20
August, 2017
Sunday
11:21 PM
banner
banner
banner

സ്ത്രീകൾക്ക്‌ വലിയൊരു പ്രശ്നമുണ്ട്‌: പക്ഷെ അത്‌ തിരിച്ചറിഞ്ഞത്‌ 22 വർഷങ്ങൾക്ക്‌ ശേഷമാണ്‌

77

മലയാളത്തിന്റെ സൂപ്പർ ഹിറ്റ്‌ സംവിധായകനും പ്രിയ നടി ലിസ്സിയും വേർപിരിഞ്ഞത്‌ ഞെട്ടലോടെയാണ് സിനിമാ പ്രേമികൾ എതിരേറ്റത്‌. എന്നാൽ ലിസിയുമായുള്ള ബന്ധം പിരിഞ്ഞെങ്കിലും ലിസിയല്ലാതെ വേറൊരു സ്ത്രീ ഇനി തന്റെ ജീവിതത്തില്‍ ഉണ്ടാവില്ലെന്നു പ്രിയദര്‍ശന്‍ കിട്ടുന്ന അവസരങ്ങളിൽ എല്ലാം വ്യക്തമാക്കുന്നുണ്ട്‌. 1990 കളിലെ സിനിമകളില്‍ മനോഹരികളായ സ്ത്രീകള്‍ക്കൊപ്പമാണ്‌ ഞാന്‍ വര്‍ക്ക് ചെയ്തത്. അന്തസായിട്ട് പറയാം, എന്നെക്കുറിച്ച് ഒരപവാദവും ഒരു പത്രവും ഇന്നുവരെ എഴുതിയിട്ടില്ല. അതേപോലെയാണ്‌ ലിസിയുടെ കാര്യവും. മറ്റൊരു പുരുഷനുമായി ബന്ധപ്പെടുത്തി അവരുടെ പേരും കേട്ടിട്ടില്ല. എല്ലാം ഞങ്ങള്‍ തമ്മിലുള്ള വല്ലാത്തൊരു ഈഗോയുടെ അവസാനത്തില്‍ സംഭവിച്ചതാണ്‌. തന്റെ മനസ്സില്‍ ഇനിയും ഒരു സ്വപ്നമുണ്ട്. അത് ലിസിയും അമ്മുവും ചന്തുവും താനും ഒരുമിച്ച് ജീവിക്കുന്ന ഒരു വീടാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

ഒരു മാഗസിന്‌ നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയദര്‍ശന്‍ ഇങ്ങനെ പറഞ്ഞത്. ഞാന്‍ ഒരിക്കല്‍ ലിസിയോട് പറഞ്ഞു, കല്യാണം കഴിച്ച ശേഷമാണ്‌ ഞാന്‍ നിന്നെ പ്രണയിക്കാന്‍ തുടങ്ങിയതെന്ന്. അതിനു മുമ്പുള്ളത് കമിറ്റ്മെന്റായിരുന്നു. വിവാഹശേഷം അമ്മുവിന്റെ മുഖം കണ്ടശേഷം ഞാന്‍ ലിസിയുമായി അഗാധ പ്രണയത്തിലായി

സ്ത്രീകള്‍ക്ക് വലിയൊരു പ്രശ്നമുണ്ട്. നമ്മള്‍ അധികം അടുക്കുമ്പോള്‍ അവര്‍ക്ക് ഇന്‍സെക്യൂരിറ്റി കൂടും. അതും ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഉലയാന്‍ കാരണമായിട്ടുണ്ട്. പലരും പറഞ്ഞിട്ടുണ്ട് യു ആര്‍ ദി ബെസ്റ്റ് കപ്പിള്‍ ഇന്‍ ദി ഫിലിം ഇന്‍ഡസ്ട്രി എന്ന്. ഞാന്‍ കയറിപ്പോകുന്നതിനൊപ്പം അതേ ലെവലിലുള്ള അന്തസ്സും സ്റ്റാറ്റസും ലിസി നിലനിര്‍ത്തി. എനിക്കൊപ്പം അവളും ഉയര്‍ന്നു. ഞങ്ങള്‍ തമ്മില്‍ കാണുമ്പോള്‍ കാര്യങ്ങളൊക്കെ സംസാരിക്കാറുണ്ട്. ഇപ്പോള്‍ തോന്നുന്നു ഇനിയും ഞങ്ങള്‍ക്ക് നല്ല സുഹൃത്തുക്കളായി തുടരാന്‍ കഴിയുമെന്ന്. ഇപ്പോള്‍ രണ്ട് പേര്‍ക്കും ജീവിതത്തില്‍ നല്ലൊരു സ്പേസുണ്ട്. അതായിരുന്നിരിക്കാം ആവശ്യം. പക്ഷേ അത് തിരിച്ചറിഞ്ഞത് 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌. തനിക്ക് പ്രണയം തോന്നിയവര്‍ക്കൊന്നും തന്നോട് പ്രണയം തോന്നിയിട്ടില്ല എന്നും പക്ഷേ തനിക്ക് പ്രണയം തോന്നാത്ത പലര്‍ക്കും എന്നോട് പ്രണയം തോന്നിയിട്ടുമുണ്ട് എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

RELATED ARTICLES  കേരളാ പോലീസ്‌ കുറ്റാന്വേഷണത്തിൽ വളരെ മികച്ചവർ: ദിലീപിനെക്കുറിച്ച്‌ ശോഭനയുടെ പ്രതികരണം ഇങ്ങനെ
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *