മലയാളം ഇ മാഗസിൻ.കോം

വാരഫലം: ഒക്ടോബര്‍ 18 മുതൽ 24 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍പരമായ ക്ലേശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. സാമ്പത്തികകാര്യങ്ങളില്‍ അനുകൂലാനുഭവങ്ങള്‍ ഉണ്ടാകും. കോടതി കാര്യങ്ങള്‍ പ്രതികൂലമാകും. ഭൂമിസംബന്ധമായി അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും. കുടുംബ സാഹചര്യങ്ങള്‍ സന്തോഷകരമാകും .
ദോഷപരിഹാരം: ഭഗവതിക്ക് കഠിനപ്പായസം , ശാസ്താവിന് നീരാഞ്ജനം.

ഇടവക്കൂര്‍ (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)
വിദ്യാര്‍ഥികള്‍ക്കും സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ശ്രേഷ്ഠമായ അനുഭവങ്ങള്‍ ഉണ്ടാകും. സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും അനിഷ്ടകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. മന:സമ്മര്‍ദ്ദം വര്‍ധിക്കും. ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിക്കും. വിദേശ ജോലിക്കാര്‍ക്ക് അധ്വാനഭാരം കുറയും.
ദോഷ പരിഹാരം : ശിവന് ധാര,കൂവളമാല. ശാസ്താവിന് നീരാഞ്ജനം.

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
കലാപരമായ പ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും. മുടങ്ങിക്കിടന്ന ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങും. കുടുംബത്തില്‍ ചില അസ്വാരസ്യ ങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സംസാരം നിയന്ത്രിക്കണം. അനാവശ്യ വിവാദങ്ങളില്‍ ഉള്‍പ്പെടാതെ നോക്കണം. ധനപരമായ വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തണം .
ദോഷ പരിഹാരം : ശിവന് കൂവളമാല, ജലധാര.

കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം)
വ്യാപാരത്തില്‍ അഭിവൃദ്ധി പ്രതീക്ഷിക്കാം. പലകാര്യങ്ങളിലും സമര്‍ഥമായി ഇടപെടാന്‍ കഴിയും. ബന്ധുക്കളുമായോ അയല്‍ക്കാരുമായോ അഭിപ്രായ വ്യത്യാസം വരാന്‍ ഇടയുണ്ട്. ദൂരയാത്രയ്ക്കും മംഗള കര്‍മങ്ങളില്‍ സംബന്ധിക്കുവാനും ഇടയുണ്ട്. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും.
ദോഷപരിഹാരം: ഗണപതിക്ക് മോദകനിവേദ്യം, കറുകമാല.

Avatar

Staff Reporter