22
June, 2017
Thursday
05:37 PM
banner
banner
banner

കഷണ്ടിയിൽ നിന്നും മുടി കൊഴിച്ചിലിൽ നിന്നും രക്ഷനേടാൻ പപ്പായ: ഇതാ വഴികൾ

1322

നമ്മുടെ വിട്ട് മുറ്റത്ത് ആരുടെയും സഹായമില്ലാതെ വളർന്ന്,നിറയെ കായ്ഫലം നൽകുന്ന ഒന്നാണ്പപ്പായ. അതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് നമ്മൾ മലയാളികൾക്ക് ആരും പ്രത്യേകിച്ച് പറഞ്ഞ് തരേണ്ട ആവശ്യം ഇല്ല തന്നെ. ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമായ പപ്പായ ആരോഗ്യ ഗുണങ്ങളിൽ മറ്റെന്തിനേക്കാളും ഒരുപടി മുന്നിൽ തന്നെയാണ്. ഒപ്പം സൗന്ദര്യ സംരക്ഷണത്തിലും പപ്പായ നിർണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്.

സാധരണയായി പുരുഷന്മാരിൽ കാണപ്പെടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് കഷണ്ടി. ഇത് പാരമ്പര്യമാണെന്നും, ഭാഗ്യമാണെന്നും പറഞ്ഞ് സമാധാനിക്കുന്ന പല കഷണ്ടിക്കാരും നമുക്കിടയിൽ ഉണ്ട്. അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്ന് തമാശയ്ക്ക് പറഞ്ഞെങ്കിലും അവർ സമാധാനിക്കും. കഷണ്ടിയുടെ ആരംഭഘട്ടത്തിൽ തന്നെ തക്ക മുൻകരുതൽ കൈക്കൊണ്ടാൽ ഒരുപരിധിവരെ കഷണ്ടിയിൽ നിന്നും രക്ഷനേടാം. പപ്പായ അതിന് നിങ്ങളെ സഹായിക്കും.

  • അമിതമായി മുടികൊഴിച്ചിൽ ഉള്ളവർ പപ്പായ സ്ഥിരമായി കഴിച്ചാൽ അത് തടയാൻ സാധിക്കും. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ കൊഴിഞ്ഞ മുടിയ്ക്ക് പകരം പുതിയവ കിളിർക്കുന്നതിന് സഹായിക്കുന്നു.
  • പഴുത്ത പപ്പായ, തേൻ, തൈര് എന്നിവ ഒരുമിച്ച് ചേർത്ത് നന്നായി തലയിൽ തേച്ച് പിടിപ്പിക്കുന്നത് കഷണ്ടി വരാതെ തടയും. ഒപ്പം മുടികൊഴിച്ചിൽ തടയുകയും താരനെ പ്രതിരോധിക്കുകയും ചെയ്യും.
  • ഷാമ്പു ഉപയോഗിച്ച് മുടിയുടെ ജീവൻ ഇല്ലാതാക്കുന്നതിലും നല്ലതാണ് പഴുത്ത പപ്പായ പേസ്റ്റ് രൂപത്തിലാക്കി തലയിൽ തേയ്ച്ച് പിടിപ്പിക്കുന്നത്. അര മണിക്കൂർ കഴിഞ്ഞ്, പപ്പായ പേസ്റ്റ് തലയിൽ നന്നായി പിടിച്ചു എന്ന് ഉറപ്പായാൽ, കഴുകി ക്കളയാം., തലയിലെ അഴുക്ക് ഇല്ലാതാകുന്നതിനൊപ്പം തലമുടിയ്ക്ക് പുതു ജീവൻ ലഭിക്കുകയും ചെയ്യും.
  • തലയിലെ എണ്ണമയും ഒഴിവാക്കാൻ പപ്പായ പേസ്റ്റ് പുരട്ടുന്നത് നല്ലതാണ്.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *