21
October, 2017
Saturday
11:34 PM
banner
banner
banner

നാട്ടിലെ എല്ലാ സ്ത്രീകളുടെയും സംരക്ഷണം ഏറ്റെടുത്ത്‌ നടത്താൻ ഇറങ്ങി തിരിച്ചിരിക്കുന്ന ഫെമിനേച്ചിമാരോട്‌ രേവതി രാജിന് ചിലത്‌ ചോദിക്കാനുണ്ട്‌!

314

നാട്ടിലെ എല്ലാ സ്ത്രീകളുടെയും സംരക്ഷണവും ഏറ്റെടുത്ത്‌ നടത്താൻ ഇറങ്ങി തിരിച്ചിരിക്കുന്ന ഫെമിനേച്ചിമാരോട്‌ രേവതി രാജിന്‌ ചിലത്‌ ചോദിക്കാനുണ്ട്‌. ഫേസ്ബുക്കിലെ സജീവ സാന്നിധ്യം, പ്രമുഖ അവതാരകയും സോഷ്യൽ ആക്ടിവിസ്റ്റുമായ രേവതിരാജിന്റെ ഫേസ്ബുക്ക്‌ കുറിപ്പാണ് ഇപ്പോൾ ചർച്ചയാവുന്നത്‌. സ്ത്രീകളെ സൗന്ദര്യം നോക്കി സഹായിക്കുന്ന ഫെമിനിസ്റ്റ്‌ ചേച്ചിമാരെ കണക്കിന് പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തിരിക്കുകയാണ് രേവതി തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:

ഈ നാട്ടിലെ എല്ലാ സ്ത്രീകളുടെയും സംരക്ഷണവും ഏറ്റെടുത്ത് നടത്താൻ ഇറങ്ങി തിരിച്ചിരിക്കുന്ന #ഫെമിനേച്ചിമാരോട് ,
സ്ത്രീ സുരക്ഷ എന്ന ലക്ഷ്യവുമായി സ്ത്രീകൾക്കായി ഒത്തൊരുമിക്കുന്നതൊക്കെ നല്ല കാര്യം തന്നെ. അതിലൊരു സംശയവുമില്ല.

ഒരു പെൺകുട്ടി എന്ന നിലയ്ക്ക് നിങ്ങളെപ്പോലെയുള്ളവർ മുൻപോട്ട് വരുന്നതിൽ സന്തോഷം. പക്ഷേ,
പ്രിയപ്പെട്ട ചേച്ചിമാരേ നിങ്ങളേത് സ്ത്രീയ്ക്ക് സംരക്ഷണം നല്‍കാനാണ് ഇറങ്ങി തിരിച്ചിരിക്കുന്നത് ?
സ്ത്രീ സംരക്ഷണമെന്ന പേരിൽ ഈ നാട്ടിലെ ആൺവർഗത്തെ മുഴുവന് ഒറ്റ ദിവസം കൊണ്ട് തുടച്ചു നീക്കാമെന്നാണോ വിചാരം അതോ അവരെ എല്ലാം ഒറ്റ ദിവസം കൊണ്ട് നന്നാക്കി രൂപ കൂട്ടിലിരുത്താമെന്നാണോ വിചാരം ?

ഈ നാട്ടിലെ എല്ലാ ചേട്ടന്മാർക്കു വേണ്ടിയും ഞാനങ്ങ് പറയുവാ
“വീട്ടിൽ കെട്ടിയോനെ നിലയ്ക്കു നിർത്തുന്നത് പോലെ നാട്ടിലുള്ള ആണുങ്ങളെ നിലയ്ക്ക് നിർത്താൻ നിക്കല്ലേ”
ഈ നാട്ടിലെ ഏത് സ്ത്രീക്ക് സംരക്ഷണം നല്‍കാനാണ് നിങ്ങളൊക്കെ ഇറങ്ങി തിരിച്ചിരിക്കുന്നത്. ?
നടിമാർക്കും പണവും പിടിപാടുമുള്ളവർക്കു വേണ്ടി മാത്രമേ നിങ്ങളു വാധിക്കൂ എന്നുണ്ടോ ?
ജനങ്ങൾക്കിടയിൽ ഹിറ്റായോടുന്ന സ്ത്രീ വിഷയങ്ങളിൽ ചാനൽ തോറും ചായം പൂശി വന്നിരുന്ന് പുരുഷന്മാരേ നാക്കു കൊണ്ട് വലിച്ചു കീറുന്നതും കുറെ മുദ്രാവാക്യം വിളിച്ച് നിരത്തിലിറങ്ങുന്നതും മാത്രമല്ല സ്ത്രീ സംരക്ഷണം
യഥാര്‍ത്ഥത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന മറ്റു പല വിഷയങ്ങളുണ്ട് ഈ നാട്ടിൽ.

മതാചാരത്തിന്റെ പേരിൽ ചികിത്സ ലഭിക്കാതെ മലപ്പുറത്തു ഒരു ഗർഭിണിയായ യുവതി മരിച്ചു. ഈ പറയുന്ന സ്ത്രീ സംരക്ഷകരുടെ ഒച്ച പോലും കേട്ടില്ല. അങ്ങ് വയനാടൻ മേഖകളിലും മറ്റും വിദ്യാഭ്യാസം കിട്ടാതെ വേണ്ട ചികിത്സ കിട്ടാതെ പ്രായപൂർത്തിയാകും മുൻപേ രണ്ടും മൂന്നും പ്രസവിച്ച് അല്ലെങ്കിൽ വയസ്സറിയിച്ക്കുന്ന കാലം മുതൽ പലരാലും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട് പച്ച മലയാളത്തിൽ പറഞ്ഞാൽ സ്വന്തം കുഞ്ഞിന്റെ തന്ത ആരാണെന്ന് ഉറച്ചു പറയാനാവാതെ വിങ്ങി പൊട്ടുന്ന കൗമാരങ്ങളുണ്ട് എന്തിനേറെ പറയുന്നു ആർത്തവകാലത്ത് വെറും കടലാസും തിരികി കേറ്റി രോഗങ്ങളെ സ്വയം വരുത്തി വെയ്ക്കുന്ന അറിവും വിവരവും വിദ്യാഭ്യാസവുമൊന്നുമില്ലാത്ത വെറും പാവം സ്ത്രീ ജനങ്ങളുണ്ട് അവരെ നിങ്ങളൊക്കെ എന്ത് കൊണ്ട് കാണുന്നില്ല ? അവർക്കെന്താ സൗന്ദര്യം പോരെ. ?

ജീവിച്ചു കൊതി തീരും മുന്‍പേ വിധവയാക്കപ്പെട്ട് ഭർതൃ ഗ്രഹത്തിൽ പലരുടെയും ആട്ടും തുപ്പും കേട്ടു കഴിയണ്ടി വരുന്ന ഒരു സ്ത്രീ സമൂഹമുണ്ട് ഈ നാട്ടിൽ. കുടുംബം നോക്കണ്ട പുരുഷൻ രോഗക്കിടക്കയിൽ കിടക്കുമ്പോൾ തന്റെ കുടുംബവും കുഞ്ഞുങ്ങളെയും നോക്കാൻ ജീവിതത്തോട് മത്സരിക്കുന്ന കുറെ പാവം പെണ്ണുങ്ങളുണ്ടീ നാട്ടിൽ അങ്ങനെ പല രൂപത്തിൽ ഭാവത്തിൽ ജീവിതത്തിൽ തങ്ങൾക്ക് കിട്ടിയ വേഷങ്ങൾ ഒരു ചായക്കൂട്ടിന്റെയും അകമ്പിടിയില്ലാതെ ആടി തീർക്കുന്ന കുറെ പാവം സ്ത്രീകൾ.

RELATED ARTICLES  സെക്സിയും വെട്ടി ജിഎസ്ടിയും വെട്ടി: രാഷ്ട്രീയക്കാരും സംഘടനകളും സ്ക്രിപ്റ്റ്‌ വായിച്ചിട്ട്‌ മതി ഇനി സിനിമ തുടങ്ങുന്നത്‌!

ഒന്നും വേണ്ട നിങ്ങളിങ്ങ് കോട്ടയത്തേക്ക് വാ. ഭാരത് ഹോസ്പിറ്റലിന് മുൻപിൽ ജീവിക്കാനായി സമരം ചെയ്യുന്ന കുറെ ജന്മങ്ങളുണ്ട്. …. #ഭൂമിയിലെമാലാഖമാർ. ഈ നാട്ടിലെ സകല സ്ത്രീ സുരക്ഷയും ഏറ്റെടുത്തിരിക്കുന്ന സകല കൊച്ചമ്മമാരോടും പറയുവാണ് നിങ്ങൾ വരണം കോട്ടയത്തേക്ക്. സർക്കാർ നഴ്സുമാർക്ക് പരിഷ്ക്കരിച്ച പുതിയ വേതനം നല്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടും അത് പ്രാബല്യത്തിൽ വരുത്താതെ ആ മാലാഖമാരേ കണ്ണീരു കുടിപ്പിക്കുന്ന മാനേജ്മെന്റിനെതിരെ നിങ്ങൾ കൊടി പിടിക്ക് .

ഡ്രസിങ് റൂമിൽ വരെ ക്യാമറ വെച്ച് അതി സൂക്ഷ്മ പരിശോധന നടത്തി പച്ചവെള്ളം പോലും കുടിക്കാനനുവദിക്കാതെ ഈ നാട്ടിലെ സകല പ്രൈവറ്റ് ആശുപത്രികൾക്കും മാതൃകയായി മാറിയ അക്ഷര നഗരിയുടെ അഭിമാനമായ ഭാരത് ഹോസ്പിറ്റലിലെ സമരപന്തലിലേക്ക് വാ നിങ്ങൾ സംരക്ഷിക്കാനിറങ്ങി തിരിച്ചിരിക്കുന്ന സ്ത്രീ വർഗത്തിലുള്ളവർ തന്നെയാണ് അവരും. അതിൽ ഗർഭിണികളുണ്ട് സ്വന്തം കുഞ്ഞുങ്ങളുമായി എത്തിയിരിക്കുന്നവരുണ്ട്
ഇങ്ങനെ ഇങ്ങനെ ഒരുപാടൊരുപാട് സ്ത്രീ ജന്മങ്ങളിവിടെ ജീവിക്കാനായി പോരാടുമ്പോൾ നിരന്തരം ക്രൂശിക്കപ്പെടുമ്പോൾ ഏതു സ്ത്രീക്കാണ് നിങ്ങളൾ സംരക്ഷണം നല്‍കുന്നത്?

ചാനൽ റൂമുകളിലുന്ന് വായിട്ടലച്ചാലാവില്ല ഈ സ്ത്രീ സുരക്ഷ .നടനേ തൂക്കി കൊല്ലാനായിട്ട് നെട്ടോട്ടമോടുന്നതിനിടയ്ക്ക് ഈ നാട്ടിൽ നടക്കുന്ന മറ്റു സംഭവങ്ങളൊന്നും നിങ്ങളുടെ കണ്ണിൽപ്പെടുന്നുണ്ടാവില്ലല്ലേ ?

ഇങ്ങ് കൊച്ചിയിൽ മൂന്ന് സ്ത്രീകൾ മദ്യപിച്ച് ലക്ക് കെട്ട് യൂബർ കാർ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് അല്ലല്ല നമ്മുടെ സ്ത്രീ ഭാഷയിൽ പറഞ്ഞാൽ #പീഢിപ്പിച്ചു.. അടി വസ്ത്രം വരെ അഴിച്ചു മാറ്റി. ഈ സംഭവമൊക്കെ നടക്കുമ്പോൾ നിങ്ങളു കൂടും കുടുക്കയുമെടുത്ത് പാറേൽ പള്ളിയിൽ ധ്യാനത്തിനു പോയേക്കുവാരുന്നോ ?

തുല്യ നീതി തുല്യ സംവരണമെന്ന് നാഴിക്കു നാപ്പതു വട്ടവും വിളിച്ചു കൂവുന്ന ഒരുത്തിയെയും കണ്ടില്ലല്ലൊ ആ ചേട്ടനൊപ്പം നിൽക്കാനോ അവളുമാർക്ക് വേണ്ട ശിക്ഷ വാങ്ങി കൊടുക്കാനോ? ഒന്നും വേണ്ട. പേരിനെങ്കിലും ഒന്ന് പ്രതികരിക്കാലോ ? ആരെയും കണ്ടില്ല. സ്ത്രീ സുരക്ഷ മാത്രമല്ല സ്ത്രീകൾ കാണിക്കുന്ന വൃത്തികേടിനെതിരെ ആഞ്ഞടിക്കാനും പഠിക്കേണ്ടിയിരിക്കുന്നു. സ്ത്രീകൾക്കു നേരെയുള്ള ആക്രമണം പോലെ തന്നെ സ്ത്രീകളാൽ ആക്രമിക്കപ്പെടുന്ന ഒരു വിഭാഗം പുരുഷന്മാരും ഈ നാട്ടിലുണ്ട് .അവരിൽ പലരും പുറത്തു പറയാതെ അനുഭവിക്കുന്ന പലതരം കാര്യങ്ങളുമുണ്ട്.അവർക്ക് വേണ്ടി കൊടിപിടിക്കാനും നാക്കിട്ടടിക്കാനും ഇതുപോലെ സംഘടനകളില്ലല്ലോ അല്ലെ ?
സ്വന്തം ഇഷ്ടപ്രകാരം സിനിമയിൽ ചാൻസ് കിട്ടും അത് കിട്ടും ഇത് കിട്ടുമെന്ന് പറഞ്ഞ് ആണൊരുത്തന്റെ ഇറങ്ങി പോയി തിരിച്ചെത്തിയാലും ആണിനു ചാർത്തും പീഢനം .

ഒരു പെണ്ണിന്റെ അനുവാദമില്ലാതെ അവളെ സ്പർശിക്കുകയോ ലൈംഗികമായി ഉപയോഗിക്കുകയൊ ചെയ്തതല്ലേ പീഢനമാകു. തുല്യ നീതിക്ക് വേണ്ടി പോരാടുന്നവർ തുല്യ ശിക്ഷയ്ക്കു മാത്രമെന്താ പച്ചക്കൊടി കാണിക്കാത്തത്
പുച്ഛമാണ് തോന്നുന്നത് ഈ നാട്ടിലെ ഇത്തരം ഏർപ്പാടുകളോട്. ആ കാർ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചതും പോരാ കൊലപാതക ശ്രമത്തിന് വരെ കേസ് എടുക്കാമായിരുന്നിട്ടും അവളുമാർക്ക് ജാമ്യവും നല്‍കി പുറത്തേക്കിറക്കി വിട്ടിരിക്കുന്നു… തൂഫ്ഫ്ഫ്……..

RELATED ARTICLES  സെക്സിയും വെട്ടി ജിഎസ്ടിയും വെട്ടി: രാഷ്ട്രീയക്കാരും സംഘടനകളും സ്ക്രിപ്റ്റ്‌ വായിച്ചിട്ട്‌ മതി ഇനി സിനിമ തുടങ്ങുന്നത്‌!

ഇതെന്തൊരു നാടാണ്. ഇതൊരു സ്ത്രീക്കാണേൽ ഇവിടെ എന്തൊക്കെ ബഹളമായാനേ.ചാനൽ ചർച്ച ,ഹർത്താൽ എന്നു വേണ്ട ഇല്ലാത്ത പ്രക്ഷോഭങ്ങളായിരിക്കും. ഇവിടൊരു പുരുഷനായോണ്ട് ആർക്കും പരാതിയില്ല ഒന്നുമില്ല. ഒരു കൊച്ചമ്മമാരേയും കണ്ടില്ല അവളുമാർ ചെയ്തത് തെറ്റായീന്ന് പറയാൻ. ഇതാണോ നിങ്ങൾ പറഞ്ഞ ഈ സ്ത്രീ സംരക്ഷണം ?
ആണിനും പെണ്ണിനും രണ്ട് നിയമം രണ്ട് നീതി.

കൊള്ളാം! ഇതാണ് നമ്മുടെ #സമത്വസുന്ദരകേരളം. ആ ഡ്രൈവർ ആരാണെന്നറിയില്ല പക്ഷേ അദ്ദേഹത്തെ കണ്ടു പിടിക്കാനായാൽ അദ്ദേഹത്തിനു വേണ്ടി കൊടിപിടിക്കാൻ മുൻപന്തിയിൽ ഞാനുണ്ടാവും ഈ നീതികേടിനെതിരെ പ്രതികരിക്കാൻ നട്ടെല്ലുള്ള പലരുമുണ്ടാവും.

ആണിനും പെണ്ണിനും രണ്ടു നീതി ഈ നാട്ടിൽ വേണ്ട!

രേവതി രാജ്‌

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *