21
October, 2017
Saturday
11:40 PM
banner
banner
banner

ദിലീപിനെ വീണ്ടും കുടുക്കാൻ പോലീസിന്റെ ഭാഗത്തു നിന്നും കൂടുതൽ തന്ത്രങ്ങൾ, തെളിവുകൾ, സാക്ഷികൾ

259

നടിയെ ആക്രമിച്ച കേസിൽ കരുതലോടെ നീങ്ങാൻ പോലീസ്‌. മുന്നൂറോളം പേരെയാകും ദിലീപിനെതിരായ കേസില്‍ സാക്ഷികളായി പോലിസ് നിരത്തുക.  ഇവരുടെയെല്ലാം ഭാഗം കേട്ടാലും കോടതി വീണ്ടും പ്രോസിക്യൂഷനോട് ചോദിക്കുക ഗൂഢാലോചനക്ക് തെളിവ്‌ എവിടെ എന്നാകും.

മൂന്ന് മാസത്തില്‍ അധികമായി കേസ് അന്വേഷണം നടക്കുന്നുണ്ട് എങ്കിലും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഗൂഢാലോചന നടത്തി എന്ന് കോടതിയില്‍ തെളിയിക്കാന്‍ ഉതകുന്ന തെളിവുകളുടെ അഭാവമാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. അതുകൊണ്ടുതന്നെ ദിലീപിന്‍റെ ക്രിമിനല്‍ സ്വഭാവം തെളിയിക്കാനാകും പോലിസ് കോടതിയില്‍ ശ്രമിക്കുക. ദിലീപിന്‍റെ ക്രിമിനല്‍ സ്വഭാവം തെളിയിക്കാന്‍ കഴിഞ്ഞാല്‍ അതിന്‍റെ ചുവടുപിടിച്ച് ഗൂഢാലോചന നടത്തിയെന്ന് വാദിക്കാനാണ് പോലിസ് ശ്രമം. കഴിഞ്ഞ ദിവസം ഡി.ജി.പി.മഞ്ചേരി ശ്രീധരന്‍നായര്‍ അന്വേഷണ സംഘത്തിനു നല്‍കിയ നിര്‍ദേശവും ഇത് തന്നെയാണ് എന്നാണ് വാര്‍ത്തകള്‍.

ദിലീപ് മഞ്ചു വാര്യരെ വിവാഹം ചെയ്യുന്നതിന് മുന്‍പ് മറ്റൊരു  വിവാഹം കഴിച്ചിരുന്നു എന്നും അന്വേഷണ  സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ദിലീപില്‍ നിന്നും വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ എന്തെങ്കിലും മോശം അനുഭവങ്ങള്‍ ഉണ്ടയിട്ടുള്ളവരെ കണ്ടെത്തി സാക്ഷികളായി അവതരിപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അനൂപ്‌ ചന്ദ്രന്‍, ലിബര്‍ട്ടി ബഷീര്‍, ബൈജു കൊട്ടാരക്കര തുടങ്ങിയവര്‍ ദിലീപില്‍ നിന്നും ഇവര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്.

എഴാം പ്രതിയായ ചാര്‍ളിയെ മാപ്പ്സാക്ഷിയാക്കുവാനാണ് പോലിസ് ആലോചന. ദിലീപാണ് കൊട്ടേഷന്‍ നല്‍കിയത് എന്ന് പള്‍സര്‍ സുനി തന്നോട് പറഞ്ഞിരുന്നു എന്ന് ചാര്‍ളി മൊഴി നല്‍കിയിട്ടുണ്ട്. ഒന്നരക്കോടി രൂപയാണ് പ്രതിഫലം എന്നും സുനി പറഞ്ഞിരുന്നു എന്നും ചാര്‍ളി മൊഴി നല്‍കി. നടിയും ഗായികയും അവതാരികയുമായ റിമിടോമിയുടെ രഹസ്യ മൊഴിയും കോടതി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

നടന്‍ ദിലീപ് ആരോടൊക്കെ ദേഷ്യപ്പെട്ടു എന്നും ആര്‍ക്കൊക്കെ ദിലീപ് കാരണം അവസരങ്ങള്‍ നഷ്ട്ടപ്പെട്ടു എന്നും ആരോടൊക്കെ ദിലീപിന് ദേഷ്യം ഉണ്ടെന്നും ആരെയൊക്കെ ദിലീപ് വിവാഹം കഴിച്ചുവെന്നും അന്വേഷണസംഘത്തിനു കൃത്യമായ വിവരങ്ങളും സാക്ഷികളും ഉണ്ട്. ഇവരെയെല്ലാവരെയും വിസ്തരിക്കുന്ന വേളയില്‍ നടിയെ ആക്രമിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്നത് കാണുകയോ അറിയുകയോ ചെയ്തവര്‍ ആരോക്കെയെന്നും അതിന്‍റെ തെളിവുകള്‍ എവിടെയെന്നും കോടതി ചോദിക്കുമ്പോള്‍ കൃത്യമായ ഉത്തരം നല്‍കാന്‍ അന്വേഷണ സംഘത്തിനു കഴിയില്ല. അതേസമയം ഇത്തരത്തില്‍ ക്രിമിനല്‍ വാസനയുള്ള ഒരാള്‍ നടിയെ ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുക്കും എന്ന് വാദിക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുക.

എന്നാല്‍ ഗൂഢാലോചന തെളിയിക്കുന്നതിന് സാഹചര്യ തെളിവുകളാണ് പ്രധാനം. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ , ഫോണ്‍ കാള്‍ ലിസ്റ്റുകള്‍, പണം കൊടുത്തതിന്‍റെ രേഖകള്‍, രസീതുകള്‍ , സന്ദര്‍ശക രജിസ്റ്റര്‍, ഹോട്ടലുകളിലെ ക്യാമറ ദൃശ്യങ്ങള്‍ മുതലായവയാണ് ഇത്തരം കേസുകള്‍ തെളിയിക്കാന്‍ തെളിവുകളായി ആവശ്യപ്പെടുക. ഇവ പരമാവധി അന്വേഷണ സംഘം ശേഖരിച്ചുകഴിഞ്ഞു. എന്നാല്‍ ഇവയുടെ ആധികാരികത ഉറപ്പാക്കണം എങ്കില്‍ സൈബര്‍ ഫോറന്‍സിക്ക് പരിശോധനാ ഫലവും മെറ്റീരിയല്‍ ഫോറന്‍സിക്ക് പരിശോധനാ ഫലവും കൂടി വരേണ്ടതുണ്ട്.

RELATED ARTICLES  കുരുന്ന് ജീവൻ രക്ഷിക്കാൻ അനുവദിക്കാതെ ആംബുലൻസിനു മുൻപിൽ വാഹനത്തിന്റെ ധിക്കാരം!

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments

http://malayalamemagazine.com

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com


Related Articles & Comments

Comments are closed.