16
August, 2017
Wednesday
08:28 PM
banner
banner
banner

രാജ്യത്തെ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കി: പുതിയ നോട്ടുകൾ ഉടൻ

3003

ചൊവാഴ്ച അർദ്ധരാത്രി മുതൽ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയ്ടെ ഭാഗമായിട്ടാണ് ഈ നടപടി. രാജ്യത്തെ അഭിസംബോധന ചെയ്ത്‌ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം. ബാങ്കിലും പോസ്റ്റ്‌ ഓഫീസിലുമായി പഴയ നോട്ടുകൾ ഡിസംബർ 30 വരെ മാറ്റിയെടുക്കാം. ആർക്കും പണം നഷ്ടമാകില്ല.

500, 1000 രൂപയുടെ പഴയ നോട്ടുകൾക്ക്‌ പകരമായി പുതിയ 500, 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കും. എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനും നിയന്ത്രണമുണ്ട്‌. 11 ആം തീയതിവരെ 2000 രൂപ വരെ മാത്രമേ പിൻവലിക്കാൻ സാധിക്കൂ. മരുന്നു വാങ്ങാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റോടെ 500, 1000 രൂപ നോട്ടുകൾ ഉപയോഗിക്കാം. പെട്രോൾ പമ്പുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഈ നോട്ടുകൾ ഉപയോഗിക്കാം.

കള്ളപ്പണക്കാരെ സംരക്ഷിക്കാൻ അവരിൽ നിന്നും സാധാരണക്കാർ നോട്ടുകൾ വാങ്ങി മാറാൻ ശ്രമിക്കരുത്‌. നോട്ടുകൾ മാറാൻ ശ്രമിക്കുന്നവരുടെ വിശദ വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം മാത്രമേ പുതിയ നോട്ടുകൾ നൽകുകയുള്ളു എന്ന് റിസർവ്‌ ബാങ്ക്‌ അറിയിച്ചു.

ഉടൻ പുറത്തിറങ്ങുന്ന പുതിയ നോട്ടുകൾ ഇതാണ്.

currency-500-2000

RELATED ARTICLES  കിന്നാരത്തുമ്പികളിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ച സലിംകുമാറിന് തമിഴ്‌നാട്ടിൽ വച്ച്‌ കിട്ടിയ വലിയ പണി!
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *