27
September, 2017
Wednesday
01:33 AM
banner
banner
banner

ഇതും ഒരു ‘അവിഹിത ബന്ധത്തിന്റെ’ നേർക്കാഴ്ചയാണ് സുഹൃത്തുക്കളെ!

100

ഇതൊരു അവിഹിതബന്ധത്തിന്റെ നേർക്കാഴ്ചയാണ് സുഹൃത്തുക്കളെ. ഇവിടത്തെ താരങ്ങൾ ഹെൽത്ത് ഇൻഷുറൻസും പ്രൈവറ്റ് ഹോസ്പിറ്റലും ആണ്. ചുമ്മാ ഒന്ന് വായിച്ചോളൂ ആർക്കെങ്കിലും ഉപകരിക്കാതിരിക്കില്ല.

ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുത്ത ഏതൊരാളും ഒരു അസുഖം വന്നാൽ ആദ്യം നോക്കുക ഇൻഷുറൻസ്കാർ ലിങ്ക് ചെയ്തിട്ടുള്ള ഹോസ്പിറ്റൽ ലിസ്റ്റ് ആവും. പ്രമുഖ ഹോസ്പിറ്റലുകളുടെ പേരുകളാവും നമ്മുടെ മുന്നിൽ നിരന്നു കിടക്കുന്നതു. അതിൽ നിന്നും തിരഞ്ഞു പിടിച്ചു ഒരു ഹോസ്പിറ്റലിലേക്ക് നമ്മൾ വച്ചു പിടിക്കും. അങ്ങനെ ഒരു ഹോസ്‌പ്‌റ്റലിൽ ഞാനും ഈ തിരുവോണനാളിൽ എത്തിച്ചേർന്നു. കഴിഞ്ഞ 5വർഷമായി പോളിസി ഹോൾഡർ ആണെങ്കിലും ആദ്യമായാണ് അത് കൈകൊണ്ടു എടുക്കേണ്ടി വന്നത്. മലേറിയ ബാധിച്ചു അവശനിലയിൽ ചെന്നൈ നഗരത്തിന്റെ ഹൃദയമധ്യത്തിലുള്ള സൂര്യ ഹോസ്പിറ്റലിൽ എത്തി. പ്രാഥമിക ചികിത്സക്ക് ശേഷം ഡോക്ടർ അഡ്മിറ്റ്‌ ചെയ്താലേ പറ്റുള്ളൂ എന്നും അറിയിച്ചു.അഡ്മിഷൻ കൗണ്ടറിൽ പേര് രജിസ്റ്റർ ചെയ്യുമ്പോൾ ആദ്യ ചോദ്യം എത്തി.. ഇൻഷുറൻസ് ഉണ്ടോ.

ഉണ്ടെന്ന മറുപടിക്കൊപ്പം അവർ റൂം ഒന്നും ഇല്ല, കുറച്ചു നേരം വെയിറ്റ് ചെയ്യൂ എന്ന് അറിയിച്ചു. ഇരിക്കാനുള്ള ശേഷി ഇല്ലാത്തതിനാൽ ഏതെങ്കിലും ഒരു റൂം അനുവദിക്കൂ എന്ന് അപേക്ഷിച്ചപ്പോൾ സൂപ്പർ ഡീലക്സ് റൂം (സൂപ്പർ ഡീലക്സ് റൂമുകൾക്ക് ഇൻഷുറൻസ് കവറേജ്‌ ലഭ്യമല്ല. റൂം വാടക മാത്രം നമ്മൾ കെട്ടേണ്ടി വരും എന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് അറിയിച്ചിരുന്നു) അനുവദിച്ചു. ദിവസേന 5000 കൂടെ നഴ്സിംഗ് ചാർജ് 1600 ചേർത്ത് 6600രൂപ കെട്ടണമെന്നതിനാലും മറ്റൊരു റൂമിനായി കാത്തിരിക്കാനുള്ള ആരോഗ്യം ഇല്ലാത്തതിനാലും അടുത്തുള്ള വിജയ ഹോസ്പിറ്റലിലേക്ക് ഞങ്ങൾ പോയി. അവിടെയും ഇതു തന്നെ ആവർത്തിച്ചു. കൂടെ ഒരു സൗജന്യഓഫർ ഉണ്ടായിരുന്നു. സിംഗിൾ ac റൂം ഒരു മണിക്കൂറിനുള്ളിൽ റെഡി ആക്കിത്തരാം. അതുവരെ ഈ റൂമിൽ അഡ്ജസ്റ്റ്‌ ചെയ്യൂ എന്ന് അറിയിച്ചു.അങ്ങനെ സൂപ്പർ ഡീലക്സ് റൂമിൽ ചികിത്സ ആരംഭിച്ചു... മണിക്കൂറുകൾ ഒരു ദിവസത്തിലേക്ക് കടന്നു. റൂം മാറ്റി തന്നില്ല. രണ്ടു ദിവസം കഴിഞ്ഞു..

ഇതിനകം പല തവണ റൂം ചോദിച്ചു എങ്കിലും വേറെ റൂം ഇല്ലാന്ന് പറഞ്ഞു. ഇതിനിടയിൽ ഞങ്ങളുടെ ഒരു സുഹൃത്തു റൂം നമ്പർ മാറി ഹോസ്പിറ്റൽ മുഴുവനും അരിച്ചു പറക്കിയതിൽ നിന്നും അവിടെ ഒത്തിരി റൂമുകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് മനസിലായി. ഒഴിഞ്ഞു കിടക്കുന്ന റൂം നമ്പറുകളുമായി വീണ്ടും അവരെ സമീപിക്കുകയും വഴക്കിന്റെ വക്കോളം കാര്യങ്ങൾ എത്തുകയും ചെയ്തപ്പോൾ മറ്റൊരു റൂം അനുവദിച്ചു... സൂപ്പർ deluxe മാറി deluxe room. അപ്പോഴേക്കും 3ദിവസം കഴിഞ്ഞിരുന്നു. ഇൻഷുറൻസ് കാർക്ക് സമ്മറി അവർ അയച്ചു കഴിഞ്ഞിരുന്നു. ഒടുവിൽ ഡിസ്ചാർജ് ദിവസം ഇൻഷുറൻസ്കാരുടെ ഫൈനൽ approval ലഭിച്ചു സൂപ്പർ deluxe room എടുത്തതിന്റെ പേരിൽ 90% ലഭിക്കേണ്ടിടത്തു 30% നു മാത്രമേ നമ്മൾക്കു അർഹതയുള്ളൂ എന്ന്. 47000രൂപയിൽ 19000രൂപ മാത്രം ഇൻഷുറൻസ് കാർ pay ചെയ്തു.

RELATED ARTICLES  നാട്ടിലെ എല്ലാ സ്ത്രീകളുടെയും സംരക്ഷണം ഏറ്റെടുത്ത്‌ നടത്താൻ ഇറങ്ങി തിരിച്ചിരിക്കുന്ന ഫെമിനേച്ചിമാരോട്‌ രേവതി രാജിന് ചിലത്‌ ചോദിക്കാനുണ്ട്‌!

ഇനി നിങ്ങൾ പറയു രണ്ടു ഹോസ്പിറ്റലുകളും എങ്ങനെ ഒരേ കാര്യങ്ങൾ ആവർത്തിച്ചു ?
ഇൻഷുറൻസ് കവറിങ് ഉള്ള റൂമുകൾ ഒഴിവില്ല എന്ന് എന്തിനു കളവു പറയണം ?
ഒരു പനിക്കു വേണ്ടി പോയാലും സ്കാനിങ്, ഇസിജി, ആവർത്തിച്ചുള്ള മറ്റ് ടെസ്റ്റുകൾ ഇതെല്ലാം എന്തിനു വേണ്ടി ??
ആദ്യ ദിനം തന്നെ സമ്മറിയിൽ 43000ഇടുകയും ഒന്നുകിൽ കൂടും ഇല്ലെങ്കിൽ കുറച്ചു കുറയും എന്ന് പറഞ്ഞു അറ്റൻഡർ sighn എങ്ങനെ വാങ്ങും ??

എന്തായാലും ആകെ മൊത്തം കംപ്ലീറ്റ് നോക്കിയാൽ പുറത്തു നിന്നും വാങ്ങിയ മരുന്ന് ഉൾപ്പെടെ ഏകദേശം 30000രൂപ രോഗികൾ തന്നെ കേട്ടേണ്ടുന്ന വിധം ഒരു അഡ്ജസ്റ്മെന്റ് ഹോസ്പിറ്റൽസും ഇൻഷുറൻസ് കമ്പനിയും തമ്മിൽ ഇല്ലേ എന്നൊരു സംശയം.... നിങ്ങൾക്കും ഈ സംശയം ന്യായമായി തോന്നിയാൽ ഇത്തരം ചതികളിൽ വീഴാതിരിക്കു...

പ്രിയ സജീവ്‌

 

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments


Social Media Opinion | സോഷ്യൽ മീഡിയയിൽ നിന്നും പോസ്റ്റ്‌ ചെയ്തത്‌


Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *