27
September, 2017
Wednesday
01:36 AM
banner
banner
banner

പറയൂ നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് സേതുവിന് പ്രണയം നഷ്ടപ്പെട്ടത് എന്തു കൊണ്ടാവാം

130

നീയെന്റെ മുലകളെ ചുംബിച്ചിട്ടുണ്ട്..
മുലകൾക്ക് നടുവിലെ ഇടം നീയറിയുകയേയില്ല..! അവിടെയുള്ള മറുകിനെ നീ കണ്ടിട്ടേയില്ല..!
നീയെന്റെ ചെവിക്കിട്ട് കിഴുക്കി‌വേദനിപ്പിച്ചിട്ടുണ്ട്..
ഒരിക്കൽ പോലും‌ ആ ചെവികളിൽ ചുണ്ടുകളാൽ ഇക്കിളിയിട്ടിട്ടില്ല‌.!.
നീ നിന്റെ കാലുകളാൽ എന്റെ കാലുകളെ പിണഞ്ഞിട്ടുണ്ട്...
പക്ഷേ, നീയെന്റെ കാലുകൾക്ക് ഒരുമ്മ പോലും കൊടുത്തില്ല...

നിനക്കറിയോ ..?
എന്റെ വിരൽത്തുമ്പുകൾ നിന്റെ ചുംബനത്തിനായ് ദാഹിച്ചിട്ടുണ്ട്...
നിനക്ക് എന്നിൽ എന്നും പൊതുവായ ചിലയിടങളുണ്ട്...
നീയതിൽ ആനന്ദം കണ്ടെത്തുന്നു...!

നിന്നെ മാത്രം പേറുന്ന ഒരിടമുണ്ടെന്നിൽ...എന്റെ മനസ്സ്...
നീയൊരിക്കലും അതിൽ സ്പർശിച്ചിട്ടില്ല..ദർശിച്ചിട്ടില്ല..,
വിരലു കൊണ്ടല്ല നാഥാ, വാക്കു കൊണ്ട് തൊടാൻ പഠിക്കേണ്ടിയിരിക്കുന്നു....
നിനക്കതിനു കഴിയാതെ പോകുന്നു.
ഞാൻ സ്വപ്നം കണ്ട ലോകം എനിക്കിന്നും അന്യമാണ്...
നിനക്കേ അതെനിക്ക് സമ്മാനിക്കാനാകൂ....

ഞാൻ വെറുതേ പ്രതീക്ഷിക്കു‌ന്നു,...!

അയാൾ ചിരിയോടെ ഡയറി മടക്കി...!
അവൾ രൂക്ഷമായി അയാളെത്തന്നെ നോക്കി നിന്നു...

'ഇത് ശരിയായില്ല സേതൂ...
അനുവാദമില്ലാതെ എന്റെ ഡയറി
വായിച്ചത് മാന്യതയല്ല...'

അവൾക്ക് വല്ലാത്ത ദേഷ്യവും, വിഷമവും വന്നു..
തന്റെ സ്വകാര്യലോകം ആക്രമിക്കപ്പെട്ടിരിക്കുന്നു...!
അവൾ തടയാൻ ശ്രമിച്ചതാണ് , പക്ഷേ സേതു ബലം പ്രയോഗിച്ച്
ഡയറി കൈക്കലാക്കുകയായിരുന്നു.

'ഹ..ഹ...ഹ...
മിനീ...നീ ചൂടാകാതെ...
നമ്മൾ തമ്മിൽ എന്ത് മാന്യത...?
...ഹൊ ..എന്നാലും നീ എന്തൊക്കെയാ എഴുതി വച്ചിരിക്കുന്നത്..നീയാരാ മാധവിക്കുട്ടിയോ...?
സേതു അവളെ ചേർത്തു പിടിച്ചു.

"വ്വ്...ഞാൻ മാത്രമല്ല..
മാധവിക്കുട്ടിമാർ വേറെയുമുണ്ട്,
സ്വപ്നങളുടെയും, മോഹങളുടെയും ചുണ്ടുകളിൽ പ്ലാസ്റ്ററൊട്ടിച്ച അവസ്ഥയിൽ...
ആരും കാണുന്നില്ല അവരെ...അറിയാനും ശ്രമിക്കില്ല..!!
അവൾ അവന്റെ കൈതട്ടി മാറ്റി ഡയറിയെടുത്ത് അലമാരയ്ക്കടുത്തേയ്ക്ക് നടന്നു.

"മിനീ...എന്ത് മൂർച്ചയാടീ നിന്റെ വാക്കുകൾക്ക്...നിനക്ക് ഞാൻ ഫെയ്സ് ബുക്കിൽ ഒരു അക്കൗണ്ട് എടുത്ത് തരാട്ടാ...നീയവിടെ തകർക്കും മുത്തേ..."

സേതു ചിരിച്ചു കൊണ്ട് ബെഡ്ഡിലേയ്ക്കിരുന്നു....

"സേതൂ...ഞാനൊന്ന് ചോദിക്കട്ടെ...
സേതുവിന് എന്റെ ഡയറിയിൽ എഴുതിയത് വല്ലാതെ കൊണ്ടു..ല്ലേ?..
അതല്ലേ മുൻപെങുമില്ലാത്ത ഈ
പഞ്ചാര....ആ ചമ്മൽ മറയ്ക്കാൻ...?"
അവൾ സേതുവിനെ തന്നെ നോക്കിനിന്നു...
സേതുവിന്റെ മുഖം അവളുടെ സംശയത്തിനുള്ള ഉത്തരമായ് മാറി..!

'മ്...ശരിയാണ്...നീ ആഗ്രഹിച്ച പോലൊരു ഭർത്താവാകാൻ എനിക്ക് കഴിഞ്ഞില്ല...ഞാനൊന്ന് ചോദിക്കട്ടെ..
നിനക്ക് എത്രയാ മക്കൾ...?'
സേതു വാക്കുകൾ പരുക്കനാക്കി.

"നിനക്ക് അല്ല..നമുക്ക്...
രണ്ട് മക്കൾ..."
മിനി ചിരിച്ചു കൊണ്ട് പറഞ്ഞു..

'അതിൽ കൂടുതൽ സ്നേഹം തരാൻ എനിക്ക് കഴിയില്ല...നിന്നെ അമ്മയാക്കിയതാണെന്റെ സ്നേഹം..
അല്ലാതെ നിന്റെ പൊട്ടക്കവിതയിൽ പറയുന്നതല്ല...'
സേതു പുച്ഛിച്ചു കൊണ്ട് പറഞ്ഞു.

മിനി ചിരിച്ചു....വല്ലാതെ...!
'സേതൂ...സേതുവെന്നെ തല്ലും...അതെനിക്കറിയാം..എന്നാലും ഞാൻ പറയുവാ‌....
കുട്ടികളെയുണ്ടാക്കുന്നത് മാത്രമല്ല ഒരു ഭർത്താവിന്റെ സ്നേഹം..?
അതിന് ഭർത്താവെന്തിന്..?
മറ്റാർക്കെങ്കിലും വഴങിക്കൊടുത്താലും അമ്മയാകാം..
അപ്പോൾ അതല്ല സ്നേഹം... അതിനുമപ്പുറം ........

"പ്ടേ...."
സേതുവിന്റെ വലതു കൈ സംസാരിച്ചു...
നിറഞ്ഞ കണ്ണോടെ മിനി സേതുവിനെ നോക്കി...സേതു കലിയോടെ പുറത്തേയ്ക്കിറങി പോയി.

RELATED ARTICLES  ഇത്‌ വായിച്ച ശേഷം സ്വപ്നത്തിൽ പോലും നിങ്ങൾ ആത്മഹത്യയെകുറിച്ച്‌ ചിന്തിക്കില്ല

മിനി വാതിലടച്ചു.
സേതു അത് ശ്രദ്ധിച്ചതേയില്ല..
തന്റെ പുരുഷത്വം, അഭിമാനം ആകെ
പുകഞ്ഞു പോയതായ് സേതുവിന് തോന്നി..

മിനി വാതിൽ തുറന്നു, വേഷം മാറിയിട്ടുണ്ട്..അയാൾക്കേറെ പ്രിയമുള്ള കളർ സാരിയാണവൾ അണിഞ്ഞിരുന്നത്.
കൈയ്യിൽ ഡയറിയും..

"സേതൂ...ഞാൻ വീട്ടിലേയ്ക്കൊന്ന് പോയി വൈകിട്ട് വരാം..വരുന്ന വഴി സ്കൂളീന്ന് മക്കളെയും കൂട്ടാം..
സേതു ഈ ഡയറി വായിക്ക്...
സേതു പറഞ്ഞ പോലെ ഇത് കഥയൊന്നുമല്ല..നമ്മുടെ ജീവിതം തന്നെയാണ്.,
ഞാൻ പറഞ്ഞത് തെറ്റാണ്..എനിക്കറിയാം...സോറി...
പറയാതെ വയ്യെന്നായാൽ....അതാ..."

അവൾ വിതുമ്പിപ്പോയി ,
പടികളിറങി അവൾ നടന്നു .

സേതു ഡയറിയെടുത്തു.
ബുക്ക് മാർക്ക് ചെയ്തിരുന്ന പേജ് തുറന്നു...അതിലെ അക്ഷരങൾ ഉണങിയിട്ടില്ല.. ഇപ്പോൾ പകർത്തിയത്...
സേതു വായിക്കാൻ തുടങി..

"നിന്റെ സ്വപ്നങൾക്കും, ആഗ്രഹങൾക്കുമൊപ്പമാണ് ഞാനിതു വരെ ജീവിച്ചത് , എന്റെ സ്വപ്നങൾ ഒരിക്കലും നീ കണ്ടിരുന്നില്ല...!
സംതൃപ്തിയോടെ നീ തിരിഞ്ഞ് കിടന്ന് നിദ്രയെ പുണരുമ്പോൾ അസ്വസ്ഥമായ എന്റെ തൃഷ്ണകളെ
നീ അറിഞ്ഞില്ല... നിന്നിലൂടെ
രതിമൂർച്ഛയെന്തെന്നറിയാതെ
മരിച്ചു പോകുമെന്ന് ഞാൻ വല്ലാതെ ആകുലപ്പെടുന്നു....അതെ സേതൂ..എന്നിലൂടെ നീയറിഞ്ഞ അനുഭൂതിയുടെ ലോകം ഞാനറിഞ്ഞിട്ടില്ല..ഇന്നേ വരെ...!!
നിന്റെ രതിവൈകൃതങൾക്ക് പെയ്തിറങാനുള്ള വെറും നിലമായ ഞാൻ വീർപ്പുമുട്ടുകയാണ്..!
നീ കരുതുന്നതല്ല...ശരീരം കൊണ്ടല്ലാതെ, മനസ്സ് കൊണ്ട് നീയെന്നെ തൊടണം...ആ മനസ്സിലൂടെ നീയെന്റെ ശരീരത്തെ അറിയണം...അതാണ് സ്നേഹം..രതി..എല്ലാം.....!

ഇത്രയും വായിച്ചിട്ട് സേതുവെന്നെ മനസ്സിലാക്കിയെങ്കിൽ...
എന്നെ കാണണമെന്ന് തോന്നുന്നെങ്കിൽ ...
സ്കൂളിലേയ്ക്ക് വരണം..നമുക്കിന്ന് മക്കളുമായ് ബീച്ചിലേയ്ക്ക് പോകാം...
സേതു വന്നാലും ഇല്ലെങ്കിലും...
എനിക്ക് തരാൻ ഇനിയും കുറെ ഉമ്മകൾ ബാക്കിയുണ്ടാകും...!"

സേതു ഡയറി മടക്കി...
മനസ്സിലെ തെറ്റായ ധാരണകൾ പലതും ഉടഞ്ഞു തകർന്നിരിക്കുന്നു...
മൊബൈൽ ഫോണെടുത്ത് സേതു മിനിയെ വിളിച്ചു, സ്വിച്ച്ഡ് ഓഫ്..!
സേതു മുറി പൂട്ടി, പുറത്തിറങി...
ബൈക്ക് സ്റ്റാർട്ട് ചെയ്തു...

അതെ..അവൾ പറഞ്ഞത് ശരിയാണ്..അവളുടെ മുലയിടുക്കിലെ മറുകിനെ ഞാൻ കണ്ടിട്ടില്ല,
ആ വിരൽത്തുമ്പിൽ മുത്തിയിട്ടില്ല...
ഞാനറിഞ്ഞതിൽ കൂടുതൻ അറിയാത്ത അവളാണ് ഏറെയുള്ളത്...!!...
ശരിക്കും..ഞാനിതു വരെ
സ്വാർത്ഥനായിരുന്നു...
വിഡ്ഡിയായ സ്വാർത്ഥൻ..!...പാപി..!

(courtesy: Syam Varkala)
( nb: പോസ്റ്റിനൊപ്പം ചേർത്ത(ചേരാത്ത) ഫോട്ടോ എഴുത്തിലേക്കൊരു സൂചകം മാത്രം, മനസ് കാണാതെ ശരീരം മാത്രം കാണുന്നവർക്കായി സമർപ്പിക്കുന്നു.... )

പോസ്റ്റ്‌ വൈറൽ അയതിനോടാനുബന്ധിച്ചു ഷമീർ എന്ന എന്റെ മറ്റൊരു കൂട്ടുകാരൻ അതിലെ പ്രതിപാധ്യവിഷയത്തിലെ ശാസ്ത്രീയ വശങ്ങളെ പറ്റിപോസ്റ്റ്‌ ചെയ്ത ഒരു ലേഖനമാണിവിടെ.

നീയെന്റെ മുലകളെ ചുംബിച്ചിട്ടുണ്ട്..
മുലകൾക്ക് നടുവിലെ ഇടം നീയറിയുകയേയില്ല..!
അല്ല അതല്ല ഞാന്‍ പറയാന്‍ വന്നത്. എനിക്ക് പറയാനുള്ളത് പ്രണയത്തിന്‍റെ സയന്‍സിനെക്കുറിച്ചാണ്. മിനിയെ അലട്ടുന്ന സേതുവിന് ഇല്ലാത്ത ആ വികാരത്തെപറ്റി..

എന്താണ് മനുഷ്യരുടെ ജീവിതത്തിന്‍റെ ലക്ഷ്യം
പലരും സ്വയം ചോദിച്ചിട്ടുണ്ടാവാനിടയുള്ള ഒരു ചോദ്യമാണ് ഇത്. ഭൂമിയിലെ ജീവിതത്തിന് എന്തെങ്കിലും ലക്ഷ്യമുണ്ടോ. സയന്‍സിന്‍റെ മറുപടി ലളിതമാണ്. റീ പ്രൊഡക്ഷന്‍. ജീനിന്‍റെ പകര്‍പ്പുകളുണ്ടാക്കുക അത് മാത്രമാണ് ഇനിയെന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ പറയാവുന്ന ഉത്തരം.
ജൈവശാസ്ത്ര പരമായി നോക്കിയാല്‍ റീ പ്രൊഡക്ഷനുള്ള
സെക്സിലേക്കെത്തിക്കാനുള്ള ഉപാധിയാണ് പ്രണയം
പ്രണയത്തിന് വേണ്ടിയാണോ സെക്സ് അതോ സെക്സിന് വേണ്ടിയാണോ പ്രണയം എന്നത് ഒരു തര്‍ക്ക വിഷയമാണ്. എന്ന് മുതലായിരിക്കാം മനുഷ്യന്‍ പ്രണയം എന്ന വാക്ക് ഉപയോഗിച്ച് തുടങ്ങിയതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..
നിങ്ങള്‍ക്ക് ഒരാളോട് പ്രണയമുണ്ടെന്ന് മനസ്സിലാവാന്‍ എത്ര സമയമെടുക്കും.??????

RELATED ARTICLES  ആത്മഹത്യ പോലും ചെയ്തു കളയേണ്ടി വരുമെന്ന അവസ്ഥ, ഭയന്ന്‌ കഴിഞ്ഞ ആർത്തവ ദിവസങ്ങളെക്കുറിച്ച്‌ ഒരു പെൺകുട്ടി!

ഏകദേശം 90 സെക്കന്റിനും രണ്ടു മിനിട്ടിനും ഇടയിലുള്ള സമയം കൊണ്ട് നിങ്ങളൊരാളുമായി ക്രഷിലായേക്കാമെന്നാണ്
സൈക്കോളജിസ്റ്റുകള്‍ പറയുന്നത്.
എന്തൊക്കെയാണ് അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളെന്ന് പരിശോധിക്കുന്നത് കൌതുക കരമാണ്
നിങ്ങളെ ഇമ്പ്രസ് ചെയ്യിക്കുന്നതില്‍
ഏറ്റവും കൂടുതല്‍ പങ്കു വെക്കുന്ന ഘടകം
ടാര്‍ജെറ്റിന്‍റെ ബോഡി ലാങേജാണത്രേ
55 ശതമാനത്തോളം വരും ശരീരഭാഷയുടെ പ്രാധാന്യം. നൃത്തം ചെയ്യുന്നവരോട് പ്രണയം തോന്നുന്നതില്‍ വലിയ അദ്ഭുദമില്ല.

രണ്ടാമത് വരുന്ന ഘടകം ടാര്‍ജെറ്റിന്റെ സംസാരത്തിന്റെ വേഗതയും ടോണുമാണത്രേ .38 ശതമാനത്തോളമാണ് ഇത് സ്വാധീനം ചെല്ുത്തുന്നത് !!!!

ബുദ്ദിജീവികള്‍ എക്സ്ക്യൂസ് നിങ്ങളെന്താണ് പറയുന്നത് എന്ന് ശ്രദ്ധിച്ച് നിങ്ങളുമായി പ്രണയബദ്ധരാവാനുള്ള ചാന്‍സ് വെറും ഏഴു ശതമാനം മാത്രമേ ഉള്ളൂ....
എന്ന് വിചാരിച്ച് വിഷമിക്കണ്ട ലോകത്ത് 93 ശതമാനത്തിലധികം ആളുകള്‍ അന്ധവിശ്വാസികളാണല്ലോ

ഇനി പ്രണയത്തിന്റെ വിവിധ ഘട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..
ആദ്യഘട്ടമെന്നത് എല്ലാവര്‍ക്കു മറിയാവുന്നത് പോലെ ലൈംഗികാര്‍ഷണം തന്നെയാണ്. ഈ ഘട്ടതിലാണ് ടെസ്റ്റിസ്റ്റീറോണിനും ഈസ്ട്രജനും അത്യാവശ്യം നല്ല പണിയുള്ളത്

രണ്ടാം ഘട്ടമാണ് ആകര്‍ഷണം. ഈ ഘട്ടത്തില്‍ പ്രണയം തോന്നുന്ന വ്യക്തിയോടുള്ള ബന്ധം ഉറക്കുന്നു. ന്യൂറോ ട്രാന്‍സ്മിറ്ററുകളായ അഡ്രിനാലിന്‍, ഡോപമിന്‍ സെറോടോണിന്‍ ഒക്കെ ഈ ഘട്ടത്തില്‍ കൂടുതല്‍ ക്രിയാത്മകമാവും. സ്ട്െസ് റിലീസ് സമയത്ത് ഉണ്ടാവുന്ന അഡ്രിനാലിന്‍ കോര്‍ട്ടിസോള്‍ എന്നിവയുടെ അമിതമായ അളവാണ് പെട്ടെന്ന് നിങ്ങളുടെ പ്രണയ ഭാജനത്തെ കാണുമ്പോള്‍ വിയര്‍ക്കാനും തൊണ്ട വരളാനും രക്തയോട്ടം കൂടാനും കാരണമാവുന്നത്.

അത് പോലെ ഡോപമിന്‍ നമുക്കറിയാം അതിയായ ആഹ്ലാദം പ്രധാനം ചെയ്യുന്ന ഈ കെമിക്കലും ഈ സമയത്ത് ഉദ്പാദിപ്പിക്കപ്പെടും. ഏതാണ്ട് കൊക്കെയ്ന്‍ അടിച്ചാല്‍ കിട്ടുന്ന സന്തോഷവും പുകവലി അഡിക്റ്റാവാന്‍ കാരണമാവുന്നതെന്ന് അനുമാനിക്കുന്ന അതേ കെമിക്കലാണ് ഡോപമിന്‍. അതുകൊണ്ടാണ് ആ സമയങ്ങളില്‍ നാം സ്വര്‍ഗത്തിലോ അതോ സ്വപ്നത്തിലോ എന്ന് സംശയിച്ച് പോവുന്നതെന്ന് മനശ്ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
ഈ സമയത്ത് ഉറക്കം കുറയല്‍, ഭക്ഷണ വിരക്തി,അതിയായ ഊര്‍ജ്ജം, പുതിയ ബന്ധത്തിലെ ഏറ്റവും ചെറിയ വിശദാംശങ്ങളെ പോലും ശ്രദ്ധിക്കുന്നതും അതില്‍ സന്തോഷിക്കുന്നതുമായ പ്രവണത കാണുന്നത്. . ❤

പ്രണയം നിങ്ങളുടെ ചിന്താരീതിയെ മാറ്റിമറിക്കുന്നു
അതെ പ്രണയം നാം ചിന്തിക്കുന്ന രീതി തന്നെ മാറ്റുന്നു!!!!
ഇറ്റലിയില്‍ ഒരു കൂട്ടം സൈക്യാട്രിസ്റ്റുകള്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആറ് മാസമായി ഭ്രാന്തമായ പ്രണയത്തിലകപ്പെട്ട ഇരുപതോളം ജോഡികളെ പഠനത്തിന് വിധേയമാക്കിയ പിസ യൂണിവേഴ്സിറ്റിയിലെ ഡോ.ഡൊണ്ടേല മറാസിറ്റി പറയുന്നത് തീവൃമായി ലവറിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നവരില്‍ കാണുന്ന ബ്രെയിന്‍ ആക്ടിവിറ്റി മാനസിക രോഗമായ ഒബ്സെസ്സീവ് കമ്പള്‍സീവ് ഡിസോര്ടറിന് സമമാണത്രേ..ചെയ്ത് കാര്യങ്ങള്‍ വീണ്ടും വീണ്ടും ശരിയായോ എന്ന് പരിശോധിക്കുന്ന ത് മുതല്‍ ആത്മഹത്യാ പ്രേരണ വരെ ലക്ഷണമായി വരുന്ന മാനസിക രോഗമാണ് ഓസിഡി.

RELATED ARTICLES  സ്ത്രീപീഡനങ്ങൾക്കെതിരെ വായ തുറക്കുന്ന മാന്യന്മാർ അറിയാൻ പുരുഷന്മാരും മനുഷ്യരാണ്‌

പുതുതായി പ്രണയബന്ധത്തിലകപ്പെടുന്നവര്‍ പങ്കാളിയെ കുറിച്ച് പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ..
ഞാന്‍ ഇതു വരെ കണ്ടതില്‍ വെച്ചേറ്റവും സുന്ദരി, അല്ലെങ്കില്‍ ഇതുപോലെ നല്ലൊരു ഹൃദയമുള്ളൊരാളെ ഞാനിതുവരെ കണ്ടിട്ടില്ല..ഇങ്ങനെ പോവും പ്രണയിനിയെ പുകഴ്തത്തലുകളല്ലേ...
പ്രണയം ഭ്രാന്തമായ
ഈ ലെവലിലെത്തുമ്പോള്‍ അതിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു.
അറ്റാച്ച്മെന്റ് അഥവാ ബന്ധനം..

പ്രണയത്തെ പുതിയ അര്ഥതലത്തിലേക്ക് എത്തിക്കുന്ന വിധം അടുപ്പമാകുന്ന ഘട്ടമാണിത്. വിവാഹം ലിവിങ് ടുഗെദര്‍ കുട്ടികള്‍ എന്നൊക്കെ ചിന്തിക്കുന്ന ഘട്ടം. ഓക്സിടോസിനും വാസോപ്രസിനുമാണ് ഈ ഘട്ടത്തില്‍ കളിക്കുന്നത്.

ഓര്‍ഗാസം അഥവാ രതിമൂര്ഛയുടെ ഘട്ടത്തില്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണാണ് ഓക്സിടോസിന്‍. പ്രണയഭാജനത്തോട് കൂടുതല്‍ അഗാധമായി അടുക്കുന്ന ഘട്ടമാണിത്. എത്ര തവണ ശാരിരിക ബന്ധം നടക്കുന്നോ അത്രയും ആഴത്തില്‍ ബന്ധം ഉറക്കുന്നതായി നിരീക്ഷിക്കപ്പെടുന്നു. ഓക്സിടോസിന്‍ തന്നെയാണ് മാതാവിന് കുട്ടിയോടുള്ള സ്നേഹവും നിലനിര്ത്തുന്നത്. അതുപോലെ തന്നെ പ്രാധാന്യമുള്ള ഹോര്‍മോണാണ് വാസോപ്രസിന്‍. വാസോപ്രസിന്‍ ഉദ്പാനം കുറച്ച് എലികളി‍ല്‍ നടത്തിയ പരീക്ഷണിത്തില്‍ പങ്കാ ളിയോടുള്ള ആരാധനയും ഇഷ്ടവും കുറയാന്‍ ഇത് കാരണമാവുന്നതായി കണ്ടെത്തിയിട്ടുണ്ട്.

34 മിനിട്ടിനുള്ളില്‍ പ്രണയിക്കാം
ജന്മാന്തരങ്ങളായുള്ള ബന്ധം കെമിസ്ട്രി എന്നൊക്കെയുള്ള കാല്പനികള സ്വപ്നങ്ങള്‍ യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം. പ്രണയത്തിന്‍ വഴി വളരെ എളുപ്പമാണ്. മുപ്പത്തിനാല് മിനിട്ട് നീളുന്ന ലളിതമായ മൂന്ന് സ്റ്റെപ്പുകള്‍ക്കുള്ളില്‍ പ്രണയം നേടാമെന്ന്പ ഒരു പഠനം .താഴെ പറയുന്നതാണാ മൂന്ന് പടികള്‍

1.തീരെ അപരിചിതയായ ഒരു വ്യക്തിയെ കണ്ടെത്തുക
2.അര മണിക്കൂര്‍ ഒരുമിച്ച് ചിലവഴിച്ച് നിങ്ങളെക്കുറിച്ചുള്ള ഏറ്റവും സ്വാകര്യമായ കാര്യങ്ങള്‍ വരെ അയാളോട് പങ്കു വെക്കുക.
3.നാലു മിനിട്ടോളം നിശ്ശബ്ദരായി കണ്ണുകള്‍ തമ്മില്‍ നോക്കിയിരിക്കുക.
യോര്‍ക്ക് സൈക്കോളിജിസ്റ്റ് പ്രൊ. ആര്‍തര്‍ ഇത് വച്ച് നടത്തിയ പഠനത്തില്‍ 34 മിനിട്ട് നീളുന്ന മേലെ പറയുന്ന പരീക്ഷണം നടത്തിയവരില്‍ ഭൂരിഭാഗം പേരും അഗാധമായ പ്രണയത്തില്‍ അകപ്പെട്ടെത്ര. അതില്‍ ചിലരുടെ ബന്ധം വിവാഹത്തിലും എത്തി.

ഇനി പറയൂ നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് സേതുവിന് മിനിയോട് പ്രണയം നഷ്ടപ്പെട്ടത് എന്തു കൊണ്ടാവാം.. .
(റെഫ: www.youramazingbrain.org) (courtesy: Shameer KA)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *