍സ് ബിരുദത്തില്‍ രണ്ടാം റാങ്ക് നേടി. മൂന്നു മാസത്തോളം മണ്ണുത്തി കോളേജില്‍തന്നെ ജോലി ചെയ്തു. 2014ല്‍ ചെന്നൈയിലുള്ള ശങ്കര്‍ ഐ.എ.എസ്. അക്കാദമിയില്‍ കുറച്ച് നാള്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് പോയി. 2015ല്‍ സിവില്‍ സര്‍വീസിന് ആദ്യ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീടാണ് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇന്ത്യന്‍ വെറ്ററിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെറ്ററിനറി സയന്‍സില്‍ പ്രവേശനപരീക്ഷയിലൂടെ പഠിക്കാന്‍ അവസരം കിട്ടിയത്.

പിന്നീട് അനു രഹസ്യമായി സിവില്‍ സര്‍വീസിന് തയ്യാറെടുക്കുകയായിരുന്നു. ആദ്യതവണയേറ്റ തോല്‍വി കാരണം പഠനത്തെക്കുറിച്ച് അച്ഛനോട് പോലും പറഞ്ഞതുമില്ല. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെയും അധ്യാപകരുടെയും സഹായം പലപ്പോഴും തുണയായി. പഠനവും ഗവേഷണവും ഒന്നിച്ചായതിനാല്‍ ആദ്യം ചെയ്തത് പഠിക്കുന്ന പുസ്തകങ്ങളുടെ എണ്ണം കുറയ്ക്കുകയായിരുന്നു. പഠിച്ചത് ആവര്‍ത്തിച്ചുറപ്പിച്ചാണ് പരീക്ഷയ്ക്ക് പോയതെന്നും അനു പറയുന്നു.

News Credit to: malayalam.nyusu.in

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *