27
September, 2017
Wednesday
01:43 AM
banner
banner
banner

നാദിർഷ അറസ്റ്റിൽ? പോലീസ്‌ ഇടപെട്ട്‌ ഡിസ്ചാർജ്ജ്‌ ചെയ്യിച്ചു! കാവ്യയുടെ കാര്യത്തിലും പോലീസിന്‌ വ്യക്തമായ പ്ലാൻ

66

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷായെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി സൂചനകള്‍. ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന നാദിര്‍ഷായെ പോലീസ് ഇടപെട്ട് ഡിസ്ചാര്‍ജ്ജ് ചെയ്യിച്ചുവെന്നാണ് വാര്‍ത്തകള്‍ .

എന്നാല്‍ നാദിര്‍ഷായുടെ കാര്‍ അദ്ദേഹം ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. മറ്റൊരു വാഹനത്തില്‍ നാദിര്‍ഷാ പുറത്തേക്ക് പോയതായി ദൃക്സാക്ഷികള്‍ പറയുന്നു.

നാദിര്‍ഷാ കസ്റ്റഡിയിലായി എന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ അന്വേഷണ സംഘം ഇത് വരെ തയ്യാറായില്ല. പോലീസ് കസ്ററഡിയിലാണെങ്കില്‍ തന്നെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്താന്‍ സാധ്യതയുള്ളു.

നാദിര്‍ഷായുടെ അറസ്റ്റ് രേഖപ്പെടുത്തിയാലുടന്‍ തന്നെ ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെയും അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. പള്‍സര്‍ സുനി കാറില്‍ വച്ച് കാവ്യയെ വിളിച്ചതിനും കാവ്യയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് സുനിക്കുള്ളത് എന്നതിനും ശക്തമായ തെളിവുകള്‍ പോലീസിന്‍റെ പക്കലുണ്ട് .

കേസിലെ അവസാന മൂന്ന് പ്രതികളായി കാവ്യയേയും നാദിര്‍ഷായേയും ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയേയും ഉള്‍പ്പെടുത്തനാണ് പോലീസിന്‍റെ ആലോചന.

നാദിര്‍ഷാ പോലീസ് കസ്റ്റഡിയിലാണെങ്കില്‍ അധികം താമസിക്കാതെ തന്നെ കാവ്യയുടെ അറസ്റ്റും ഉണ്ടായേക്കും.

അതേ സമയം പി.സി. ജോര്‍ജ്ജ് എം.എല്‍.എ, കേരളാ പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ദിലീപിനെ ഈ കേസില്‍ കുരുക്കിയത് ഗൂഡാലോചന ആണെന്നും ജോര്‍ജ്ജ് പറയുന്നു. അത് തുറന്ന് കാട്ടാനാവശ്യമായ തെളിവുകള്‍ തന്‍റെ പക്കലുണ്ടെന്നും ജോര്‍ജ്ജ് ആവര്‍ത്തിച്ചു.

RELATED ARTICLES  ദിലീപിന്‌ ആശ്വസിക്കാൻ വക! ഒരു കാര്യത്തിൽ ദിലീപിന്‌ അന്വേഷണ ഉദ്യോഗസ്ഥരുടെ ക്ലീൻ ചിറ്റ്‌
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments

http://malayalamemagazine.com

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com


Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *