21
October, 2017
Saturday
11:33 PM
banner
banner
banner

നിങ്ങളെ ധനികനാക്കാൻ ഈ ചെടിക്ക്‌ കഴിയും എന്ന്‌ പറഞ്ഞാൽ വിശ്വസിക്കുമോ?

487

നിങ്ങളെ ധനികനാക്കാൻ ഒരു ചെടിക്ക് കഴിയും എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. ഇരുമ്പിനെ സ്വര്‍ണമാക്കാന്‍ പറ്റും എന്ന് പറഞ്ഞാലോ. എന്ത് രോഗവും അതേ ചെടി തന്നെ മാറ്റും എന്ന് കൂടി പറഞ്ഞാല്‍..

കേരളത്തിന്‍റെ ചില ഭാഗങ്ങളില്‍ അത്തരം ഒരു ചെടി ഉണ്ട്ട് എന്ന് വിശ്വസിക്കുന്നവര്‍ ജീവിക്കുന്നുണ്ട്. ആ സസ്യമാണ് നീലക്കൊടുവേലി.

നീലക്കോടുവേലി എന്ന് കേള്‍ക്കാത്തവര്‍ ചുരുക്കമാണ്. നാട്ടിന്‍ പുറങ്ങളില്‍ നീലക്കൊടുവേലി എന്ന ഔഷധ  സസ്യം ഒരു അത്ഭുത കഥാപാത്രമാണ്.

നീലഗിരി കുന്നിന്മേലെ പൂത്തു നില്‍ക്കുന്ന  നീലക്കൊടുവേലിക്ക് അത്ഭുത സിദ്ധികള്‍ ഉണ്ടെന്നാണ് വിശ്വാസം. കൊല്ലം ജില്ലയിലെ കല്ലടയാര്‍ ഒഴുകി വരുന്നത് നീലക്കൊടുവേലിയെ തഴുകി ആണെന്നും പറയപ്പെടുന്നു.

എന്താണ് നീലക്കൊടുവേലി. ഹനുമാന്‍ മൃതസഞ്ജീവനി എടുക്കാന്‍ പോയപ്പോള്‍ കൊണ്ടുവന്ന മലയില്‍ നീലക്കൊടുവേലി ഉണ്ടായിരുന്നു എന്നതാണ് ഒരു ഐതീഹ്യം.  മലമുകളില്‍ മാത്രം കാണുന്ന ഒരു സസ്യമാണ് നീലക്കൊടുവേലി. പേര് നീലക്കൊടുവേലി എന്നാണെങ്കിലും ഇതിന്‍റെ പൂവ് ചുവപ്പും വെള്ളയും ആണ്.

ഇരുമ്പിനെ  സ്വര്‍ണമാക്കാന്‍  കഴിവു നീലക്കൊടുവേലിക്ക് ഉണ്ടെന്നാണ് വിശ്വാസം.  നീലക്കൊടുവേലി  വീട്ടില്‍ ഉണ്ടെങ്കില്‍  ഐശ്വര്യം ഉണ്ടാകും എന്നാണ് വിശ്വാസം. ഇതിന്‍റെ പൂവ് വായിലിട്ടു ചവച്ചാല്‍ വായ പൊള്ളും എന്നും പറയപ്പെടുന്നു.

ഇത് സംബന്ധിച്ച ഏറ്റവും രസകരമായ ഐതീഹ്യം, ഈ ചെടി ഒഴുകുന്ന  വെള്ളത്തിലിട്ടാല്‍  ഒഴുക്കിനെതിരെ സഞ്ചരിക്കും എന്നതാണ്.

ചെമ്പോത്ത് എന്ന പക്ഷി കൂടൊരുക്കുന്നത് നീലക്കൊടുവേലി ഉപയോഗിച്ചാണ്‌ എന്നതാണ് മറ്റെരു കഥ.  അതിനാല്‍ ആരെങ്കിലും ചെമ്പോത്തിന്റ്റെ കൂട് കണ്ടാല്‍ അയാള്‍ വലിയ ധനികനായി തീരും എന്നാണ് മറ്റൊരു വിശ്വാസം. ഇനിയിപ്പോള്‍ ഒരു പക്ഷി കൂട് കണ്ടാല്‍ അത് എങ്ങനെയാണു ചെമ്പോതിന്റെതാണ് എന്ന് തിരിച്ചറിയുക. അതിനും പഴമക്കാര്‍ ഉത്തരം നല്‍കും.  കൂടെടുത്ത് ഒഴുകുന്ന വെള്ളത്തിലിടുക. കൂട് ഒഴുക്കിനെതിരെ സഞ്ചരിച്ചാല്‍ അത് ചെമ്പോടിന്റെ കൂടാണ്.

കൊടുവേലിക് പൂവ് വെള്ളയും ചുവപ്പും ആണ്. എന്നിട്ടും എങ്ങിനെയാണ്‌ ഇതിനു നീലക്കൊടുവേലി എന്ന് പേര് വന്നത് എന്നല്ലേ. ഇതിന്‍റെ തണ്ടില്‍ ഒരു നീല രാശി ഉണ്ടെന്നും അതിനാലാണ് ഇതിനെ നീലക്കൊടുവേലി എന്ന് വിളിക്കുന്നത്‌ എന്നുമാണ് പഴമക്കാരുടെ പക്ഷം.

ഈ ചെടി നമുക്കും ഒരെണ്ണം കിട്ടിയാല്‍ കൊള്ളം എന്ന് തോന്നുന്നില്ലേ. അന്വേഷിച്ച് പോകാന്‍ നിങ്ങള്‍ തയാറാണോ. പോകുന്നതിനു മുന്‍പ് ഇത് കൂടി കേള്‍ക്കു.

ഇതിനൊന്നും ശാസ്ത്രിയമായതോ അനുഭവത്തിന്റെയോ യാതൊരു അടിത്തറയും വിശ്വാസ്യതയും ഇല്ല എന്നതാണ് സത്യം. കേരളത്തില്‍ നിലനില്‍ക്കുന്ന പല വിശ്വാസങ്ങളും പോലെ മറ്റൊന്ന് എന്ന് മാത്രമേ നീലക്കൊടുവേലിയെ കുറിച്ച് പറയുവാന്‍  കഴിയു.

എന്നാലും ഇന്നും ഗ്രാമ പ്രദേശങ്ങളില്‍ കൊടുവേലിയും അതിന്‍റെ അത്ഭുത സിദ്ധികളും പലരും പറഞ്ഞും വിശ്വസിച്ചും ജീവിക്കുന്നു. മണി പ്ലാന്റും  വലംപിരി ശംഖും  സമ്പത്തും കൊണ്ട് വരും എന്നപോലെ.

RELATED ARTICLES  സന്തുഷ്ടമായ ദാമ്പത്യത്തിന് വശ്യപ്പൊരുത്തം മാത്രം മതി, നിങ്ങൾക്കുണ്ടൊ എന്ന് നോക്കൂ!

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments

http://malayalamemagazine.com

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com


Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *