27
September, 2017
Wednesday
01:36 AM
banner
banner
banner

തലക്കകത്ത് ഒന്നുമില്ലാത്തവർക്ക് ഉള്ളതാണ് മുത്തലാഖ്

81

ആചാരങ്ങളെ മുതലാക്കുന്നവർ ആണ് മതത്തിലായാലും സമൂഹത്തിലായാലും കൂടുതൽ. ഇത്തരക്കാരെക്കൊണ്ടാണ് ആചാരങ്ങൾ പലപ്പോഴും അനാചാരങ്ങളായി മാറുന്നത്.

അത്തരത്തിൽ ഒരുപാട് മുതലാക്കപ്പെട്ട ഒരു ആചാരമാണ് മുത്തലാഖ്. സ്ത്രീവിരുദ്ധവും ഏകപക്ഷീയവുമായ ഇത്തരം ആചാരങ്ങൾക്കെതിരെ മുന്നോട്ട് വരേണ്ടത് അതാത് മതത്തിൽപ്പെട്ടവർ തന്നെയാണ്. ആ ഉത്തരവാദിത്തം യുവ തലമുറയാണ് ഏറ്റെടുക്കേണ്ടത്. അത്തരം നടപടികൾ ഉള്ളിൽ നിന്നുണ്ടാകാത്ത പക്ഷം ബാഹ്യമായ ഇടപെടലുകൾ ഉണ്ടാകും. അപ്പോഴതിനെ മതതിനുമേലുള്ള കടന്നുകയറ്റം എന്ന് പറഞ്ഞ് വിലപിച്ചിട്ട് കാര്യമില്ല.

മുത്തലാഖ് മുഖേനയുള്ള വിവാഹമോചനം ആറ് മാസത്തേയ്ക്ക് സുപ്രീംകോടതി നിരോധിച്ചത് സ്വാഗതാർഹമാണ്. തുടർ നടപടികളിലൂടെ പൂർണ്ണമായും 'നിർത്തലാഖേണ്ടതാണ്' എന്നതാണ് എന്റെ മതം. സൗദി പോലെയുള്ള കർക്കശമായ ഇലാമിക രാഷ്ട്രങ്ങളിൽ പോലും നിലവിലില്ലാത്ത മുത്തലാഖിന് വേണ്ടി മുറവിളി കൂട്ടുന്നവരുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുകതന്നെ വേണം. ശരിയായ വിശ്വാസികൾ ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് അസാധുവാക്കേണ്ടതാണ്.

ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി 15 വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ച സൈറ ബാനു, 2016-ൽ കത്തു വഴി മൊഴി ചെല്ലപ്പെട്ട ആഫ്രീന് റഹ്മാന്, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുൽഷൻ പർവീൻ, ദുബായിൽനിന്ന് ഫോണിലൂടെ ഭാരതവ് മൊഴിചൊല്ലിയ ഇഷ്റത് ജഹാൻ, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്റി എന്നിവരാണു നീതി തേടി കോടതിയെ സമീപിച്ചത്. മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് കുര്യൻ ജോസഫ്, റോഹിന്റൺ നരിമാൻ, യു.യു. ലളിത്, എസ്. അബ്ദുൾ നസീർ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. സിഖ്, ക്രിസ്ത്യൻ, പാഴ്സി, ഹിന്ദു, മുസ്ലിം സമുദായങ്ങളിൽനിന്നും ഓരോരുത്തർ വീതമാണ് ഈ ബെഞ്ചിലുണ്ടായിരുന്നത്.

അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡും ജമാ അത്തെ ഇസ്ലാമി ഹിന്ദും മുത്തലാഖിന് അനുകൂലമായി കേസിൽ കക്ഷിചേർന്നിരുന്നു. മുസ്ലിം വിമൻസ് ക്വസ്റ്റ് ഫോർ ഈക്വാലിറ്റി, ഖുർആൻ സുന്നത്ത് സൊസൈറ്റി എന്നീ സംഘടനകൾ മുത്തലാഖിനെതിരെയും ഹർജി നല്കി.

മുത്തലാഖ് നിരോധിക്കാൻ ആവശ്യമെങ്കിൽ ആറുമാസത്തിനകം നിയമനിർമാണം നടത്തണമെന്നു ജഡ്ജിമാരായ ജെ.എസ്. കേഹാറും ജസ്റ്റിസ് എസ്. അബ്ദുൽ നസീറും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടുണ്ട്. അവസരോചിത ഇടപെടലിലിലൂടെ അത്തരം ഒരു നിയമം രൂപീകരിക്കുമെന്നും മുത്തലാഖ് അവസാനിപ്പിക്കുമെന്നും പ്രത്യാശിക്കുന്നു.

അജിത്കുമാർ ആർ

RELATED ARTICLES  ഇത്‌ വായിച്ച ശേഷം സ്വപ്നത്തിൽ പോലും നിങ്ങൾ ആത്മഹത്യയെകുറിച്ച്‌ ചിന്തിക്കില്ല
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *