മലയാളം ഇ മാഗസിൻ.കോം

പോയ വർഷത്തെ മികച്ച നടി പാർവ്വതി വേദനയോടെ കാത്തിരിക്കുന്നു!

ഹിറ്റുകളിലൂടെ മലയാളിയുടെ പ്രീയങ്കരിയായ താരമാണ് നടി പാര്‍വ്വതി. തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാളത്തിന്റെ പ്രിയ താരം. ബാംഗ്ലൂര്‍ ഡെയ്‌സും എന്ന് നിന്റെ മൊയ്തീനും ഒടുവിലെത്തിയ ചാര്‍ളിയുമൊക്കെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ ഇത്രയൊക്കെ ഹിറ്റുകള്‍ പിറന്നിട്ടും, മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്‌ കിട്ടിയിട്ടും പാര്‍വതിയെന്തേ പുതിയ സിനിമകളിലൊന്നും കരാര്‍ ഒപ്പിട്ടില്ലാ എന്നതാണ് ആരാധകരെ വലയ്ക്കുന്ന ചോദ്യം. എന്നാല്‍ ആരാധകരുടെ ഈ ആശങ്കകളോട് പാര്‍വ്വതിക്കും ചിലത് പറയാനുണ്ട്.

തനിക്ക് വിശ്വസിക്കാന്‍ പറ്റുന്ന ഒരു കഥ വന്നില്ലാ എന്നതാണ് പാര്‍വ്വതിയുടെ പ്രതികരണം. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാന്‍. എന്നാല്‍ ഈ കാത്തിരിപ്പ് വേദനയാണെന്നാണ് പ്രമുഖ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പാര്‍വ്വതി പറഞ്ഞത്.

റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ നോട്ട്ബുക്കിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച പാര്‍വ്വതി സത്യന്‍ അന്തിക്കാട് ചിത്രം വിനോദയാത്രയിലൂടെയും ശ്രദ്ധിക്കപ്പെട്ടു. ശേഷം മലയാളത്തില്‍ നിന്നും നീണ്ട ഇടവേളയെടുത്ത പാര്‍വ്വതി നീണ്ടനാളുകള്‍ക്ക് ശേഷം ധനുഷ് ചിത്രം മരിയാനിലെ നായികാ റോളിലൂടെയാണ് രണ്ടാം വരവ് ആഘോഷിച്ചത്.

Avatar

Staff Reporter