17
August, 2017
Thursday
05:13 PM
banner
banner
banner

മലയാളത്തിൽ ഇറങ്ങുന്ന എല്ലാ സിനിമകളും കണ്ട്‌ വിലയിരുത്തുന്നത്‌ ഒരേയൊരു സൂപ്പർ താരം

1335

മലയാള സിനിമയിൽ ഇത്‌ പുതുമുഖങ്ങളുടെ കാലമാണ്. എൺപതുകളിൽ തുടങ്ങിയ ഒരു മികച്ച സഹ താര നിര ഇന്നില്ല. 2010 നു ശേഷം നിരവധി കലാകാരന്മാരാണ് സഹ താരങ്ങളായി മലയാള സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുന്നത്‌. അവരിൽ എടുത്തുപറയേണ്ട പേരാണ് സുനിൽ സുഖേദ.  അഞ്ച് വർഷം കൊണ്ട് സുനിൽ സുഖദ അഭിനയിച്ച് തീർത്തത് 77 സിനിമകളാണ്‌. താരത്തെ സിനിമയിൽ എത്തിച്ചത് ന്യൂജെൻ സിനിമക്കാരും. 77 സിനിമകളും അഭിനയ എക്സ്പീരിയൻസും സുനിൽ സുഖദ എന്ന നടനെ പല പഴയകാല നടന്മാർക്കും പകരം വയ്ക്കാൻ കഴിയുന്ന രീതിയിലേക്ക് വളർത്തി. ആ എക്സ്പീരിയൻസിൽ സുനിലിന്‌ പറയാനുള്ളത് സൂപ്പർ താരം മമ്മൂട്ടിയെ ക്കുറിച്ചാണ്‌. അദ്ദേഹത്തിനു മാത്രമുള്ള ആ പ്രത്യേകതയെക്കുറിച്ചാണ്‌.

mammootty-sunil_sukhedaമലയാളത്തിലിറങ്ങുന്ന എല്ലാ ചിത്രങ്ങളും കാണുകയും നടന്മാരെയും ടെക്നീഷ്യൻസിനേയും വിലയിരുത്തുകയും ചെയ്യുന്ന ഒരേ ഒരു നടൻ സൂപ്പർതാരം മമ്മൂട്ടി മാത്രമാണെന്നാണ്‌ സുനിൽ സുഖദ പറയുന്നത്. പ്രമുഖ സിനിമാ മാഗസിന്‌ നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇങ്ങനെ പറഞ്ഞത്‌. ബെസ്റ്റ്‌ ആക്ടർ എന്ന ചിത്രത്തിൽ മമ്മൂട്ടിയ്ക്കൊപ്പം ഒരു കോമ്പിനേഷൻ സീനിൽ അഭിനയിച്ചുകൊണ്ടായിരുന്നു സുനിൽ സുഖദയുടെ സിനിമാ അരങ്ങേറ്റം. ആദ്യ സീനിൽ മറ്റുള്ളവരെപ്പോലെ തനിക്ക്‌ പറയത്തക്ക പേടിയൊന്നും തോന്നിയില്ലായിരുന്നുവെന്നും സുനിൽ പറഞ്ഞു.

വലുപ്പച്ചെറുപ്പമില്ലാതെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ഒരു വലിയ കലാകാരനെയാണ്‌ അദ്ദേഹവുമായുള്ള ബന്ധത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയത്‌. തുടർന്ന്‌ താപ്പാന, ഇമ്മാനുവേൽ, ജവാൻ ഓഫ്‌ വെള്ളിമല, ഉട്ടോപ്യയിലെ രാജാവ്‌ എന്നീ ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ചു. ആ കലാകാരനിൽ നിന്ന്‌ ഒരുപാട്‌ പഠിക്കേണ്ടിയിരിക്കുന്നു. ഞാൻ അഭിനയിച്ച എല്ലാ ചിത്രവും എനിക്ക്‌ കാണാൻ സാധിക്കാറില്ല. മലയാളത്തിലിറങ്ങുന്ന എല്ലാ ചിത്രങ്ങളും കണ്ട്‌ നടന്മാരെയും ടെക്നീഷ്യന്മാരെയും വിലയിരുന്ന ഏക നടനാണ്‌ മമ്മൂട്ടി. സുനിൽ പറഞ്ഞു.

RELATED ARTICLES  ദിലീപിനെതിരെ തങ്ങളുടെ പേരിൽ പ്രചരിക്കുന്ന വാർത്തകളുടെ വിശദീകരണവുമായി ലക്ഷ്മി രാമകൃഷ്ണനും ഭാമയും രംഗത്ത്‌
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *