20
October, 2017
Friday
01:39 AM
banner
banner
banner

നഴ്സുമാർക്ക്‌ വേണ്ടി വാദിച്ചവർക്ക്‌ അറിയാമോ നഴ്സിംഗ്‌ ടീച്ചർമാരുടെ ഈ കഷ്ടപ്പാട്‌: കേൾക്കാതെ പോകരുത്‌ ഈ ദയനീയാവസ്ഥ!

102

നഴ്സുമാരുടെ രോദനം അധികാരികളുടെ കാതിലെത്തിച്ച വീരനായകൻ മാരോട് ഒരു ചോദ്യം… ഒരു കുട്ടിയെ നേഴ്സാക്കാൻ ഞങ്ങൾ അദ്ധ്യാപകർ പെടുന്ന പെടാപ്പാടിന് നീതി ലഭിക്കാൻ ഇനിയും വൈകുമോ? എത്ര നാൾ??

നെഴ്സാവണമെന്ന മാതാപിതാക്കളുടെ ആഗ്രഹവും ടീച്ചറാവണമെന്ന സ്വന്തം അഭിലാഷവും സമന്വയിച്ചാണ് പലരും ഒരു നഴ്സിംഗ് ടൂട്ടർ ആയി മാറുന്നത്…. ഞങ്ങളുടെ account നോക്കിയാലും zero balance തന്നെയാണ്.. Bsc Nursing എന്ന കടമ്പയും പോരാഞ്ഞ് അതി കഠിനമായ MSc Nursing കടന്ന് എത്തിയവരാണ് ഇതിൽ പലരും. ഡിഗ്രിക്കൊത്ത യാതൊരു പരിഗണയും ലഭിക്കുന്നതേയില്ല. കിട്ടുന്ന സബ്ജക്ട്സും കിട്ടുന്ന ക്ലാസും ഏതൊക്കെയോ out posting ഉം നോക്കി വാർഡുകൾ തോറും കയറി ഇറങ്ങു മ്പോഴും ആരോട് പരാതി പറയാൻ.

ഒരു topic പഠിപ്പിക്കണ മെങ്കിൽ കുറഞ്ഞത് എടുത്താൽ പൊങ്ങാത്ത 5 text refer ചെയ്തിരിക്കണം. Net reference ഉണ്ടാവണം .അടുത്ത വർഷം ഇതേ subject പഠിപ്പിക്കാൻ കിട്ടണ മെന്ന് നിർബന്ധം ഇല്ല.

കുട്ടികൾക്ക് ചെയ്യാൻ 25 procedure ഉണ്ടെങ്കിൽ 50 കുട്ടികളുള്ള അദ്ധ്യപകന് ചെയ്യേണ്ട ജോലി 25×50 ആണെന്ന് അറിയാവുന്നവർ എത്ര പേരുണ്ട്.ഇതിൽ assignment, care plan, care study, exam paper, research… ഇങ്ങനെ എന്തെല്ലാം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കൊതിയോടെ സ്വന്തം signature കണ്ട് പിടിച്ച് പേപ്പർ മുഴുവൻ ഇട്ട് പഠിച്ചു ഒരു കുട്ടി കാലം ഉണ്ടായിരുന്നു ഞങ്ങൾക്ക്… എന്നാൽ നൂറുകണക്കിന് signature procedure ബുക്കിലും assignments ലും ഇടുമ്പോൾ അതിന് യാതൊരു വിലയും ഇല്ലേ. ഉള്ളു നീറുകയാണ്.

എട്ട് മണിക്ക് ഒരു കുട്ടി hospitalil വരുമ്പോൾ 10 മിനിട്ട് മുൻപേ വന്ന് ഞങ്ങൾ attendance എടുത്ത് വാർഡിലേക്ക് പറഞ്ഞു വിടണ മെങ്കിൽ വീട്ടിൽ നിന്നും എത്ര മണിക്ക് മുന്നേ ഇറങ്ങണം. വീടിന് അടുത്തുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ വളരെ കുറച്ച്.break timel പോലും ചെയ്യാൻ പിടിപ്പതു പണിയുണ്ടാവും. ഞങ്ങളും ഏറ്റവും കൂടുതൽ സമയവും ചിലവാക്കുന്നത് നമ്മുടെ സ്ക്കൂളിലും കോളജിലും ഹോസ്പിറ്റലിലും ഈ കുട്ടികൾക്ക് വേണ്ടി തന്നെയല്ലേ?

Night duty ഇല്ലെന്ന് പറയുന്നത് ഒരു കാരണമേ യല്ല. ദൂരെയുള്ള out posting ന് staff കൂടെയുണ്ടാവണം. തിരുവനന്തപുരത്തും തൃശൂരും പോണം exam paper നോക്കാൻ. Exam duty വരുന്നത് ഏത് ജില്ലയിലാവണമെന്നില്ല. ഒരു nursing student ന് ഒരു thermometer ശരിയായി പിടിച്ച് temperature നോക്കാനറിയണമെങ്കിൽ അതിന് പിന്നിലെ അണിയറയിൽ ഒരു അധ്യാപകൽ എടുക്കുന്ന കഷ്ടപ്പാട് കാണാൻ ഇവിടെ ആരും ഇല്ല.

ഇതിനെല്ലാം പുറമേ വരുന്ന programs, meetings,camp, presentation, ഇതിനെല്ലാം ചുക്കാൻ പിടിക്കാനും പുറത്ത് നിന്ന് ആരും വരാറേ ഇല്ല. Subject register, leave register, internal mark register, clinical register, lesson plan, course plan… ഇങ്ങനെ എന്തെല്ലാം register പൂർത്തിയാക്കിയ ലാണ് ഒരു വർഷം തികയ്ക്കാൻ പറ്റുന്നത്. അനുവദിച്ച് തന്ന സമയത്തിനുള്ളിൽ തീർക്കണം മലയോളം വരുന്ന topics. പത്ത് കുട്ടികൾക്ക് ഒരു അദ്ധ്യാപകൻ എന്ന കണക്ക് ഒരു സ്ഥാപനങ്ങളും പാലിക്കുന്നില്ല. അതു കൊണ്ട് ജോലി വീണ്ടും കൂടും.

RELATED ARTICLES  എന്തുകൊണ്ട്‌ ദിലീപ്‌ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെട്ടു? ആ പ്രധാന 10 കാര്യങ്ങൾ ഇവയാണ്!

Class co-ordinator എന്ന പദവി കൂടി കിട്ടിയാൽ പിന്നെ ഫോൺ താഴെ വയ്ക്കേണ്ടി വരില്ല.. കുട്ടികൾ ചെയ്യുന്നതിന് എല്ലാം principal, parents, nursing superintendent… തുടങ്ങിയവർ പറയുന്നതെല്ലാം കേട്ട് നോക്കു കുത്തിയെ പോലെ നിക്കുക. അത്ര തന്നെ.. ഒന്നിനും സമയം തികയാറെ ഇല്ല.

നഴ്സിംഗ് ട്യൂട്ടർസ്, ലെക്ചർസ്, പ്രൊഫസർസ് എന്നീ പേരുകളിൽ ഒക്കെ അറിയപ്പെടുന്നവർ, അവരുടെ ശമ്പളം എത്രയാണെന്ന് ചിന്തിച്ചിട്ടുണ്ടോ ? Bsc Nursing ഉം General Nursing ഉം കഴിഞ്ഞ നഴ്സുമാർ 20000 രൂപ സാലറി വാങ്ങിക്കുംപോൾ, Msc ഉം Bsc ഉം കഴിഞ്ഞ്പരിചയ സമ്പന്നരായ ടീച്ചർമാർ വാങ്ങിക്കുന്ന salary 8000, 12000, 15000, 20000 ഇതേ നിരക്കിലാണ്.

വീടുകളിൽ ഒരു servant നെ നിർത്തിയാൽ കൊടുക്കണം കുറഞ്ഞത് 15000 പിന്നെ ബസ് കൂലിയും കഴിഞ്ഞ് എന്തുണ്ടാവും മിച്ചം. അച്ഛനമ്മമാരുടെ തുണ കൊണ്ട് മാത്രം ജോലിക്ക് വരുന്ന എത്രയോ പേർ നമുക്കിടയിലുണ്ട്.

കുടുംബത്തോടൊപ്പമുള്ള നല്ല നിമിഷങ്ങളും. അവർക്ക് അസുഖം വരുമ്പോൾ കൂടിരുന്ന് ശുശ്രൂഷിക്കാനോ കുഞ്ഞുങ്ങൾക്ക് വേണ്ട care കൊടുക്കാനോ ഒന്നും തന്നെ ഞങ്ങൾക്കും കഴിയാറേയില്ല.

എന്തിനേറെ പറയുന്നു ഓരോ തസ്തിക അനുസരിച്ചുള്ള ഒരു salary structure പോലും ഇല്ലാത്തവരാണ് ഞങ്ങൾ. അഹോരാത്രം സ്വന്തം കുഞ്ഞുങ്ങളെ മാറ്റിനിർത്തി പഠിപ്പിക്കുന്ന കുഞ്ഞുങ്ങളെ നെഞ്ചിലേറ്റിയ ഞങ്ങളുടെ കണ്ണിൽ നിന്നും വരുന്നതും ചുടുകണ്ണുനീർ തന്നെയേല്ലേ???

നാളത്തെ തലമുറയുടെ മാതൃകകളാണല്ലോ അധ്യാപകർ അപ്പൊ ഞങ്ങൾ എന്ത് ചെയ്യും.. എല്ലാം സഹിക്കണോ?

സുബു സുബി

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *