21
October, 2017
Saturday
11:39 PM
banner
banner
banner

പോൺ വീഡിയോകൾ സ്ഥിരമായി കാണുന്ന സ്ത്രീയും പുരുഷനും നിങ്ങളുടെ ഈ രോഗവിവരം കൂടി ഒന്നറിഞ്ഞു വച്ചോളൂ!

1485

ലൈംഗികാസ്വാദനത്തിന് പലരും പല വഴികള്‍ തേടാറുണ്ട്. അതില്‍ പ്രധാനമാണ് അശ്ലീല വീഡിയോകള്‍ കാണുക എന്നത്. മനുഷ്യൻ ദൃശ്യാസ്വാദനത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ നാൾ മുതൽ തന്നെ പോൺ വീഡിയോകളുടെ വിൽപനയും കൈമാറലും തകൃതിയായി നടന്നു വരുന്നുണ്ട്‌. ഇന്നിപ്പോൾ അശ്ലീല വീഡിയോകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും കാണുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത്തരക്കാര്‍ക്ക് അത്ര ശുഭകരമല്ലാത്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഓൺലൈനിൽഅശ്ലീല വീഡിയോകൾ തിരയാത്തവരും കാണാത്തവരും കുറവല്ല. അതിൽ തന്നെ പല വിധമുണ്ടാകും. ചിലർക്ക് കുറച്ചു റൊമാൻസ് ഇഷ്ടപ്പെടുമ്പോൾ മറ്റു പലർക്കും കീഴ്പ്പെടുത്തുന്ന രീതികളോട് ആവേശം ഉണ്ടാകും. ഇതൊന്നുമില്ലെങ്കിലും അഭിനയിക്കുന്നതാണെന്നു അറിഞ്ഞാൽ പോലും പ്രൊഫെഷണൽ അശ്ലീലവീഡിയോകളും ആസ്വദിക്കുന്നവരാണ് ഏറെയും.

അമിതമായി അശ്ലീല വീഡിയോകള്‍ കാണുന്നവരില്‍ ലൈംഗിക ശേഷി നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലൈംഗിക ശേഷിക്ക് പുറമെ മാനസിക-ശാരീരിക ആരോഗ്യത്തേയും പോണ്‍ വീഡിയോ കാണുന്നത് പ്രതികൂലമായി ബാധിക്കും. പുരുഷന്‍മാരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്പോള്‍ പത്തില്‍ ഒന്ന് എന്ന നിരക്കില്‍ യുവാക്കളില്‍ ഉദ്ധാരണ ശേഷിക്കുറവ് ഉണ്ടാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 13 നും 25 നും ഇടയില്‍ പ്രായമുള്ളവരാണ് ഇത്തരം പ്രശ്‌നങ്ങളുമായി ആശുപത്രികളില്‍ എത്തുന്നത്. ഇത് വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നതെന്നും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഒരു യുവാവ് അശ്ലീല വീഡിയോ കണ്ട് ദിവസവും പതിനഞ്ച് മിനിട്ട് സ്വയംഭോഗം ചെയ്യുകയാണെങ്കില്‍ ഭാവിയില്‍ അയാള്‍ക്ക് ജീവിത പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള താത്പര്യം നഷ്ടപ്പെടും. ലൈംഗിക ഉത്തേജനം ലഭിക്കാന്‍ ഇത്തരക്കാര്‍ക്ക് പിന്നീട് പോണ്‍ വീഡിയോകളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാകും.

അതേ പോലെ മറ്റൊരു പഠനം വ്യക്തമാക്കുന്നത്‌ പതിവായി പോൺ വീഡിയോസ്‌ കാണുന്നതുവഴി ഇവരിൽ ലൈംഗികദാഹം വര്‍ദ്ധിക്കുന്നതായും ലൈംഗിക അതിക്രമ സ്വഭാവം ഏറിവരുന്നതായും കണ്ടെത്തി. അശ്ലീല വിഡിയോകൾക്ക് അടിമകളായവർ ഇരകളെ ആക്രമിച്ചു കീഴ്പെടുത്താനും പീഡനത്തിനിരയാക്കാനുമുള്ള സാധ്യത കൂടുതലാണ്. സാഹചര്യവും അവസരവും ലഭിക്കുബോള്‍ ഇത്തരക്കാരിലെ ലൈംഗിക അതിക്രമ സ്വഭാവം പുറത്തുവരുകയും കൊലപാതകത്തിലേക്ക് പോലും നയിക്കുമെന്നും പഠനം പറയുന്നു. ഇവരുടെ നോട്ടവും സമീപനവും വ്യത്യസ്ഥമായിരിക്കും. താൽപര്യമുള്ളവരെ ആവേശത്തോടെയാണ് ഇവര്‍ സമീപിക്കുന്നതെങ്കിലും ലൈംഗിക വൈകൃതങ്ങള്‍ക്കാവും ഇവര്‍ക്ക് താല്‍പ്പര്യമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പുരുഷന്‍മാരില്‍ മൂന്നിലൊന്നും ദിവസവും പോണ്‍ വീഡിയോ കാണുന്നവരാണെന്നാണ് പഠനത്തില്‍ പറയുന്നത്. സ്മാര്‍ട്ട് ഫോണുകളുടെയും മറ്റും വരവോടെ ഈ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജീവിത പങ്കാളിയില്‍ നിന്ന് ലൈംഗിക ഉത്തേജനം നേടാന്‍ കഴിയാത്ത അവസ്ഥയിലേക്കാവും ഇത് പുരുഷന്‍മാരെ നയിക്കുക.

പൊതുവെ അശ്ലീല സൈറ്റുകളിൽ കാണുന്ന അനുഭവങ്ങളെ പലപ്പോഴും യാഥാർത്ഥ്യവൽകരിയ്ക്കാൻ മോഹിക്കുന്ന ആൺ വൈകാരികതകളിലേക്കാണ് അശ്ലീലവീഡിയോകളുടെ വിൽപ്പന പൊടിപൊടിക്കുന്നു എന്ന വാർത്തയും കൂട്ടിവായിക്കപ്പെടേണ്ടത്. ഇത് വാങ്ങിക്കൊണ്ടു പോകുന്നവരിൽ അധികവും കൗമാരപ്രായക്കാരോ യുവാക്കളോ ആണെന്നുള്ളതാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഒറ്റയ്ക്ക് ഒരു പെൺകുട്ടിയെ അതിക്രൂരമായി കീഴ്പ്പെടുത്തുന്നതോ കൂട്ടമായി അക്രമിക്കുന്നതോ ആയ വ്യത്യസ്ത തരം വീഡിയോകൾ ഇവിടെ ലഭ്യമാണ്. ആവശ്യക്കാർക്ക് ഫോണിലേക്കോ ഡ്രൈവുകളിലേയ്ക്കോ കടയിൽ നിന്നും കോപ്പി ചെയ്തു കൊടുക്കും. കീഴ്‌പ്പെടുത്തി നേടുന്നതിലൂടെ മാത്രമേ ആണത്തം തിളക്കമുള്ളതാകൂ എന്നും ഇതിന്റെ ആരാധകർ തെറ്റിദ്ധരിക്കുന്നു.

RELATED ARTICLES  സ്ത്രീയുടെ ചുണ്ടിലേക്ക് മാത്രം നോക്കി സംസാരിക്കുന്ന പുരുഷന്റെ ഉദ്ദേശങ്ങൾ ഇതൊക്കെയാണ്!

പങ്കാളിയെ വേദനിപ്പിക്കുന്നതിലൂടെ ലൈംഗികമായ ആനന്ദം കണ്ടെത്താൻ കഴിയുന്ന ഫ്രസ്ട്രേറ്റഡ് ആയ ഒരു സമൂഹമുണ്ട് എന്നത് എത്ര ആധി പിടിപ്പിക്കുന്ന ഒരു സത്യമാണ്. പങ്കാളികളുടെ ഇത്തരത്തിലുള്ള മാനസീകവൈകൃതങ്ങൾ നിശ്ശബ്ദം സഹിക്കുന്ന എത്രയെത്രജന്മങ്ങളുണ്ടാവും. പൊതുജനമധ്യത്തിൽ മാന്യതയുടെ മുഖംമൂടിയണിയുന്ന ഇത്തരക്കാരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നു പറയേണ്ടത് മനശ്ശാസ്ത്രഞ്ജരാണ്. കാരണം ഇതും മാനസിക രോഗത്തിന്റെ വിഭാഗത്തിൽ പെടുന്നതാണ്. അശ്ലീല വീഡിയോ കാണുന്നത് മനോവൈകല്യമായി കാണാൻ ആകില്ലെങ്കിലും ബലാത്സംഗ വീഡിയോകൾ പോലെയുള്ളവ കാണുന്നത് മനസ്സിലാക്കി തരുന്നത് മനസ്സുകളുടെ സാഡിസം തന്നെയാണ്. അങ്ങനെയുള്ളവർ തീർച്ചയായും സ്വഭാവ വൈകല്യത്തിന് ചികിൽസിക്കപ്പെടേണ്ടതുണ്ട്.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Comments are closed.