22
October, 2017
Sunday
06:47 AM
banner
banner
banner

ഓണത്തിന്‌ സദ്യ ഒരുക്കാം, അൽപം സ്പെഷ്യലായി തന്നെ

117

ഓണം എന്നാൽ സ്പെഷ്യൽ തന്നെയാണ്‌ ഏതൊരു മലയാളിക്കും. വിഭവ സമൃദ്ധമായ സദ്യ തന്നെയാണ് അതിൽ പ്രധാനം. ഒരു വർഷത്തെ ഐശ്വര്യത്തെക്കുറിക്കുന്ന വിഭവ സമൃദ്ധമായ സദ്യ തയാറാക്കുന്നതിലുമുണ്ട്‌ ചില കാര്യങ്ങൾ. ഇതാ 16 കൂട്ടം വിഭവങ്ങളുമായി ഒരു കിടിലൻ ഓണസദ്യ റെസിപ്പി!

1. തിരുവോണ സാമ്പാർ
ചേരുവകൾ
തുവരപരിപ്പ്‌ – 1കപ്പ്‌
വെള്ളരിയ്ക്ക – 250 ഗ്രാം
ഉരുളക്കിഴങ്ങ്‌ – ഒന്ന്‌
തക്കാളി – 2, വഴുതനങ്ങ – 2
ഉള്ളി – 50 ഗ്രാം, ചേന – 250 ഗ്രാം
മുരിങ്ങക്ക – 2 എണ്ണം
വെണ്ടക്ക – 5 എണ്ണം
അമരയ്ക്ക – 50 ഗ്രാം
പച്ചമുളക്‌ – 5 എണ്ണം
പുളി – ഒരു ചെറുനാരങ്ങ വലുപ്പം
കായപ്പൊടി – 1 ടേബിൾ സ്പൂൺ
മുളകു പൊടി – 2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – 3 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
ഉലുവപ്പൊടി – അര ടീസ്പൂൺ
ഉപ്പ്‌ – ആവശ്യത്തിന്‌, കടുക്‌ – 2 റ്റീസ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
വറ്റൽ മുളക്‌ – 2 എണ്ണം
കറി വേപ്പില/മല്ലിയില – 2 തണ്ട്‌
ജീരകം പൊടിച്ചത്‌ – 1 ടേബിൾ സ്പൂൺ

പാചകം ചെയ്യുന്ന വിധം
തുവരപരിപ്പ്‌ കഴുകിയതും പച്ചക്കറി കഷണങ്ങളാക്കിയതും 5 കപ്പ്‌ വെള്ളത്തിൽ പാകത്തിനുപ്പും മഞ്ഞൾപ്പൊടിയും ചേർത്ത്‌ കുക്കറിൽ വേവിക്കുക. 3 വിസിൽ കേട്ടു കഴിയുമ്പോൾ സ്റ്റൗ ഓഫാക്കി പ്രഷർ മാറിക്കഴിഞ്ഞ്‌ കുക്കർ തുറന്ന്‌ കായപ്പൊടിയും മുളക്പൊടിയും മല്ലിപ്പോടിയും ഉലുവപ്പൊടിയും പുളി പി ഴിഞ്ഞ വെള്ളവും ചേർത്ത്‌ വീണ്ടും തിളപ്പിക്കുക. തിളച്ചാലുടൻ ജീരകപ്പൊടിയും മല്ലിയിലയും ചേർത്ത്‌ വാങ്ങി വയ്ക്കുക. ഇതിലേക്ക്‌ കടുക്‌ താളിച്ച്‌ കറിവേപ്പിലയും ചേർക്കുക.

2. അവിയൽ
ചേരുവകൾ
1. വെള്ളരിയ്ക്ക – 500 ഗ്രാം,
ചേന – 500 ഗ്രാം
കാരറ്റ്‌ – 1,
ഏത്തക്ക – 1
മുരിങ്ങക്ക – 1
പച്ച പയർ – 50 ഗ്രാം
അമരയ്ക്ക – 50 ഗ്രാം
കടല – 50 ഗ്രാം
പച്ച മുളക്‌ – 2
2. ഉപ്പ്‌ – പാകത്തിന്‌
3. തേങ്ങ – അരമുറി
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
ജീരകം – കാൽ ടീസ്പൂൺ
ചുവന്നുള്ളി – 4
4. കറിവേപ്പില – 2 ഇതൾ
5. വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

പാചകം ചെയ്യുന്ന വിധം
പച്ചക്കറികളെല്ലാം കഴുകി ഒരേ നീളത്തിൽ അരിഞ്ഞതും, നേര ത്തെ വേവിച്ചു വെച്ച കടലയും, പാകത്തിനുപ്പും ചേർത്ത്‌ വേവിക്കുക. മൂന്നാമത്തെ ചേരുവകൾ അരച്ചെടുത്ത്‌ വേവിച്ച കഷ ണങ്ങളിൽ ചേർത്ത്‌ തിളപ്പിക്കുക. നന്നായി വെന്ത ശേഷം കറി വേപ്പിലയും വെളിച്ചെണ്ണയും ചേർത്ത്‌ വാങ്ങി വയ്ക്കുക.

3. കൈതച്ചക്ക കാളൻ
ചേരുവകൾ
പഴുത്ത കൈതച്ചക്ക – പകുതി
തേങ്ങ തിരുമ്മിയത്‌ – കാൽ മുറി
പച്ചമുളക്‌ – 5
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
തൈര്‌ – 2 കപ്പ്‌
കടുക്‌ – അര ടീസ്പൂൺ
കറിവേപ്പില – 2 ഇതൾ

പാചകം ചെയ്യുന്ന വിധം
തൊലി കളഞ്ഞ കൈതച്ചക്ക വളരെ ചെറിയ കഷണങ്ങൾ ആക്കുക. പച്ചമുളക്‌ അരിഞ്ഞതും ഉപ്പ്‌, മുളകുപൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിനു വെള്ളം എന്നിവയും ചേർത്ത്‌ വേവിക്കുക. തേങ്ങ അരച്ചത്‌ തൈരിൽ കലക്കി അതിൽ ചേർത്തിളക്കുക. കടുക്‌ താളിച്ച്‌ കറിവേപ്പിലയും ചേർത്ത്‌ ഉപയോഗിക്കുക.

4. മത്തങ്ങ ഓലൻ
ചേരുവകൾ
വെള്ളപ്പയർ – 50ഗ്രാം
പച്ച മത്തങ്ങ – 150 ഗ്രാം
തേങ്ങ – 1
ഉപ്പ്‌ – ആവശ്യത്തിന്‌
പച്ച മുളക്‌ – 4

പാചകം ചെയ്യുന്ന വിധം
പച്ച മത്തങ്ങ കനം കുറച്ച്‌ ചെറിയ കഷണങ്ങളായി അരിഞ്ഞതും, വെള്ളപ്പയർ തലേദിവസം വെള്ളത്തിലിട്ടു കുതിർത്തതും നന്നായി വേവിക്കുക. വെള്ളം വറ്റിയാൽ അൽപ്പം ഉപ്പ്‌ ചേർക്കാം. പച്ചമുളക്‌ നെടുകെ കീറിയത്‌ ഇതിൽ ഇടുക. ഇതിലേക്ക്‌ തേങ്ങാപ്പാലും കറിവേപ്പിലയും ചേർത്ത്‌ വാങ്ങുക.

5. കാബേജ്‌ തോരൻ
ചേരുവകൾ
1. വെളിച്ചെണ്ണ – 3 ടീസ്പൂൺ
2. കടുക്‌ – 1 ടീസ്പൂൺ
വറ്റൽമുളക്‌ – 2
കറിവേപ്പില – 2 തണ്ട്‌.
3. ഉഴുന്ന്‌ പരിപ്പ്‌ – ഒരു ടേബിൾ സ്പൂൺ
4. കാബേജ്‌ ചെറുതായി കൊത്തിയരിഞ്ഞത്‌ – 2 കപ്പ്‌
5.തേങ്ങ തിരുമ്മിയത്‌ – ഒരു കപ്പ്‌
വെളുത്തുള്ളി – രണ്ട്‌ അല്ലി
6. മുളകുപൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
ജീരകപ്പൊടി – കാൽ ടീസ്പൂൺ
ഉപ്പ്‌ – ആവശ്യത്തിന്‌

പാചകം ചെയ്യുന്ന വിധം
ഫ്രൈയിംഗ്‌ പാനിൽ എണ്ണ ഒഴിച്ച്‌ ചൂടായശേഷം രണ്ടാമത്തെ ചേരുവകൾ ചേർക്കുക. കടുക്‌ പൊട്ടിയതിനു ശേഷം മൂന്നാമ ത്തെ ചേരുവ ചേർത്ത്‌ ഉഴുന്നുപരിപ്പ്‌ ചുവക്കുമ്പോൾ കാബേജും ആവശ്യത്തിനുപ്പും ചേർത്തിളക്കി മൂടിവയ്ക്കുക. അൽ പ്പം കഴിഞ്ഞ്‌ കാബേജ്‌ വെന്തുതുടങ്ങുമ്പോൾ തേങ്ങയും, വെളുത്തുള്ളിയും ചേർത്ത്‌ ചതച്ചത്‌ ചേർത്തിളക്കുക. നന്നായി ചൂടായതിനു ശേഷം ആറാമത്തെ ചേരുവകൾ ചേർത്തിളക്കി തോർത്തി വാങ്ങാം.

6. പാവയ്ക്ക കിച്ചടി
ചേരുവകൾ
1. പാവയ്ക്ക വട്ടത്തിൽ അരിഞ്ഞത്‌ – അര കപ്പ്‌,
പച്ച മുളക്‌ വട്ടത്തിൽ അരിഞ്ഞത്‌ – 2,
2.തൈര്‌ – ഒരു കപ്പ്‌,
3. തേങ്ങ തിരുമ്മിയത്‌ – അര കപ്പ്‌,
കടുക്‌ – 1 ടീസ്പൂൺ,
ജീരകം പൊടിച്ചത്‌ – അര ടീസ്പൂൺ,
4. നെയ്‌ – 2 ടീസ്പൂൺ,
5. കടുക്‌ – 1 ടേബിൾസ്പൂൺ,
വറ്റൽ മുളക്‌ – 3,
ജീരകം – അര ടീസ്പൂൺ

പാചകം ചെയ്യുന്ന വിധം
പാവയ്ക്കയും പച്ചമുളകും ചേർത്ത്‌ വറുത്ത്‌ പൊടിയ്ക്കുക. തൈരും മൂന്നാമത്തെ ചേരുവ അരച്ചതും ചേർത്ത്‌ ചൂടാക്കി വാങ്ങുക. ഇതിലേയ്ക്ക്‌ പാവയ്ക്കാകൂട്ട്‌ ചേർത്തിളക്കണം. നെയ്‌ ചൂടാക്കി അഞ്ചാമത്തെ ചേരുവ വറുത്ത്‌ കിച്ചടിയിൽ ചേർക്കുക. പാകത്തിനുപ്പും ചേർത്ത്‌ തണുത്തശേഷം ഉപയോഗിക്കുക.

7. പുളിശ്ശേരി
ചേരുവകൾ
1. കൈതച്ചക്ക ചെറിയ കഷണങ്ങളാക്കിയത്‌ – അരക്കപ്പ്‌,
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ,
2. എണ്ണ – 100 ഗ്രാം,
3. കടുക്‌ – അര ടീസ്പൂൺ,
വറ്റൽ മുളക്‌ – 3,
ഉലുവ – കാൽ ടീസ്പൂൺ,
4. തേങ്ങ അരച്ചത്‌ – അര കപ്പ,്‌
5. ഉടച്ച തൈര്‌ – 1 ലിറ്റർ,
6.ഉപ്പ്‌ – പാകത്തിന്‌

പാചകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ യോജിപ്പിച്ച്‌ പകുതി വേവിച്ചുവയ്ക്കുക. എണ്ണ ചൂടാക്കി കടുകും വറ്റൽ മുളകും ഉലുവയും മൂപ്പിച്ച ശേഷം കൈതച്ചക്ക വേവിച്ചതു ചേർത്തിളക്കുക. ഇതിൽ തേങ്ങ അരച്ചതും അൽപ്പം വെള്ളവും ചേർത്തിളക്കി ചൂടാകുമ്പോൾ തൈരൊഴിച്ച്‌ ചെറുതായി ചൂടാക്കി ആവശ്യത്തിനുപ്പും ചേർത്തു വാങ്ങുക.

8. പരിപ്പുകറി
ചേരുവകൾ
1. ചെറുപരിപ്പ്‌ (തൊലികളഞ്ഞത്‌) : 100 ഗ്രാം
2. തേങ്ങ തിരുമ്മിയത്‌ : 1/2 മുറി
3. ജീരകം : 1/2 ടീസ്പൂൺ
4. പച്ചമുളക്‌ : 2 എണ്ണം
5. മഞ്ഞൾബ പൊടി : 1/4 ടീസ്പൂൺ
6. ചെറിയ ഉള്ളി : 3 എണ്ണം
7. കടുക്‌ : ഒരു ചെറിയസ്പൂൺ
8. ഉണക്കമുളക്‌ : 2 എണ്ണം
9. വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ്‌ : ആവശ്യത്തിന്‌

പാചകം ചെയ്യുന്ന വിധം
ചെറുപയർ പരിപ്പ്‌ നന്നായി വറുത്ത്‌ വേവിച്ച്‌ ഉടച്ച്‌ എടുക്കുക, തേങ്ങ, മഞ്ഞൾ, പച്ചമുളക്‌, ജീരകം എന്നിവ നല്ല മയത്തിൽ അരച്ചെടുക്കുക, ഈ കൂട്ട്‌ വേവിച്ചു വച്ചിരിക്കുന്ന പരിപ്പിൽ ചേർത്ത്‌ 1/2 കപ്പ്‌ വെള്ളവും ആവിശ്യത്തിന്‌ ഉപ്പും ചേർത്ത്‌ തിളപ്പിച്ച്‌ വാങ്ങിവയ്ക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോൾ കടുകും ചെറിയ ഉള്ളിയും മുളകും കറിവേപ്പിലയും താളിച്ച്‌ തയ്യാറാക്കി വച്ചിരിക്കുന്ന പരിപ്പുകറിയിൽ ചേർക്കുക. രുചികരമായ പരിപ്പുകറി റെഡി…

9. വെള്ളരിക്ക കിച്ചടി
ചേരുവകൾ
1. വെള്ളരിക്ക : 1 (ചെറുത്‌)
2. പച്ചമുളക്‌ : 3 എണ്ണം
3. തേങ്ങ : 1 കപ്പ്‌
4. തൈര്‌ : 2 വലിയ സ്പൂൺ
5. വെളിച്ചെണ്ണ : താളിക്കാൻ ആവശ്യത്തിന്‌
6. കടുക്‌ : ഒരു ചെറിയ സ്പൂൺ
7. വറ്റൽ മുളക്‌ : 2 എണ്ണം
8. കറിവേപ്പില : 2 തണ്ട്‌
9. ഉപ്പ്‌ : ആവശ്യത്തിന്‌

പാചകം ചെയ്യുന്ന വിധം
വെള്ളരിക്ക കഴുകി തൊലികളഞ്ഞ്‌ ചെറിയ കഷ്ണങ്ങളായി അരിയുക. ഇതിൽ ഒരു പച്ചമുളകും രണ്ടായി മുറിച്ചിട്ട്‌ വേവിക്കുക. തേങ്ങ തിരുമ്മിയതും 2 പച്ചമുളകും ഒരു ചെറിയ സ്പൂൺ കടുകും ചേർ ത്ത്‌ മയത്തിൽ അരച്ചെടുക്കുക. ഈ കൂട്ട്‌ വേവിച്ച വെള്ളരിക്കയിൽ ചേർ ത്ത്‌ ആവശ്യത്തിന്‌ ഉപ്പും ചേർ ത്ത്‌ ചെറു തീയിൽ തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാൾ വാങ്ങി വയ്ക്കുക. ഇതിലേക്ക്‌ 2 വലിയ സ്പൂൺ തൈര്‌ ചേർത്തിളക്കുക. അവസാനമായി കടുക്‌ താളിച്ച്‌ ഇതിൾ ചേർത്ത്‌ വിളമ്പാം.

10. ശർക്കര പുരട്ടി
ചേരുവകൾ
1. പകുതി പഴുത്ത ഏത്തയ്ക്ക : 250ഗ്രാം
2. ശർക്കര : 150 ഗ്രാം
3. ചുക്കു പൊടി : 10 ഗ്രാം
4. വെളിച്ചെണ്ണ : 250 ഗ്രാം
5. നെയ്യ്‌ : 2 ടീ സ്പൂൺ
6. വെള്ളം : 1/4 കപ്പ്‌

പാചകം ചെയ്യുന്ന വിധം
തൊലി കളഞ്ഞ്‌ ഏത്തയ്ക്ക നെടുകെ മുറിച്ച്‌ 2 കഷ്ണം ആക്കുക. അതിനെ 1/4 ഇഞ്ചു കനമുള്ള കഷ്ണങ്ങൾ ആക്കുക. ഈ കഷ്ണങ്ങൾ വെളിച്ചെണ്ണയിൽബ വറുത്തെടുക്കുക.ശർക്കര വെള്ളം ചേർത്ത്‌ ചൂടാക്കി അലിയിച്ച്‌ കട്ടിയുള്ള പാനി
തയ്യാറാക്കുക. ഇതിലേക്ക്‌ ചുക്കു പൊടിയും വറുത്ത ഏത്ത യ്ക്കകഷ്ണങ്ങളും ചേർത്ത്‌ ഇളക്കുക. ഏത്തയ്ക്കാ കഷ്ണങ്ങൾ ഒന്നൊന്നായി വേർപെട്ടു വരുന്നതുവരെ നന്നായി ഇളക്കുക.
ശർക്കര പുരട്ടി റെഡി

11. ഇഞ്ചിക്കറി
ചേരുവകൾ
1. ഇഞ്ചി : 1/2 കിലോ
2. പുളി (കട്ടിക്കു പിഴിഞ്ഞത്‌) : 1 കപ്പ്‌
3. മുളകു പൊടി : 5 ടീസ്പൂൺ
4. മഞ്ഞൾ പൊടി : 1/2 ടീസ്പൂൺ
5. ശർക്കര : ഒരു വലിയ കഷ്ണം അല്ലെങ്കിൽ പഞ്ചസാര 1/4 കപ്പ്‌
6. പച്ചമുളക്‌ (ചെറുതായി അരിഞ്ഞത്‌) : 5
7. ഉപ്പ്‌ : ആവശ്യത്തിന്‌

താളിക്കാൻ വേണ്ടത്‌
1. കടുക്‌ : 2 സ്പൂൺ
2. കറിവേപ്പില : 2 തണ്ട്‌
3. ഉണക്കമുളക്‌ : 2 എണ്ണം
4. വെളിച്ചെണ്ണ : വറുക്കാൻ ആവശ്യത്തിന്‌

പാചകം ചെയ്യുന്ന വിധം
ഇഞ്ചി വൃത്തിയാക്കി വളരെ ചെറുതായി നുറുക്കുക. പച്ചമുളകും ഇഞ്ചിയും ബ്രൗൺ നിറം ആകുന്നതുവരെ വറുത്ത്‌ മാറ്റിവയ്ക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്‌ കടുകും വറ്റൽ മുളകും കറിവേപ്പിലയും വറുക്കുക അതിലേക്ക്‌ പിഴിഞ്ഞുവച്ച പുളി വെള്ളം ചേർക്കുക ഇതിൽ മുളകു പൊടിയും മഞ്ഞൾ പൊടിയും ചേർത്ത്‌ ചെറുതീയിൽ തിളപ്പിക്കുക. തിളച്ചുകഴിഞ്ഞാൽ വറുത്തു വച്ചിരിക്കുന്ന ഇഞ്ചി ചേർ ത്ത്‌ 5 മിനിറ്റ്‌ തിളപ്പിക്കുക. തുടർ ന്ന്‌ ശർക്കര പൊടിച്ചതു ചേർത്ത്‌ 5 മിനിറ്റ്‌ വീണ്ടും തിളപ്പിക്കുക. ശേഷം അടുപ്പിൽ നിന്നും മാറ്റി തണുത്തതിനു ശേഷം വൃത്തിയുള്ള കുപ്പിയിൽ ആക്കുക

12. അട പ്രഥമൻ
ചേരുവകൾ
അട – 100 ഗ്രാം,
ശർക്കര – അരകിലോ,
തേങ്ങയുടെ ഒന്നാം പാൽ – 2 കപ്പ്‌,
രണ്ടാം പാൽ – 2 കപ്പ്‌,
മൂന്നാം പാൽ – 4 കപ്പ്‌,
അണ്ടിപ്പരിപ്പ്‌ – 10 എണ്ണം,
ഉണക്ക മുന്തിരി – 10 എണ്ണം,
ഏലയ്ക്കപ്പൊടി – 2 ടേബിൾ സ്പൂൺ,
നെയ്‌ – 2 ടേബിൾ സ്പൂൺ


പാകം ചെയ്യും വിധം
അട നല്ല മയത്തിൽ വേവിച്ചെടുത്ത്‌ തണുത്ത വെള്ളത്തിലിട്ട്‌ ഊറ്റിയെടുക്കുക. ശർക്കര തിളപ്പിച്ച്‌ അരിച്ചെടുക്കുക. അട ശർക്കരയിലിട്ട്‌ അടുപ്പിൽ വച്ച്‌ കുറച്ചുസമയം വഴറ്റുക. വഴണ്ടു കഴിഞ്ഞ്‌ തേങ്ങയുടെ രണ്ടും മൂന്നും പാലൊഴിച്ച്‌ അടിയിൽ പി ടിയ്ക്കാതെ ഇളക്കുക. കുറുകി വരുമ്പോൾ ഒന്നാം പാലൊഴിച്ച്‌ ഇളക്കി ഏലയ്ക്കാപൊടിയും നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത്‌ വാങ്ങി തണുത്തശേഷം ഉപയോഗിക്കാം

13. കടല പ്രഥമൻ
ചേരുവകൾ
കടല പരിപ്പ്‌ – 1 കപ്പ്‌
ശർക്കര – അര കിലോ
ചൗവരി – കാൽ കപ്പ്‌
മുന്തിരിങ്ങ – 25 എണ്ണം
അണ്ടിപ്പരിപ്പ്‌ – 15 എണ്ണം
ഏലയ്ക്കാ പ്പൊടി – അര ടീസ്പൂൺ
ചുക്കുപൊടി – അര ടീസ്പൂൺ
നെയ്‌ – 4 ടേബിൾസ്പൂൺ
തേങ്ങയുടെ ഒന്നാം പാൽ -2 കപ്പ്‌
രണ്ടാം പാൽ – 2 കപ്പ്‌
മൂന്നാം പാൽ – 4 കപ്പ്‌

പാകം ചെയ്യും വിധം
കടലപരിപ്പ്‌ നന്നായി വേവിച്ചെടുക്കുക. ഒരു ഉരുളിയിൽ നെയ്യോ ഴിച്ച്‌ കടലപരിപ്പ്‌ വഴറ്റുക. ശർക്കരയും വേവിച്ച്‌ ചൗവരിയും ചേർ ക്കുക. തേങ്ങയുടെ രണ്ടും മൂന്നും പാൽ ഒഴിച്ച്‌ കുറുകുന്നതുവരെ ഇളക്കുക. ഇതിൽ ഏലയ്ക്കാപൊടിയും ചുക്കുപൊടിയും ചേർത്ത്‌ ഒന്നാം പാലൊഴിക്കുക. തിളയ്ക്കുന്നതിനു മുൻപ്‌ വാങ്ങി നെയ്യിൽ വറുത്ത അണ്ടിപരിപ്പും മുന്തിരിങ്ങയും ചേർക്കുക.

14. മാമ്പഴ പ്രഥമൻ
ചേരുവകൾ
നാരില്ലാത്ത പഴുത്ത മാമ്പഴം – 2 കിലോ,
ശർക്കര – അരകിലോ,
തേങ്ങ തിരുമ്മിയത്‌ – 1,
ഏലയ്ക്ക – 5,
നെയ്‌ – 3 ടേബിൾസ്‌പൂൺ,
ചെറിയ കഷണങ്ങളായി നുറുക്കിയ തേങ്ങ – കാൽ കപ്പ്‌

പാകം ചെയ്യും വിധം
മാങ്ങ തൊലി കളഞ്ഞ്‌ കഷണങ്ങളാക്കി മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക. 2 കപ്പ്‌ വെള്ളമൊഴിച്ച്‌ ശർക്കര തിളപ്പിച്ച്‌ അരിച്ച്‌ ഒരു ഉരുളിയിൽ ഒഴിയ്ക്കുക. തേങ്ങ തിരുമ്മിയതിൽ കുറച്ച്‌ വെള്ളമൊഴിച്ച്‌ മിക്സിയിൽ അരച്ച്‌ പാൽ എടുക്കുക. ഈ പാൽ ഉരുളിയിലൊഴിച്ച്‌ തിളയ്ക്കുമ്പോൾ വാങ്ങുക. നെയ്‌ ചൂടാക്കി തേങ്ങാ നുറുക്ക്‌ ബ്രൗൺ നിറമാകുന്നതുവരെ വറുത്ത്‌ പ്രഥമനിലിടുക. ഏലയ്ക്കായും പൊടിച്ച്‌ ചേർക്കുക.

15. പൈനാപ്പിൾ പായസം
ചേരുവകൾ
വിളഞ്ഞ്‌ പഴുത്ത പൈനാപ്പിൾ നന്നായി തൊലി കളഞ്ഞ്‌ ചെറിയ കഷണങ്ങളാക്കിയത്‌ – 1 കപ്പ്‌,
പഞ്ചസാര – രണ്ടര കപ്പ്‌,
നെയ്‌ – 3 ടേബിൾ സ്പൂൺ,
ചൗവരി – നാല്‌ കപ്പ്‌,
പൈനാപ്പിൾ എസൻസ്‌ – 4 തുള്ളി.

പാകം ചെയ്യും വിധം
പൈനാപ്പിൾ പകുതി പഞ്ചസാരയും പാകത്തിന്‌ വെള്ളവുമൊഴിച്ച്‌ വേവിക്കുക. ചൗവരി അരക്കപ്പ്‌ പഞ്ചസാരയും വെള്ളവുമൊഴിച്ച്‌ വേവിച്ച്‌ വാങ്ങുക. ഒരു പാത്രത്തിൽ നെയ്‌ ചൂടാകുമ്പോൾ ചൗവരിയും പൈനാപ്പിളും ചേർത്ത്‌ വഴറ്റി കുറച്ച്‌ വെള്ളമൊഴിച്ച്‌ തിളപ്പിക്കുക. പായസത്തിൽ ബാക്കി പഞ്ചസാരയും ചേർത്ത്‌ ചെറിയ തീയിൽ കുറുക്കിയെടുക്കുക. അടുപ്പിൽ നിന്നിറക്കി പൈനാപ്പിൾ എസ്സൻസ്‌ ചേർത്ത്‌ തണുപ്പിച്ച്‌ കഴിക്കാം

16. പാലട പ്രഥമൻ
ചേരുവകൾ
പാലട – അര കപ്പ്‌’,
നെയ്‌ – 2 ടേബിൾ സ്പൂൺ,
പഞ്ചസ്സാര – 1 കപ്പ്‌,
കണ്ടൻസ്‌ മിൽക്ക്‌ – 1 ടിൻ,
പശുവിൻ പാൽ – 1 ലിറ്റർ

പാകം ചെയ്യും വിധം
പാലട നെയ്യിൽ മൂപ്പിച്ചത്‌ അര ലിറ്റർ പാലൊഴിച്ച്‌ പഞ്ചസ്സാര യുമിട്ട്‌ വേവിച്ചെടുക്കുക. ബാക്കി പാലും കണ്ടൻസ്ഡ്‌ മിൽക്കും അതിൽ ചേർക്കുക. നന്നായി ഇളക്കി ചെറിയ തീയിൽ കുറു ക്കിയെടുക്കുക.

തയാറാക്കിയത്‌: സജിത സാൻ

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *