മലയാളം ഇ മാഗസിൻ.കോം

വാരഫലം: ജ്യോതിഷവശാൽ നവംബർ 29 മുതൽ ഡിസംബർ 5 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തക്ക സമയത്ത് സുഹൃത്ത് സഹായം ലഭ്യമാകുന്നതിനാല്‍ പല പ്രതിസന്ധികളും പരിഹൃതമാകും. വാരാദ്യത്തില്‍ മന സമാധാനം കുറയാന്‍ ഇടയുണ്ട്. വാര മദ്ധ്യം മുതല്‍ അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തി കമായി ഭേദപ്പെട്ട അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കേമ രംഗത്ത് നല്ല അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ സുഖവും സന്തോഷവും നിലനില്‍ക്കും.
ദോഷപരിഹാരം: മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, ശാസ്താവിനു നീരാഞ്ജനം .

ഇടവക്കൂര്‍ (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)
പല പ്രശ്നങ്ങള്‍ക്കും സുഗമമായ പരിഹാരങ്ങള്‍ വന്നു ഭവിക്കുന്നതാണ്. തൊഴിലില്‍ സഹപ്രവര്‍ത്തകരുടെ നിലപാടുകള്‍ പ്രതികൂലമാകാന്‍ ഇടയുണ്ട്. മന സ്വസ്ഥത നില നിര്‍ത്താന്‍ കഴിയും. ആരോഗ്യപരമായി അല്പം ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്. വാരാന്ത്യത്തില്‍ യാത്രാ ദുരിതത്തിന് ഇടയുണ്ട്. ശത്രുനീക്കങ്ങളെ പ്രതിരോധിക്കുവാന്‍ കഴിയും .
ദോഷ പരിഹാരം : ശിവന് കൂവളമാല, ശാസ്താവിനു നീരാഞ്ജനം.

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
തൊഴിലില്‍ അനുകൂലമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകും. സ്ഥാന കയറ്റമോ ആനുകൂല്യ വര്‍ധനവോ പ്രതീക്ഷിക്കാം. ഏറ്റെടുക്കുന്ന ജോലികള്‍ പ്രശംസാര്‍ഹാമായ രീതിയില്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവാക്കും. കുടുംബാംഗങ്ങളോടൊപ്പം മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും.
ദോഷ പരിഹാരം : വിഷ്ണുവിന് ഭാഗ്യ സൂക്തം, തുളസിമാല.

കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം)
വീടിനോ വാഹനങ്ങള്‍ക്കോ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. പല കാര്യങ്ങളിലും പ്രാരംഭ തടസ്സം അനുഭവപ്പെടും. അധികാരികളുടെ പെരുമാറ്റത്താല്‍ വൈഷമ്യങ്ങള്‍ ഉണ്ടാകാനിയുണ്ട്. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസം വരാതെ നോക്കണം. ആരോഗ്യ ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: വിഷ്ണു വിനു ഭാഗ്യസൂക്തം, ശിവന് രുദ്രാഭിഷേകം.

Avatar

Staff Reporter