21
October, 2017
Saturday
11:28 PM
banner
banner
banner

ഒരു വിഭാഗം പ്രവാസികൾ എന്തുകൊണ്ട്‌ മദ്യത്തെ പ്രണയിക്കുന്നു? പ്രവാസികളിലെ മദ്യാസക്തി, സ്ത്രീകളിലെയും!

437

ആദ്യം.. മദ്യം മനുഷ്യൻ കഴിക്കുന്നു, പിന്നെ… മദ്യം മദ്യത്തെ കഴിക്കുന്നു, അവസാനം… മദ്യം മനുഷ്യനെ കഴിക്കുന്നു!!!

ഓരോ ആഘോഷവേളകളും കഴിയുമ്പോൾ മദ്യസേവയിൽ മലയാളി റിക്കോർഡുകൾ വാരിക്കൂട്ടുയാണ്‌. 2500 കോടി രൂപയുടെ മദ്യമാണ്‌ പ്രതിവർഷം മലയാളി അകത്താക്കു ന്നത്‌. (ഈ കണക്കുകളിൽ വ്യാജന്മാർ ഉൾപ്പെട്ടിട്ടില്ല). ഒളിമ്പിക്സ്‌ മെഡലുകൾക്കോ, കലാസാംസ്ക്കാരിക നേട്ടങ്ങൾക്കോ, ശാസ്ത്രീയ കണ്ടെത്തലുകൾക്കോപോലും നൽകുന്നതിനേക്കാൾ പ്രാ ധാന്യം നൽകി മാധ്യമങ്ങളും ഇതിനെ മറ്റൊരാഘോഷമാക്കി മാറ്റുന്നു. മദ്യപാനശീലം കൂടുന്നതിനൊപ്പം തന്നെ മദ്യം ഉപയോഗിച്ച്‌ തുടങ്ങുന്നവരുടെ പ്രായവും ഇന്ന്‌ കുറഞ്ഞു വരികയാ ണ്‌. സ്കൂൾ വിദ്യാർത്ഥികൾ പോലും ഒളിമറയില്ലാതെ മദ്യപാ നത്തിലേക്ക്‌ കടക്കുന്നു. കൂടുതൽ കുടിച്ചാൽ കൂട്ടുകാർക്കിടയിൽ കേമനാകാം എന്ന തെറ്റായ ഒരു പ്രവണത കുട്ടികൾക്കിടയിൽ ളർന്നുവരുന്നു.

മദ്യപന്മാരെ മദ്യാസക്തിയിൽ നിന്നും മോചി തരാക്കാനുള്ള പോംവഴികളെക്കുറിച്ചോ അവരെ ബോധവൽക്കരിക്കുന്നതിനെക്കുറി ച്ചോ ആരും ചിന്തിക്കാറില്ല. ഇതിനെക്കുറിച്ചുള്ള വിഷയങ്ങൾ പോലും ആരുടേയും അജണ്ടയിൽ സ്ഥാനം പിടിക്കുന്നുമില്ല.

ഒരുരസത്തിനു വേണ്ടിയോ സൗഹൃദത്തിനു വേണ്ടിയോ തുടങ്ങി ക്രമേണ മദ്യാസക്തി യിലേക്കും ആശ്രിതത്വത്തിലേക്കും എത്തി പിന്നീട്‌ ഇതിൽ നിന്നും മോചനം വേണമെന്നു വിചാരിച്ചാൽ പോലും അതിനു കഴിയാ തെ വരുന്ന അവസ്ഥ പരിതാപകരമാണ്‌. മദ്യാസക്തി വെറും ദുശ്ശീലമല്ല, ചികിത്സിച്ചു തന്നെ മാറ്റേണ്ട ഒരു രോഗമായിട്ടാണ്‌ വൈദ്യശാസ്ര്ത്തം ഇതിനെ കണക്കാക്കുന്നത്‌.

അങ്ങനെയാണെങ്കിൽ നമ്മുടെ സമൂഹത്തെ വളരെ ആഴത്തിൽ തന്നെ ഈ രോഗം ബാധി ച്ചിരിക്കുന്നു എന്ന സത്യം അംഗീകരിച്ചേ മതിയാകൂ. മദ്യാസക്തി എന്ന മാരകരോഗം പല പ്പോഴും രോഗി അറിയാത്ത ഒരു രോഗാവസ്ഥയാണ്‌. അറിഞ്ഞാൽത്തന്നെ സ്വയം മാറിനിൽ ക്കാൻ കഴിയാതെ വരികയും വ്യക്തിയുടെ ശാരീരിക, മാനസിക ആരോഗ്യത്തേയും കുടുംബ സാമൂഹിക ബന്ധങ്ങളേയും ജോലിയുടെ ഉത്തരവാദിത്തങ്ങളേയും ബാധിച്ചു തുടങ്ങുകയും ചെയ്യുമ്പോഴാണ്‌ കളി കാര്യ മായി മാറുന്നത്‌. മദ്യാസക്തി ഒരു രോഗമാണെന്ന തിരിച്ചറിവ്‌ രോഗിയിൽ ഉണ്ടാക്കിയ തിനു ശേഷം മാത്രമേ ചികിത്സയ്ക്കായി ശ്രമിക്കാവൂ. നിരന്തരമായ മദ്യപാ നം ഒരു മനുഷ്യനെ പലതലങ്ങളിൽ രോഗികളാക്കി മാറ്റുന്നു എന്നാണ്‌ പഠനങ്ങൾ തെളിയിക്കുന്നത്‌.

പ്രവാസിയും മദ്യാസക്തിയും
പ്രവാസം സഹനത്തിന്റേതെന്നപോലെ വിരഹത്തിന്റേതുമാണ്‌. അതുകൊണ്ട്‌ തന്നെ പ്രവാസികൾക്കിടയിൽ സഹനത്തിന്റെ മറുമരുന്നായി മദ്യം മാറിക്കൊണ്ടിരിക്കുന്നു. തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദം, നാട്ടിൽനിന്നും ലഭിക്കുന്ന വിഷമകരങ്ങളായ വിവരങ്ങൾ തുടങ്ങി പല കാരണങ്ങൾ ഇതിനു പിന്നിൽ നി രത്തപ്പെടുന്നു. പ്രവാസികളിൽ തന്നെ താഴേക്കിടയിലുള്ള തൊ ഴിലാളികളാണ്‌ ഇത്തരത്തിൽ മദ്യത്തിനടിമകളായിത്തീരുന്നത്‌. പകലന്തിയോളം പണിയെടുത്ത്‌ തളർന്ന്‌ വന്ന്‌ തളർച്ച മറന്ന്‌ ഗൃഹാതുര സ്മരണകൾ പേറുന്ന മനസ്സിനെ മയക്കാൻ, ഉറങ്ങാൻ മദ്യമാണവന്‌ ആശ്രയം. ചുരുങ്ങിയ വരുമാനം കൊണ്ട്‌ മറ്റ്‌ വിനോ ദോപാധികൾ പ്രാപ്യമല്ലാതെ വരുമ്പോൾ മദ്യത്തിൽ അഭയം കണ്ടെത്തുകയാണിവർ. ന്യൂനപക്ഷം പ്രവാസികൾ ഇതിനൊരപവാദമാണെങ്കിലും പ്രവാസികളുടെ പ്രണയിനിയായി പലപേരുകളിൽ വിഷ കന്യക മണലാരണ്യങ്ങളിൽ വിഹരിച്ചുകൊണ്ടി രിക്കുന്നു.

അടിസ്ഥാന വർഗ്ഗത്തെ എന്നും പരാധീനതകൾക്കു നടുവിൽ നരകയാതനകൾ അനുഭവിപ്പിക്കുന്നതിൽ പ്രധാന കാരണമായി മദ്യം വർത്തിക്കുന്നു. കഠിനമായ ശാരീരികാദ്ധ്വാനം വേണ്ടി വരുന്ന ജോലികൾ കൊടുംചൂടിൽ ചെയ്യേണ്ടി വരുന്നവർ അന്തി യാവുമ്പോൾ ശാരീരിക നൊമ്പരം മറന്ന്‌ മൂട്ടകടിയും സഹിച്ച്‌ പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ സ്വയം മറന്നുങ്ങുവാൻ മദ്യത്തെ അമിതമായി ആശ്രയിക്കുന്നു. ശോകനാശിനി എന്ന പോലെ സന്തോഷദായിനിയുമാണ്‌ മദ്യം പ്രവാസികൾക്ക്‌. കുഞ്ഞ്‌ ജനി ച്ചാൽ, ഗൃഹം നിർമ്മിച്ചാൽ, സഹോദരിയുടെ വിവാഹം തുടങ്ങി എന്തും വ്യാഴരാവുകളെ സംഗീതസദസ്സുകളാക്കി മാറ്റുന്നു. പല നാടുകളിൽ നിന്നുള്ളവർ, പല ഭാഷകൾ സംസാരിക്കുന്നവർ മധുവിന്റെ ലഹരിയിൽ ഗസലും, ഖവാലിയും, നാടൻ പാട്ടുകളും, കവിതകളുമായി രാവ്‌ പകലാക്കുന്നു.

അതി കഠിനമായ ശാരീരികാദ്ധ്വാനവും അനവരതം തുടരുന്ന മദ്യപാനവും പതിറ്റാണ്ടുകൾ നീളുമ്പോൾ പ്രവാസിയെ ജീവച്ഛവമായിട്ടാണ്‌ ജന്മനാടിനും കുടുംബത്തിനും തിരികെക്കിട്ടുന്നത്‌ എന്നത്‌ നഗ്നസത്യം. ഉന്നത പദവികളിൽ പ്രവർത്തിക്കുന്നവരും ബിസിനസ്സുകാരുമടങ്ങിയ സമ്പന്ന പ്രവാസ സമൂഹം നൈറ്റ്‌ പാർട്ടികളിലും, ബാറുകളിലും വെള്ളമടി പാർട്ടികൾ ഒരുക്കുമ്പോൾ പ്രഷറും, ഷുഗറും, കൊളസ്ട്രോളുമളന്ന്‌ ജീവിക്കുന്നവർക്ക്‌ അതൊക്കെ മറന്ന്‌ ആഘോഷിക്കാൻ അവസരങ്ങളാകുന്നു. അങ്ങനെ പ്രവാസത്തിന്റെ ചൂടുംചൂരും മദ്യം അടയാളപ്പെടുത്തുന്നു. മദ്യപാനം ആരോഗ്യത്തിനു ഹാനികരമെങ്കിൽ, അത്‌ ആരോഗ്യമുള്ളവർക്കല്ലേ എന്ന മിമിക്രി കൗണ്ടർ പ്രവാസികളുടെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ശരിയായിത്തീരുന്നു. നാടിനെക്കുറിച്ചുള്ള സ്മരണകൾ എഴുതപ്പെടുമ്പോൾ പ്രവാസ സ്മരണകൾക്ക്‌ എണ്ണം പറയപ്പെടാൻ മദ്യവും ഒരു കാരണമാകുന്നു. ‘സമ്മർദ്ദങ്ങളേയും വിഷമങ്ങളേയുമകറ്റാൻ ലഹരിയെ പ്രാപിക്കുന്നവർ എന്തേ അറിയുന്നില്ല… വലിയൊരു വിപത്തി ലേക്കാണ്‌ ഈ ലഹരി നിങ്ങളെ കൊണ്ടെത്തിക്കുന്നതെന്ന്‌’? മദ്യത്തെ മലയാളിയിൽ നിന്നോ, പ്രവാസിയിൽ നിന്നോ മാറ്റിവാ യിക്കപ്പെടുന്ന ഒരുദിനം വരുംകാലങ്ങളിലെങ്കിലും ഉണ്ടാകുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.

മദ്യാസക്തി സ്ത്രീകളിൽ
മദ്യത്തിന്റെ ദൂഷ്യഫലങ്ങൾക്ക്‌ സ്ര്ത്തീയെന്നോ പുരുഷനെന്നോ ഉള്ള സംവരണ വ്യത്യാസമൊന്നുമില്ല. എല്ലാവരേയും ഒരുപോലെയത്‌ ബാധിക്കുന്നു. സ്ത്രീകൾ മദ്യപാനത്തിലേക്ക്‌ ആകർഷിക്കപ്പെടുന്നതിന്റെ പ്രധാന കാരാണം അവർ ജീവി ക്കുന്ന ചുറ്റുപാടുകളാണ്‌. വിവാഹപ്പാർട്ടികളിലും, വിരുന്നു സൽക്കാരങ്ങളിലുമൊക്കെ സ്ര്ത്തീകളും പുരുഷന്മാരും ഒരു മിച്ചിരുന്ന്‌ മദ്യപിക്കുന്നത്‌ ഇപ്പോൾ സ്റ്റാറ്റസ്‌ സിംബലായിക്ക ഴിഞ്ഞു. മലയാളിമങ്കമാർപോലും പെഗ്ഗടിച്ചതിനെക്കുറിച്ചും ഫിറ്റായിപ്പോയതിനെക്കുറിച്ചുമൊക്കെ അഭിമാനപുളകിതരായി പറയുന്ന കാലമാണിത്‌. ന്യൂക്ലിയർ ഫാമിലികളിൽ ഭർത്താവിന്റെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭാര്യമാരേയും, മദ്യപിക്കുന്ന ഭർത്താവിനു കമ്പനികൊടുക്കുന്ന ഭാര്യമാരേയും കാണാം. ബിയറിലും വൈനിലും തുടങ്ങി പതിയെപ്പതിയെ ഹോട്ടിലേക്കെത്തുന്നതാണ്‌ കണക്ക്‌. സ്ത്രീ ഹോർമോണുകളുടെ പ്രത്യേകത കാരണം പുരുഷൻ കഴിക്കുന്ന അതേ അളവിൽത്തന്നെ സ്ഥിരമായി സ്ത്രീയും മദ്യപിച്ചാൽ പുരുഷനേക്കാൾ വേഗത്തിൽ അവൾ മദ്യത്തിനടിമയാകും.

ഗായത്രി ദേവി

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments


Gayathri Devi | Executive Editor


Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *