22
October, 2017
Sunday
06:51 AM
banner
banner
banner

ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ്‌, എന്നാൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ഭിന്നാഭിപ്രായം

307

നടിയെ ആക്രമിച്ഛ കേസിൽ 85 ദിവസത്തെ ജയിൽ വാസത്തിനു ശേഷം കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിന്റെ സാധ്യത സംബന്ധിച്ചു പൊലീസ് നിയമോപദേശം തേടി. കേസിലെ സ്പെഷൽ പ്രോസിക്യൂട്ടറോട് ഇതുസംബന്ധിച്ചു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി ഡിജിപി: ലോക്നാഥ് ബെഹ്റ പറഞ്ഞു. വിധി പകർപ്പ് അദ്ദേഹത്തിനു കൈമാറി. ഇക്കാര്യത്തിൽ തുടർനടപടി എന്തു വേണമെന്നു വിശദമായി ആലോചിക്കണം. റിപ്പോർട്ട് ലഭിച്ചശേഷം സർക്കാരുമായി ചർച്ചചെയ്യും. ജാമ്യം റദ്ദാക്കാൻ സർക്കാരാണു തുടർ നടപടിയെടുക്കേണ്ടത്.

എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ പോലീസ്‌ തയ്യാറെടുക്കുമ്പോള്‍ അന്വേഷണ സംഘത്തില്‍ ഭിന്ന അഭിപ്രായം എന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നു.   മതിയായ തെളിവുകള്‍ പല പ്രതികള്‍ക്കുമെതിരെ ഇല്ല എന്നതാണ് അന്വേഷണ സംഘം ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നം.

പ്രധാന പ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ ചിലര്‍ക്കെതിരെ പോലിസ് അന്വേഷണം നടത്തി എങ്കിലും അവരെ പ്രതി ചേര്‍ക്കുന്നതിനുള്ള മതിയായ തെളിവുകള്‍ ശേഖരിക്കുവാന്‍ അന്വേഷണ സംഘത്തിനു ഇത് വരെയും കഴിഞ്ഞിട്ടില്ല.

മതിയായ തെളിവുകള്‍ ഇല്ലാതെ പ്രതി ചെര്‍ക്കപ്പെടുന്നവര്‍ ഉള്‍പെട്ട കുറ്റപത്രം സമര്‍പ്പിക്കുന്നത് കേസിനെ ദുര്‍ബലപ്പെടുത്തും എന്ന് അന്വേഷണ സംഘത്തില്‍ ചിലര്‍ ഭയക്കുന്നു എന്നാണ് ചില വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

പള്‍സര്‍ സുനിയാണ് കുറ്റകൃത്യം നടത്തിയത് എങ്കിലും ഇതിനു പിന്നിലുള്ള ഗൂഢാലോചന തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിനു ഇതുവരെയും ലഭിച്ചിട്ടില്ല. ഒരു ക്രിമിനലിന്‍റെ വാക്കുകളെ മാത്രം  കോടതി മുഖവിലക്ക് എടുക്കില്ല. മാത്രമല്ല, കേരളം ഇത്രയും ചര്‍ച്ച ചെയ്ത ഒരു കേസ് മതിയായ തെളിവുകള്‍ ഇല്ലാതെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനും വഴിയൊരുക്കും.

കേരളത്തില്‍ തന്നെ ഇത്തരം പ്രമാദമായ പല കേസുകളിലും പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട് എന്നതും സംഘത്തിലെ ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

നടന്‍ ദിലീപും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായും ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാ മാധവനും ഗൂഢാലോചനയില്‍ പങ്ക് ഉണ്ടെന്ന് ആയിരുന്നു അന്വേഷണ സംഘത്തിന്‍റെ നിഗമനം. അന്വേഷണം പുരോഗമിച്ചതും ഈ വഴിക്കായിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തെ സ്വാധീനിക്കും എന്ന കാരണത്താല്‍ എണ്‍പത്തിയഞ്ചുദിവസം ജാമ്യം നിഷേധിച്ച് ജയിലില്‍ ഇടുകയും ചെയ്തു.

കേസ് അന്വേഷണത്തിന്‍റെ അവസാനത്തില്‍ നാദിര്‍ഷയെയും കാവ്യാ മാധവനെയും അറസ്റ്റ് ചെയ്തേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അത്തരം വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കാവ്യയും നാദിര്‍ഷയും മുന്‍‌കൂര്‍ ജാമ്യതിനായ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇവരെ ഇപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ പോലീസിന്‍റെ പക്കലില്ല എന്ന് പോലിസ് കോടതിയെ ബോധിപ്പിക്കുകയായിരുന്നു.

പള്‍സര്‍ സുനിയുടെ വാക്കുകളെ മാത്രം വിശ്വസിച്ച് കുറ്റപത്രം സമര്‍പ്പിച്ചാല്‍ അത് കോടതിയില്‍ തെളിയിക്കാന്‍ അന്വേഷണ സംഘത്തിനു സാധിക്കില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ശാസ്ത്രീയ അടിത്തറയുള്ള തെളിവുകളുടെ അഭാവത്തില്‍ പള്‍സര്‍ സുനി പറയുന്ന എല്ലാവരെയും പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്താതെ കൃത്യമായ തെളിവുകള്‍ ഉള്ളവരെ മാത്രം പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കണം എന്നതാണ് അന്വേഷണ സംഘത്തിലെ ചിലരുടെ അഭിപ്രായം എന്നാണ് വാര്‍ത്തകള്‍.

RELATED ARTICLES  നടിയെ ആക്രമിച്ച കേസിൽ ദിലീപ്‌ ഒന്നാം പ്രതി? പോലീസിന്റെ പുതിയ നീക്കങ്ങൾ ഇങ്ങനെ!

ദിലീപിനു ജാമ്യം ലഭിച്ച സാഹചര്യത്തിൽ പഴുതടച്ചു കുറ്റപത്രം തയാറാക്കാൻ കൂടുതൽ സാവകാശം കൈവന്നതു പരമാവധി മുതലാക്കാനാണു പൊലീസിന്റെ നീക്കം. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതു സംബന്ധിച്ച് എഡിജിപി ബി. സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. 

അതേ സമയം, ഈ കേസില്‍ ഗൂഢാലോചന തെളിയിക്കുക എന്നത് അന്വേഷണ സംഘത്തെ സംബന്ധിച്ച് വലിയ വെല്ലുവിളി ആകും എന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments

http://malayalamemagazine.com

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com


Related Articles & Comments

Comments are closed.