20
August, 2017
Sunday
10:06 PM
banner
banner
banner

ഖത്തറിലേക്ക്‌ ഇനി വിസയില്ലാതെ പോകാം, അതിന്റെ പ്രയോജനങ്ങൾ ഇങ്ങനെ

87

ഇന്ത്യക്കാർക്ക് ഖത്തർ സന്ദർശനത്തിന് ഇനി മുതൽ വിസ ആവശ്യമില്ല. ആറ് മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും മാത്രമാണ് ഖത്തറില്‍ പ്രവേശിക്കാന്‍ ഇനി ആവശ്യം. അവിടെ എത്തിയാലും സ്റ്റാമ്പ് ചെയ്യുന്നതിന് പ്രത്യേക ഫീസും ഇല്ല. രാജ്യത്ത് പ്രവേശിക്കുന്നതിന് ഇന്ത്യ ഉൾപ്പെടെ 80 രാജ്യക്കാര്‍ക്കാണ് വിസ വേണ്ടാത്തത്. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഖത്തര്‍ ടൂറിസം അതോറിറ്റിയാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.

ഇന്ത്യയെ കൂടാതെ അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ആസ്ത്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാഷ്ട്രങ്ങളിലെ പൌരന്‍മാര്‍ക്കും വിസ കൂടാതെ തന്നെ ഖത്തറില്‍ പ്രവേശിക്കാനാകും. എത്തുന്ന വിമാനത്താവളത്തിലോ തുറമുഖത്തോ ആറു മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, ഖത്തറിലേക്കുള്ള / തിരിച്ചുള്ള ടിക്കറ്റ് എന്നിവ ഹാജരാക്കിയാല്‍ വീസാ ഇളവു പദ്ധതിയുടെ പ്രയോജനം ലഭിക്കും.

യാത്രക്കാരന്റെ പൗരത്വം നോക്കിയാണ് താമസിക്കാനുള്ള അനുമതി നല്‍കുന്നത്. 30 ദിവസം മുതല്‍ 180 ദിവസം വരെ പലതരത്തിലായിരിക്കും താമസാനുമതി. ചിലതില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രിയും അനുവദിക്കും. മുപ്പത് ദിവസത്തേക്കാകും അനുമതി. അധിക മുപ്പത് ദിവസത്തേക്ക് കൂടി രാജ്യത്ത് ചെലവഴിക്കാനുള്ള അനുമതി നീട്ടാനുള്ള സാധ്യതയും ഉണ്ടാകും. രാജ്യത്തെ ഹോട്ടല്‍, സാംസ്‌കാരിക പൈതൃകം, പ്രകൃതിസമ്പത്ത് എന്നിവ ആസ്വദിക്കാനായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം പറഞ്ഞു. 33 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു പരമാവധി 180 ദിവസം വരെ കാലാവധിയുള്ള വീസാ ഇളവു രേഖ നല്‍കും. ഇതനുസരിച്ച് ഒരു തവണ 90 ദിവസം വരെ ഖത്തറില്‍ തങ്ങാന്‍ കഴിയും. വീണ്ടും മടങ്ങിയെത്തുമ്പോഴും ഇതേ രേഖയുപയോഗിച്ചു 90 ദിവസത്തെ ഇളവു ലഭിക്കും. യുഎസ് ബ്രിട്ടനും ഈ പട്ടികയിലാണ്.

ഫലത്തിൽ ടൂറിസം ആണ് ലക്ഷ്യമിടുന്നതെങ്കിലും ഖത്തറിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക്‌ ഫാമിലിയെ ഒപ്പം കൂട്ടാൻ സാധിക്കും കൂടാതെ തൊഴിൽ അന്വേഷകർക്ക്‌ വലിയ ചിലവില്ലാതെ ഖത്തറിൽ എത്തി തൊഴിൽ തേടാനുള്ള സാഹചര്യം കൂടി ഈ പദ്ധതിയോടു കൂടി ലഭ്യമാകും. ജോലി ലഭിച്ച ശേഷം തിരികെ നാട്ടിലെത്തി തൊഴിൽ വിസയിൽ ഖത്തറിൽ എത്തുകയുമാകാം.

RELATED ARTICLES  മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള നൂൽപ്പാലത്തിലൂടെ കുറച്ച്‌ ദൂരം
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *