27
April, 2017
Thursday
01:05 AM
banner
banner
banner

ആരാധകർക്ക്‌ നിരാശ: അജിത്‌ – വിഷ്ണുവർദ്ധൻ ചിത്രത്തിൽ നിന്നും മോഹൻലാൽ ‘പുറത്ത്‌’

1234

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നുചേരലായിരുന്നു തമിഴ്‌ സൂപ്പർ താരം തല അജിത്തും മലയാളത്തിന്റെ മഹാനടൻ മോഹൻലാലും. എന്നാൽ ആരാധകരുടെ കാത്തിരിപ്പ്‌ ഇനിയും നീളും. വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയില്‍ അജിത്തിനൊപ്പം പ്രധാന റോളില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിഷ്ണുവര്‍ധന്‍ പ്രൊജക്ടിലേക്ക് മോഹന്‍ലാലിനെ സമീപിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.

വിജയ്ക്കൊപ്പം ജില്ല എന്ന സൂപ്പർഹിറ്റ്‌ ചിത്രത്തിലാണ് മോഹൻലാൽ അവസാനമായി തമിഴിൽ അഭിനയിച്ചത്‌. കൂടുതൽ ചിത്രങ്ങളിലേക്ക്‌ മോഹൻലാലിന് ക്ഷണം വന്നുവെങ്കിലും മികച്ചതും പ്രത്യേകതയുള്ളതുമായ വേഷങ്ങൾ മാത്രമേ ഇനി സ്വീകരിക്കൂ എന്നാണ് അറിയുന്നത്‌.  തെലുങ്കിൽ മനമന്ദ, ജനതാ ഗാരേജ്‌ എ്ന്നീ സിനിമകളാണ്‌ മോഹൻലാൽ ഇപ്പോൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നത്‌. ഈ 2 ചിത്രങ്ങൾക്ക്‌ അല്ലാതെ മറ്റ്‌ അന്യഭാഷാ ചിത്രങ്ങൾ മോഹൻലാൽ ഇതുവരെയും കമിറ്റ്‌ ചെയ്തിട്ടില്ല.

തമിഴ്‌നാട്ടിലെ പ്രശസ്തമായ ബൃഹദീശ്വര ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട ചിത്രമാണ്‌ അജിത്തിനെ നായകനാക്കി വിഷ്ണുവർധൻ സംവിധാനം ചെയ്യുന്നത്‌. നിരവധി ഗവേഷണങ്ങൾ ആവശ്യമായതിനാൽ അടുത്ത വർഷം മാത്രമേ ഈ സിനിമയുടെ ചിത്രീകരണം തുടങ്ങാനാകൂ എന്നാണ് അണിയറക്കാർ അറിയിക്കുന്നത്‌. ചിത്രത്തിൽ രാജരാജ ചോളനായിട്ടാണ് അജിത്‌ അഭിനയിക്കുന്നത്‌.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *