21
October, 2017
Saturday
11:10 PM
banner
banner
banner

ദിലീപിനെ അമ്മയിലേക്ക്‌ തിരികെ എടുക്കും, പക്ഷെ ഒരു കാര്യം വ്യക്തമാകണം: നിലപാട്‌ വ്യക്തമാക്കി രമ്യ നമ്പീശൻ

966

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭത്തിൽ നിര്‍ണ്ണായകമായ നിലപാടാണ് നടി രമ്യാ നമ്പീശന്‍ സ്വീകരിച്ചത്. അതിനു ശേഷം സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡബ്ലുസിസി എന്ന സംഘടന രൂപീകരിക്കുന്നതിലും കൂട്ടത്തിൽ രമ്യ ഉണ്ടായിരുന്നു. അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് രമ്യ ഉള്‍പ്പെടുന്ന നടീനടന്മാരുടെ ആസൂത്രിത നീക്കമായിരുന്നു എന്നും വിവാദമുയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന രമ്യ, അതിനെക്കുറിച്ച് നല്‍കുന്ന വിശദീകരണമിങ്ങനെയാണ്.

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ലെന്നാണ് രമ്യ നമ്പീശന്‍ പറയുന്നത്. പൃഥ്വിരാജിനുവേണ്ടിയാണ് മമ്മൂട്ടി ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതെന്ന ഗണേഷ് കുമാറിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രമ്യയുടെ മറുപടി. ‘അമ്മയുടെ തീരുമാനങ്ങളൊന്നും ഒരാള്‍ മാത്രം എടുക്കുന്നതല്ല, അതൊരു കൂട്ടായ തീരുമാനമാണ്. ദിലീപിനെ പുറത്താക്കുന്നതും കൂട്ടായി എടുത്തൊരു തീരുമാനമാണ്. പൃഥ്വി, ഞാന്‍ തുടങ്ങി അമ്മയിലെ എല്ലാ അംഗങ്ങളില്‍ നിന്നും തീരുമാനമെടുത്ത ശേഷമാണ് അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അത് പുറത്തറിയിച്ചത്. ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ അദ്ദേഹത്തോട് മാപ്പുപറഞ്ഞതിന് ശേഷം അസോസിയേഷനിലേക്ക് തിരികെ എടുക്കണം, രമ്യ പറഞ്ഞു.

‘അമ്മ’യില്‍ സ്ത്രീകള്‍ക്ക് 50% സംവരണം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. വാക്കാല്‍ അങ്ങനെയൊരു അഭിപ്രായം മുന്നോട്ട് വച്ചിട്ടുണ്ട്. അമ്മയില്‍ സ്ത്രീപങ്കാളിത്തം നല്ല രീതിയില്‍ വരണമെന്നതാണ് ഇതിന്റെ ലക്ഷ്യം. അവര്‍ ഇത് ചര്‍ച്ച ചെയ്യുമെന്ന് എന്നോട് അറിയിച്ചിട്ടുണ്ട്. വനിതാസംഘടനയുടെ ഭാഗമായതിനാല്‍ മലയാളസിനിമയില്‍ അരികുചേര്‍ക്കപ്പെട്ട് പോയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. മലയാളസിനിമാമേഖലയില്‍ നിന്ന് ആരുടെ ഭാഗത്തുനിന്നും നേരിട്ടൊരു ഭീഷണി സ്വരം ഉണ്ടായിട്ടില്ല. രമ്യ പറഞ്ഞു. വുമന്‍ ഇന്‍ കളക്ടീവ് എന്ന ആശയം നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ ഒരു സുഹൃത്തിന് തന്നെ ഇങ്ങനെയൊരു ക്രൂരമായ അനുഭവം ഉണ്ടായപ്പോള്‍ അതിന്റെ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ വേഗപ്പെടുത്തി. സിനിമയിലെ സ്ത്രീകള്‍ക്ക് പേടികൂടാതെ പ്രവര്‍ത്തിക്കാനാകുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഇത് ഞങ്ങളുടെ ഇടമല്ല, സുരക്ഷിതമല്ല എന്ന തോന്നല്‍ തുടച്ചുനീക്കി സ്ത്രീകള്‍ക്ക് സിനിമാമേഖലയില്‍ ജോലി സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. രമ്യ പറയുന്നു.

അതേ സമയം അമ്മയിലേക്ക്‌ തിരികെ പോകുന്ന കാര്യത്തിൽ അനുകൂല നിലപാടുകൾ അല്ല ദിലീപിനും ദിലീപിന്റെ ഒപ്പം നിൽക്കുന്നവർക്കും ഉള്ളത്‌. കാരണം പോലും ചോദിക്കാതെ, സസ്പെൻഷൻ നൽകി അന്വേഷണം പോലും നടത്താതെ പുറത്താക്കിയത്‌ ജനാധിപത്യ വിരുദ്ധ നടപടിയാണെന്നാണ് ദിലീപ്‌ അനുകൂലികൾ പറയുന്നത്‌. പൊന്നു കൊണ്ട്‌ പുളിശേരി വച്ച്‌ തന്നാലും ദിലീപിന്റെ സ്ഥാനത്ത്‌ താനായിരുന്നെങ്കിൽ സംഘടനയിലേക്ക്‌ തിരികെ പോകില്ല എന്നായിരുന്നു കെ ബി ഗണേഷ്കുമാർ ഈ വിഷയത്തോട്‌ പ്രതികരിച്ചത്‌. നേരത്തെ ദിലീപിന്‌ ജാമ്യം കിട്ടി മണിക്കൂറുകൾക്കകം ഫ്യുയോക്‌ എന്ന വിതരണക്കാരുടെ സംഘടന ദിലീപിനെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ തിരികെ എത്തിച്ചിരുന്നുവെങ്കിൽ ദിലീപ്‌ അത്‌ നിരസിക്കുകയായിരുന്നു.

RELATED ARTICLES  അങ്ങനെ പറഞ്ഞിട്ടില്ല! പരാമർശം വിവാദമായി, പ്രതികരണവുമായി പദ്മപ്രിയ തന്നെ രംഗത്ത്‌

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Comments are closed.