21
October, 2017
Saturday
11:27 PM
banner
banner
banner

പ്രവാസികൾക്ക്‌ എളുപ്പത്തിൽ ഭവന വായ്പ ലഭിക്കുന്നതെങ്ങനെയെന്നും അതിനാവിശ്യമായ രേഖകൾ ഏതൊക്കെയെന്നും അറിയാം!

1052

വീട്‌ എന്നത്‌ ഏതൊരാളുടെയും സ്വപ്നമാണ്. അതിനു വേണ്ടിയാണ് പ്രധാനമായും മലയാളി പ്രവാസി ആവുന്നതും. ഗൾഫിൽ പോയി കാശ്‌ സമ്പാദിച്ച്‌ നാട്ടിൽ വന്നൊരു വീടൊക്കെ വച്ച്‌ സുഖമയി ജീവിക്കാം എന്ന ആഗ്രഹത്തിലാണ് ഓരോ മലയാളിയും വിമാനം കയറുന്നത്‌. എന്നാൽ 3 വർഷം നിന്ന് കിട്ടുന്ന സമ്പാദ്യവുമായി നാട്ടിലെത്തി ഒരു കുഞ്ഞു വീടൊക്കെ ഉണ്ടാക്കാം എന്ന മോഹം പക്ഷെ ഗൾഫിലെത്തുന്നതിന്റെ ആദ്യ മാസങ്ങളിൽ തന്നെ ഇല്ലാതാകും. 20 വർഷം കഴിഞ്ഞാവും ഏറ്റവും കുറഞ്ഞത്‌ ആ പ്രവാസിക്ക്‌ നാട്ടിൽ പോകാൻ പറ്റുക. ഇതിനിടയിൽ ചിലപ്പോൾ വീട്‌ ഉണ്ടാക്കാൻ പറ്റിയാൽ ആയി. നിത്യ ചിലവുകളും പ്രവാസി കുടുംബങ്ങൾക്കുണ്ടാകുന്ന അനാപത്ത്‌ ചെലവുകൾക്കുമിടയിൽ വീടെന്ന സ്വപ്നം ഭൂരിപക്ഷം പേർക്കും അന്യമാകും.

എന്നാൽ ഇന്ത്യക്കാർ വിദേശത്താണു താമസിക്കുന്നതെങ്കിലും അവർക്കു നാട്ടിൽ ഭവനവായ്പ ലഭിക്കും എന്ന കാര്യം അറിയാമോ? ഭവനവായ്പ എടുത്തു വീടു വെയ്ക്കുന്നത് നാട്ടിൽ ഒരു വീട് എന്നതിനപ്പുറം സമ്പാദ്യം എന്ന തരത്തിലും വളരെ അനുയോജ്യമാണ് . അതുകൊണ്ടു തന്നെ വിദേശത്തു താമസിക്കുന്നവര്‍ നാട്ടില്‍ ഭവനവായ്പ എടുത്ത് ഒരു വീടു വെയ്കുന്നതു ഉചിതമായ കാര്യമായി വേണം കാണാൻ.

എന്‍ആര്‍ഐ ഭവനവായ്പ ലഭിക്കണമെങ്കിൽ
സ്വന്തമായി സ്ഥലമുള്ളവരോ, വീട് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നവരോ , പഴയ വീടിനെ നവീകരിക്കാന്‍ ഉദ്ദേശിക്കുന്നവരോ, അതൊ ഇനി വീടുവെയ്കാന്‍ ഒരു സ്ഥലം വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുന്നവര്‍ക്കോ എന്‍.ആര്‍.ഇ വായ്പ ലഭിക്കുന്നതാണ്. പരമാവധി വായ്പ തുക വസ്തുവിന്റെ മൂല്യത്തിന്റെ എണ്‍പതു മുതല്‍ എണ്‍പത്തഞ്ചു ശതമാനം വരെയാകും. എന്നാല്‍ ഇതു തിരിച്ചടയ്കാനുള്ള കഴിവുകൂടി പരിശോധിച്ചതിനു ശേഷമായിരിക്കും വായ്പ തുക തീരുമാനിക്കുക. മൊത്തം മാസവരുമാനത്തിന്റെ മുപ്പത്തിയാറുമുതല്‍ നാല്പത് ഇരട്ടി വരെ വായ്പ അനുവദിക്കുന്ന ഒരു രീതിയോ, മാസം അടയ്ക്കുന്ന സഖ്യ ( ഇ.എം.ഐ) മാസശബളത്തിന്റെ നാല്പതു ശതമാനം മുതല്‍ അമ്പതു ശതമാനം വരെ മാത്രം വരുന്ന രീതിയോ അടിസ്ഥാനമാക്കിയാകും മിക്കവാറും ബാങ്കുകൾ വായ്പതുക കണക്കാക്കുക.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമപ്രകാരം എന്‍ആര്‍ഐകാര്‍ക്ക് രണ്ടു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്, ശബളത്തിന്റെ നാല്പതു ശതമാനവും, അഞ്ചു ലക്ഷം വരെ അമ്പത് ശതമാനവും , അതില്‍ കൂടുതലുള്ളവര്‍ക്ക് അമ്പത്തഞ്ചു ശതമാനവും മാസടവ് ആകാം. ഐ.സി.ഐ.സി.എ ബാങ്ക് ആണെങ്കില്‍ ഗള്‍ഫ് മേഖലയിലെ തൊഴിലാളീകള്‍ക്കു മാസം മുവായിരം ദിര്‍ഹവേണം അങ്ങിനെയെങ്കില്‍ വായ്പാ കാലാവധി അഞ്ചുവര്‍ഷമായിരിക്കും, ഇനി അതു പത്തു വര്‍ഷമാക്കണമെങ്കില്‍ മാസശബളം നാലയിരത്തി അഞ്ഞൂറായിരിക്കണം. അമേരിയ്കകാരനാണെങ്കില്‍ മാസവരുമാനം 2500 ഡോളര്‍ കാലാവധി അഞ്ചു വര്‍ഷത്തേക്കും 3750 ഡോളര്‍ കാലാവധി പത്തുവര്‍ഷത്തേക്കുമായിരിക്കും.

വായ്പാ കാലയളവ്
നാട്ടിലുള്ള സര്‍ക്കാര്‍ ജോലിക്കാര്‍ക്കൊക്കെ മുപ്പതു വര്‍ഷം വരെ ഭവന വായ്പാകാലാവധി കിട്ടുമ്പോള്‍ എന്‍.ആര്‍.ഐ ക്ക് പരമാവധി പതിനഞ്ചു വര്‍ഷം മാത്രമേ വായ്പാ കാലയളവ് ലഭിക്കുകയുള്ളൂ, ഐ.സി.ഐ.സി.എ തുടങ്ങിയ ബാങ്കുകൾ പത്തുവര്‍ഷം വരെയെ സാധാരണ കൊടുക്കാറുള്ളൂ. കാല്‍ ശതമാനം മുതല്‍ അര ശതമാനം വരെ പലിശ കൂടുതലും ഈടാക്കും.

ആവശ്യമായിട്ടുള്ള രേഖകള്‍
നാട്ടിലെ ഭവനവായ്പക്ക് ഹാജരാക്കേണ്ട എല്ലാരേഖകളൂം എന്‍.ആര്‍.ഐ ഭവനവായ്പക്കും ബാധകമാണ്. ഇതിനുപുറമെ പാസ്സ് പോര്‍ട്ട്, വിസ, വര്‍ക്ക് പെര്‍മിറ്റ്, തൊഴില്‍ കരാര്‍, വര്‍ക്ക് എക്സ്പീരിയന്‍സ് സെര്‍ട്ടിഫിക്കറ്റ്, സാലറീ സര്‍ട്ടിഫിക്കറ്റ്, എന്‍.ആര്‍.ഇ അക്കൗണ്ടിന്റെ ആറുമാസത്തെ സ്റ്റേറ്റ് മെന്റ്. ഗല്‍ഫ് മേഖലയിലാണെങ്കില്‍ എംപ്ളോയ്മെന്റ് കാര്‍ഡ്. ഇനി ശബളം നേരിട്ട് ബാങ്ക് അക്കൗണ്ടിലല്ല വരുന്നതെങ്കില്‍ സാലറി സര്‍ട്ടിഫിക്കറ്റ് എംബസ്സി ഉദ്യോഗസ്ഥന്‍ അറ്റസ്റ്റ് ചെയ്യണം.

വിദേശത്തു നിന്നു തന്നെ അപേക്ഷിക്കാം
വിദേശത്തു നിന്നുതന്നെ ഭവനവായ്പയ്ക്ക് അപേക്ഷ നൽകാം. മുന്‍നിര ബാങ്കുകളെല്ലാം ഇപ്പോള്‍ ഇന്റര്‍നെറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. പക്ഷെ നിങ്ങളുടെ വായ്പ എടുക്കുന്നതിനു നാട്ടിലൊരാളെ നിങ്ങള്‍ ചുമതലപെടുത്തണം. അതിനു നിങ്ങള്‍ പവര്‍ ഓഫ് അറ്റോര്‍ണി കൊടുക്കണം. ഭവനവായ്പയായി ലഭിക്കുന്ന തുക എൻ.ആർ.ഇ, എഫ്.സി.എൻ.ആർ, എൻ.ആർ.എൻ.അർ അക്കൗണ്ടുകളിൽ ഇട്ടുതരുന്നതല്ല. അതേസമയം തിരിച്ചടവ് എന്‍ ആര്‍ ഇ ( നോണ്‍ റസിഡ്യന്‍ഷ്യല്‍ എക്സ്റ്റേണല്‍) അല്ലെങ്കില്‍ എന്‍ .ആര്‍.ഒ ( നോണ്‍ റസിഡന്റ് ഓര്‍ഡീനറി ) അക്കൗണ്ടു വഴിയായിരിക്കണം.

തിരിച്ചടവ് കാലയളവിൽ വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയാല്‍
വായ്പ തിരിച്ചടയ്ക്കുന്ന കാലയളവിൽ വിദേശവാസം അവസാനിപ്പിച്ചു നാട്ടിലെത്തിയാല്‍ ഭവന വായ്പ വീണ്ടും പുതിയ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുനക്രമീകരിക്കും. എന്‍.ആര്‍. ഇ ഭവനവായ്പയില്‍ നിന്നു സാധാരണ ഭവനവായ്പയിലെക്കു മാറും. അപ്പോള്‍ കുറച്ചു പലിശ കുറയുകയും ചെയ്യും. കാലാവധിയിലും വ്യത്യാസമുണ്ടാകും.

കടപ്പാട്‌: garshomonline.com – Click for original link

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *