28
June, 2017
Wednesday
05:34 AM
banner
banner
banner

പ്രവാസികൾക്ക്‌ തിരിച്ചടിയായി ഗൾഫിൽ ഭീമമായ വാടകനികുതി; 10,000 രൂപ മുതൽ അരലക്ഷം വരെ

1077

ഗൾഫ്‌ രാജ്യങ്ങളിലെ ദശലക്ഷക്കണക്കിനു പ്രവാസികൾക്ക്‌ ഇടിത്തീയായി ഇനി വാടകനികുതിയും. വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഇന്ധനത്തിന്റെയും നിരക്ക്‌ കുത്തനെ വർധിപ്പിച്ചതിനുപിന്നാലെയാണ്‌ വീട്ടുവാടകയിന്മേൽ നികുതി ചുമത്തിക്കൊണ്ടുള്ള ഉത്തരവ്‌.

ദുബായിലും ഷാർജയിലും മറ്റു ചില ഗൾഫ്‌ രാജ്യങ്ങളിലും എണ്ണയേതര വരുമാനം വർധിപ്പിക്കാൻ വാടക നികുതി പ്രാബല്യത്തിലാക്കിയിരുന്നു. യുഎഇയുടെ തലസ്ഥാന എമിറേറ്റായ അബുദാബിയിൽ വാടകനികുതിയുടെ ബില്ലുകൾ മുനിസിപ്പൽ നികുതിയായി പ്രവാസികൾക്കു ലഭിച്ചു തുടങ്ങി. ഒറ്റമുറി ഫ്ലാറ്റിലും കുടുസായ സ്റ്റുഡിയോ മുറിയിലും കഴിയുന്നവർ പോലും പ്രതിവർഷം 10,000 രൂപ വാടക നികുതിയായി നൽകണം. വാടകയുടെ മൂന്നു ശതമാനമാണ്‌ വാടകനികുതിയെന്നു പറയുന്നുവെങ്കിലും അതിന്റെ അനേകമടങ്ങു വരുന്ന നികുതി തുകയ്ക്കുള്ള ബില്ലുകളാണ്‌ ലഭിക്കുന്നതെന്ന്‌ പ്രവാസികൾ പറയുന്നു. പ്രതിവർഷം കാൽലക്ഷം രൂപ മുതൽ അരലക്ഷം വരെ നികുതിയടയ്ക്കേണ്ട ബില്ലുകളാണ്‌ ഏറെയും.

26 ലക്ഷം ഇന്ത്യാക്കാരുള്ള ദുബായിലെ 17 ലക്ഷവും മലയാളികളാണ്‌. ഭീമമായ വാടകനികുതി ഒറ്റത്തവണയായി അടയ്ക്കണമെന്ന വ്യവസ്ഥയും പ്രവാസികൾക്ക്‌ ഇരുട്ടടിയായി. വാടക താങ്ങാനാവാതെ കുടുംബങ്ങളെ നാട്ടിലേക്ക്‌ അയച്ചിട്ട്‌ ഫ്ലാറ്റുകളിൽ തലചായ്ക്കാൻ ഒരിടം മാത്രമുള്ള ‘ബെഡ്‌ സ്പെയ്സു’കളിൽ ഒരു കിടക്കയിൽ ഒടിഞ്ഞു മടങ്ങിക്കഴിയുന്ന ലക്ഷക്കണക്കിനു പ്രവാസികളാണ്‌ ഗൾഫ്‌ രാജ്യങ്ങളിലുള്ളത്‌. തീവണ്ടികളിലെ ത്രീടയർ സിസ്റ്റം പോലുള്ള ആ കിടക്കവാടകപോലും പ്രതിമാസം 10,000 രൂപയാണ്‌. ഒരു മുറിയിൽ പതിനഞ്ചോ ഇരുപതോ പേരാണ്‌ അട്ടിയട്ടിയായി കഴിയുന്നത്‌. ഈ ബെഡ്സ്പെയ്സ്‌ മുറികളുടെ വാടകനികുതി വർധിപ്പിക്കുന്നതും പ്രവാസികൾ തന്നെ പേറേണ്ട ദുരവസ്ഥയാണ്‌.

2016 മാർച്ചിനുശേഷമുള്ള വാടകക്കാർക്കാണ്‌ ഇക്കഴിഞ്ഞ ഡിസംബറിലെ വെള്ളം, വൈദ്യുതി, പാചകവാതക, ബില്ലിനൊപ്പം വാടകനികുതി ബില്ലുമുള്ളത്‌. ജനുവരി ഒന്നു മുതലാണ്‌ വാടകനികുതി നിയമം അബുദാബിയിൽ പ്രാബല്യത്തിലായത്‌. വെള്ളത്തിന്റെയും കറണ്ടിന്റെയും ഉപഭോഗത്തിൽ നിയന്ത്രണം വരുത്തി കൂടുതൽ തുക ഈടാക്കാനുള്ള വ്യവസ്ഥകളും നവവത്സരം മുതൽ നിലവിൽ വന്നു. ദുർവഹമായ ഈ നിരക്കുകൾ ഒറ്റത്തവണയായി അടയ്ക്കുന്നതിനു പകരം തവണകളായി അടയ്ക്കാൻ ഏർപ്പാടുണ്ടാക്കണമെന്നുമാണ്‌ പ്രവാസികളുടെ അഭ്യർഥന.

കെ രംഗനാഥ്‌, Janayugom

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *