27
September, 2017
Wednesday
01:32 AM
banner
banner
banner

എന്നും ഒരേ പൊസിഷൻ അരുത്‌! ലൈംഗികതയുടെ വിരസത മാറാൻ ഈ പൊസിഷനുകൾ പരീക്ഷിക്കൂ

163

സ്‌നേഹപ്രകടനത്തിന്റെ വ്യത്യസ്‌ത തലങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാനാണ്‌ ലൈംഗികതയില്‍ ശ്രമിക്കേണ്ടത്‌. പുരുഷന്‍ മുകളിലും സ്‌ത്രീ താഴെയുമായുള്ള സാധാരണ രീതിമാത്രം തുടരുന്നത്‌ കാലക്രമേണ സെക്‌സിനോട്‌ വിരക്‌തി തോന്നാനിടവരും. ആരോഗ്യകരമായ ഒരു ലൈംഗിക ജീവിതത്തിൽ, ബന്ധപ്പെടുന്ന പൊസിഷന് പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. പല കേസുകളിലും, പുതിയ പൊസിഷനുകൾ പരീക്ഷിക്കുന്നതിലൂടെ മരവിച്ചുകൊണ്ടിരിക്കുന്ന ലൈംഗികവിചാരങ്ങൾക്ക് പുതുജീവൻ നൽകാൻ സാധിച്ചിട്ടുണ്ടെന്നതാണ് സത്യം. പുതിയ പൊസിഷനുകൾ പരീക്ഷിക്കാൻ നിങ്ങളുടെ പങ്കാളി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, നിങ്ങൾക്ക് പുരുഷൻ മുകളിലായി വരുന്ന ‘മിഷനറി’ പൊസിഷനെ കുറിച്ചു മാത്രമേ അറിയുകയുള്ളൂ, എന്തു ചെയ്യും? ബുക്ക്സ്റ്റാളിൽ പോയി കാമസൂത്രയുടെ വലിയ പുസ്തകം വാങ്ങിക്കുന്നതിനു മുമ്പ് ഞങ്ങൾ പറയുന്നത് ശ്രദ്ധിക്കൂ. ലൈംഗികത ആസ്വദിക്കാൻ നിരവധി വഴികളുണ്ട്. പരീക്ഷിക്കപ്പെട്ട ഈ പൊസിഷനുകൾ നിങ്ങൾക്ക് ആഹ്ളാദം പകരുമെന്നകാര്യത്തിൽ സംശയം വേണ്ട.

ഇക്കാര്യം ഓർക്കുക, പൊസിഷനുകൾ സുഖപ്രദവും പിരിമുറുക്കം നൽകാത്തതും മാത്രമല്ല, ആഹ്ളാദം പകരുന്നതിലും രതിമൂർച്ഛ നൽകുന്നതിലും സഹായകവുമായിരിക്കണം. ചിലയവസരങ്ങളിൽ, ഗർഭധാരണവും ഗർഭവും കണക്കിലെടുക്കേണ്ടതായിവന്നേക്കാം. പുതിയ പൊസിഷൻ പരീക്ഷിക്കുന്നതിനു മുമ്പ് ഇരുവരും ശരിയായി ഉത്തേജിതരായിട്ടുണ്ട് എന്നും അതുവഴി ലൂബ്രിക്കേഷൻ സംഭവിച്ചിട്ടുണ്ട് എന്നും ഉറപ്പാക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ, പരുക്കുകൾ പറ്റാനുള്ള സാധ്യത അവഗണിക്കാനാവില്ല.

‘മിഷനറി പൊസിഷൻ’ എന്ന് അറിയപ്പെടുന്ന, പുരുഷൻ മുകളിലായി കിടക്കുന്ന, രീതിയാണ് ഏറ്റവും സാർവത്രികമായി അവലംബിക്കപ്പെടുന്നത്. ഈ രീതിയിൽ, സ്ത്രീയുടെ നില വളരെ സ്വാഭാവികമായിരിക്കും. ബന്ധപ്പെടുന്ന അവസരത്തിൽ, മുഖത്തോടു മുഖം നോക്കാൻ കഴിയുമെന്നതിനാലും ചുംബനങ്ങൾ കൈമാറാൻ സാധിക്കുമെന്നതിനാലും കാതിൽ സ്വകാര്യം പറയാൻ സാധിക്കുമെന്നതിനാലും ഈ പൊസിഷന് വളരെ വലിയ സ്വീകാര്യതയാണുള്ളത്. മിക്ക ദമ്പതികളും ഈ പൊസിഷനിൽ മാത്രം ബന്ധപ്പെടുന്നവരായിരിക്കും. സ്ത്രീയുടെ വസ്തിപ്രദേശം ഒരു തലയിണ ഉപയോഗിച്ച് ഉയർത്തിവച്ചോ അവളെ എന്തിലെങ്കിലും മുറുകെ പിടിക്കാൻ അനുവദിക്കുന്നതിലൂടെയോ അല്ലെങ്കിൽ സ്ത്രീ മുകളിൽ വരുന്ന പൊസിഷൻ അവലംബിച്ചോ മിഷനറി പൊസിഷനിൽ മാറ്റങ്ങൾ വരുത്തി ലൈംഗികത ആസ്വദിക്കാവുന്നതാണ്.

ഇനി പറയുന്നത് ‘ഡോഗി ശൈലി’യെ കുറിച്ചാണ്. കാൽമുട്ടുകളും കൈകളും കുത്തി നിൽക്കുന്ന സ്ത്രീയിലേക്ക് പുരുഷൻ പിന്നിൽ നിന്ന് പ്രവേശിക്കുന്ന രീതിയാണിത്. കുട്ടികൾക്കായി ശ്രമിക്കുന്ന ദമ്പതികൾക്ക് സഹായകമായ പൊസിഷനാണിത്. പുരുഷന് സ്ത്രീയിലേക്ക് ആഴത്തിൽ പ്രവേശിക്കാൻ സഹായിക്കുന്ന രീതികൂടിയാണിത്.

ഇനി പറയുന്നത് ‘ബട്ടർഫ്ളൈ’ പൊസിഷനെ കുറിച്ചാണ്. ഈ പൊസിഷനിൽ, സ്ത്രീ കട്ടിലിലോ മേശയിലോ മലർന്ന് കിടക്കുന്ന അവസ്ഥയിലായിരിക്കും. സ്ത്രീയുടെ അരക്കെട്ടിനു മുകൾഭാഗം കട്ടിലിന് അല്ലെങ്കിൽ മേശയുടെ വെളിയിൽ വരത്തക്കവിധമാണ് കിടക്കേണ്ടത്. ഈ സ്ഥിതിയിൽ, പുരുഷൻ തറയിൽ നിന്നുകൊണ്ട് സ്ത്രീയിലേക്ക് പ്രവേശിക്കുന്നു. സ്ത്രീയുടെ കാലുകൾ പുരുഷന്റെ തോളിലൂടെ ഇട്ടിരിക്കുന്ന രീതിയിലായിരിക്കും. ശരിയായ രീതിയിൽ ബന്ധപ്പെടുകയാണെങ്കിൽ, സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ വൈകാരിക സംതൃപ്തി നൽകുന്ന പൊസിഷനുകളിൽ ഒന്നായിരിക്കും ഇത്.

‘സ്പൂണിംഗ്’ എന്ന് അറിയപ്പെടുന്ന പൊസിഷനെ കുറിച്ചാണ് ഇനി പറയുന്നത്. രാവിലെ ഉറക്കമുണരുന്ന അവസരത്തിൽ, ഒരു തവണ കൂടി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് ഈ പൊസിഷൻ അനുയോജ്യമായിരിക്കും. പങ്കാളികൾ ഇരുവരും കിടക്കുകയും പുരുഷൻ പിന്നിൽ നിന്ന് പ്രവേശിക്കുകയും ചെയ്യുന്ന രീതിയാണിത്. വളരെ സാവധാനത്തിൽ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ രീതികൂടിയാണിത്. ഇത് ഗർഭകാലത്ത് സ്വീകരിക്കാവുന്ന പൊസിഷൻ ആണെന്ന് പ്രസവരോഗവിദഗ്ധർ നിർദേശിക്കാറുണ്ട്.

പങ്കാളികൾ ഇരുവരും തലതിരിഞ്ഞ് കിടക്കുന്ന പൊസിഷനാണ് ‘69’. അതായത്, സ്ത്രീ പുരുഷന്റെ ലൈംഗികാവയവത്തിനും, പുരുഷൻ സ്ത്രീയുടെ ലൈംഗികാവയവത്തിനും അഭിമുഖമായി വരുന്ന സ്ഥിതി. ഇരുവരും വായയും നാവും ഉപയോഗിച്ച് പരസ്പരം ഉത്തേജിപ്പിക്കുന്നു. തമാശയുണ്ടാക്കാൻ ഇത് സഹായിക്കുമെങ്കിലും അത്ര എളുപ്പമുള്ള പൊസിഷനല്ല ഇത്. എന്നിരുന്നാലും, ഇരുവർക്കും ഊഴം കാത്തിരിക്കാതെ ഒരേ സമയം ഉത്തേജിതരാവാൻ സഹായിക്കുമെന്നതാണ് ഈ പൊസിഷന്റെ ഗുണം.

മിഷനറി പൊസിഷനെ പോലെ ഇരുവർക്കും അടുത്തിടപഴകാൻ സഹായിക്കുന്ന രീതിയാണ് ‘ഹോട്ട് സീറ്റ്’. ഈ രീതിയിൽ, പുരുഷൻ കസേരയിൽ ഇരിക്കുകയും സ്ത്രീ അയാളുടെ മടിത്തട്ടിൽ അഭിമുഖമായി ഇരിക്കുകയും ചെയ്യുന്നു. ഇവിടെ പുരുഷനായിരിക്കും ചലനം നടത്തേണ്ടത്. കസേരയ്ക്ക് പകരം സ്റ്റൂൾ ആണ് ഇരിക്കാൻ ഉപയോഗിക്കുന്നത് എങ്കിൽ, പുരുഷന്റെ പിൻഭാഗത്ത് സ്ത്രീ കാലുകൾ പിണച്ചിടുക. കൂടുതൽ അടുത്തിടപഴകാൻ സഹായിക്കുമെങ്കിലും ഈ പൊസിഷന് അൽപ്പം ശാരീരിക സന്തുലനം ആവശ്യമാണ്.

പെട്ടെന്നുള്ള ഒരു ബന്ധപ്പെടലിന് നിൽക്കുന്ന പൊസിഷൻ സഹായിക്കും. പൂർണമായും വിവസ്ത്രരാവാൻ ഉദ്ദേശിക്കുന്നില്ല എങ്കിലും ഇത് നന്നായിരിക്കും. ഇത്തരത്തിൽ, മൂന്ന് വഴികളിൽ ബന്ധപ്പെടാം. സ്ത്രീ പുരുഷന് അഭിമുഖമായി ഒരു കാൽ ഉയർത്തി നിൽക്കുന്നതാണ് ഒരു രീതി. ഇവിടെ ഉയർത്തിയ കാലിൽ പുരുഷൻ കൈകൊണ്ട് താങ്ങുനൽകുകയും സ്ത്രീയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഇവിടെ, ഉയരം ക്രമീകരിക്കുന്നതിനായി പുരുഷന് ചിലപ്പോൾ മുട്ട് അൽപ്പം മടക്കേണ്ടിവരും. നിന്നുകൊണ്ടുള്ള ‘ഡോഗി’ ശൈലിയാണ് രണ്ടാമത്തേത്. ഇവിടെ, സ്ത്രീ കാലുകൾ അകത്തിവച്ച് പുരുഷന് പുറം‌തിരിഞ്ഞുനിൽക്കുന്നു. ഭിത്തിക്ക് അഭിമുഖമായിട്ടാണ് സ്ത്രീയുടെ നിലയെങ്കിൽ കൈകൾ ഭിത്തിയിൽ അമർത്തി നിൽക്കാവുന്നതാണ്. ഈ പൊസിഷനിൽ, പുരുഷന് സ്ത്രീയെ അനായാസമായി ചുറ്റിപ്പിടിക്കുന്നതിനും താലോലിക്കുന്നതിനും സാധിക്കും. നിങ്ങൾ ശരിക്കും സ്പോർട്ടീവ് ആണെങ്കിൽ മാത്രമേ മൂന്നാമത്തെ രീതി സ്വീകരിക്കാവൂ. പുരുഷൻ നിൽക്കുന്ന അവസ്ഥയിൽ, അഭിമുഖമായി നിൽക്കുന്ന സ്ത്രീ അവന്റെ പിൻഭാഗത്ത് കാലുകൾ പിണച്ച് പിടിക്കുകയും പുരുഷൻ അവളെ എടുത്തുയർത്തി അവളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന പൊസിഷൻ ആണിത്. ശരിക്കും കായികാധ്വാനം വേണ്ടിവരുന്ന പൊസിഷൻ ആണിത്.

ഈ പൊസിഷനുകളിൽ ഏതെങ്കിലും പരീക്ഷിക്കൂ. നിങ്ങൾ ഒരു പക്ഷേ ആദ്യ ശ്രമത്തിൽ വിജയിച്ചുവെന്നുവരില്ല. എന്നാൽ, ഏതാനും തവണ പരീക്ഷിക്കുമ്പോൾ ഇത് നിങ്ങൾക്ക് നഷ്ടമായതെന്തോ നേടിത്തന്നു എന്ന പ്രതീതി നൽകും, തീർച്ച. സ്‌നേഹവും പരസ്‌പര ധാരണയുമുള്ള ദമ്പതികള്‍ക്ക്‌ സെക്‌സ് എപ്പോള്‍ വേണമെങ്കിലും ആസ്വദിക്കാവുന്നതാണ്‌. ഇണയെ പരമാവധി ഉണര്‍ത്തുന്ന താല്‍പര്യവും പങ്കാളിയുടെ സുഖത്തിനുവേണ്ടി സര്‍വതും സമര്‍പ്പിക്കാനുള്ള സന്നദ്ധതയുമായിരിക്കണം ദമ്പതികളുടെ സെക്‌സില്‍ മുന്നിട്ടു നില്‍ക്കുന്നത്‌.

കടപ്പാട്‌: www.modasta.com

Original Link: https://www.modasta.com/ml/health-a-z/position-pareekshikkoo-laingikathayude-virasatha-marum/

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *