21
October, 2017
Saturday
11:21 PM
banner
banner
banner

സെക്സ്‌ കൂടുതൽ ആസ്വാദ്യകരമാകാൻ എന്താണു വഴി? നാണിക്കണ്ട, ഇതൊക്കെ അറിയേണ്ടതു തന്നെയാണ്!

1869

രതി കൂടുതൽ ആസ്വാദ്യകരമാകാൻ എന്താണു വഴി? തൊട്ടാൽ, തഴുകിയാൽ, ചുംബിച്ചാൽ എന്നല്ല കണ്ടാൽ, സ്വരം കേട്ടാൽ പോലും രതി ഉണരുന്ന അവസ്ഥയിലേക്ക് മനസിനെ മാറ്റിയെടുക്കണം. ലൈംഗികതയെ സുന്ദരമാക്കുന്നത് യഥാർത്ഥത്തിൽ ഓരോരുത്തരുടേയും ഭാവനയാണ്‌. വസ്ത്രങ്ങൾ വാസ്തവത്തിൽ ലൈംഗിക ജിജ്ഞാസകളെ ഉണർത്തുകയാണ്‌ ചെയ്യുന്നത്. അല്ലാതെ പലരും കരുതുന്ന പോലെ കെടുത്തിക്കളയുകയല്ല ചെയ്യുന്നത്. മറ്റ് ജന്തുക്കളെപ്പോലെ മനുഷ്യരും നൂൽ ബന്ധമില്ലാതെ നടന്നിരുന്നെങ്കിൽ ഒരു പക്ഷേ സ്ത്രീയ്ക്കും പുരുഷനും പരസ്പരം ലൈംഗികാകർഷണം പോലും ഉണ്ടാകില്ലായിരുന്നു. എല്ലാം തുറന്നു കാട്ടുന്നുവെങ്കിൽ ഭാവനയ്ക്ക് പിന്നെ പഴുതുകൾ അവശേഷിക്കുമായിരുന്നില്ല.

ടെലിവിഷനിലെയും ഇന്റർനെറ്റിലെയും അതി തീവ്ര രതി ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ലൈംഗികാനുഭവം ആസ്വദിക്കുന്നതിന്‌ തടസമാകുകയാണ്‌ ചെയ്യുന്നത്. മൃദു സ്പർശം പോലെയോ ചുംബനം പോലെയോ ഉള്ള ലൈംഗിക സുഖാനുഭൂതിയല്ല രതി ദൃശ്യങ്ങൾ പ്രദാനം ചെയ്യുന്നത്. കാരണം രണ്ടു വ്യക്തികൾ തമ്മിലുള്ള ഗാഢമായ അടുപ്പമല്ല യാതൊരു പാരസ്പര്യവുമില്ലാത്ത ദൃശ്യാനുഭവത്തിൽ കൈവരുന്നത് എന്നതു തന്നെ കാരണം. ഒന്നാകലിന്റെ അഭാവം മാത്രമല്ല അതിന്റെ മറുവശമായ അന്യവത്ക്കരണം കൂടിയാണ്‌ സൈബർ സെക്സിൽ സംഭവിക്കുന്നത്.

മാത്രമല്ല ഭാവന ശോഷിക്കുന്നതു കാരണം വളരെ വേഗത്തിൽ തന്നെ ഇക്കൂട്ടർക്ക് മടുപ്പ് ഉണ്ടാകുകയും ചെയ്യും. മദ്യാസക്തിയിലും മറ്റുമുണ്ടാകുന്ന പോലെ ഒരു ടോളരൻസ് ഉരുത്തിരിഞ്ഞു വരുന്നതോടെ കൂടുതൽ വ്യത്യസ്തവും ഹിംസാത്മകവുമായ കാഴ്ച്ചകൾ കണ്ടാൽ മാത്രമേ ഉദ്ദീപനം സാധ്യമാകൂ എന്ന അവസ്ഥയിലേക്കും അവരെത്തിച്ചേരും. ഇതുമൂലം യഥാർത്ഥ ബന്ധങ്ങളിൽ അവർക്ക് സംതൃപ്തി ലഭിക്കാത്ത അവസ്ഥയുണ്ടാകാം.

പലരും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സംശയങ്ങളും മുന്‍‌വിധികളും കൂടാതെ ഒട്ടേറെ തെറ്റിദ്ധാരണകളും ഒക്കെ കൂടിക്കലര്‍ന്നുള്ള വികാരത്തോടെയാണ്. അതിനാല്‍ തന്നെ പങ്കാളിക്ക് പലപ്പോഴും സംശയങ്ങളുണ്ടാകുന്നത് സാധാരണയാണ്. എന്താണ് പങ്കാളി ആഗ്രഹിക്കുന്നത് എന്ന് അറിയാന്‍ ശ്രമിക്കുക എന്നതാണ് പ്രാധാന്യം. അതിനാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളേക്കുറിച്ചുള്ള സെക്സോളജിസ്റ്റുകള്‍ പൊതുവായി പറഞ്ഞിരിക്കുന്ന കാര്യങ്ങളേക്കുറിച്ചുള്ള വിശലകലനമാണ് ഇവിടെ പറയുന്നത്.
കിടക്കയില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്തന്നറിയാതെ പല പുരുഷന്മാരും തെറ്റായ കാര്യങ്ങള്‍ ചെയ്യാനിടയാകും. അലസമായ ഒരു സംസര്‍ഗ്ഗത്തിന് മുമ്പുള്ള ആവേശം നിറഞ്ഞ സംസാരമോ, ബന്ധത്തിന് ശേഷമുള്ള സ്വയം ലാളനയോ സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്ത് എന്ന് അറിയാതെയാവും പല പുരുഷന്മാരും ബന്ധപ്പെടുക. എന്നാല്‍ മിക്ക പുരുഷന്മാരും ലൈംഗികബന്ധത്തിന്‍റെ സമയത്ത് നിശബ്ദരായിരിക്കും. ഇത് വളരെ വലിയൊരു മണ്ടത്തരമാണ് എന്നാണ് സെക്സോളജിസ്റ്റുകള്‍ പറയുന്നത്. കാരണം പങ്കാളി നിങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടോ, അത് പങ്കാളിയില്‍ നിങ്ങള്‍ക്ക് സംതൃപ്തി ലഭിക്കുന്നുണ്ടൊ എന്നൊക്കെ അറിയാന്‍ ശബ്ദം മാത്രമാണ് ഉപാധി.

മറിച്ച് ശബ്ദമില്ലത്ത സെക്സ് വിരസമായി തീരും. വികാരങ്ങളില്‍ അമിതമായ പ്രകടനം ആവശ്യമില്ലെങ്കിലും ശബ്ദങ്ങള്‍ വഴി പങ്കാളിയുടെ സാമിപ്യത്തിലെ സന്തോഷം അറിയിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് സ്വാഭാവികമായുണ്ടാകണം എന്നുമാത്രം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പങ്കാളിയുടെ സന്തോഷമാണ് ലക്ഷ്യം വെയ്ക്കുന്നത്. ചിലര്‍ കഴുത്ത്, തുട പോലുള്ള ഒന്നോ രണ്ടോ ഭാഗങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് ഉചിതമാണെങ്കിലും വേഗത്തില്‍ അവസാനിക്കുന്നതാണ്. അതിനാല്‍ പലപ്പോഴും വിവിധ ഭാഗങ്ങള്‍ ഉത്തേജിപ്പിക്കുക എന്നതാണ് ലക്ഷ്യമിടേണ്ടത്. അമിതമാകരുത് എന്ന് മാത്രം. കാരണം അധികമായുള്ള ഉത്തേജനം ചിലപ്പോള്‍ അസന്തുഷ്ടിയുണ്ടാക്കും. അതിനാല്‍ വൈവിധ്യത്തില്‍ ശ്രദ്ധിക്കുക.

RELATED ARTICLES  സന്തുഷ്ടമായ ദാമ്പത്യത്തിന് വശ്യപ്പൊരുത്തം മാത്രം മതി, നിങ്ങൾക്കുണ്ടൊ എന്ന് നോക്കൂ!

വെറുതെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ മാത്രം സംതൃപ്തി ലഭിക്കുമെന്ന് കരുതുന്നവരുണ്ട്. ഇത് വളരെ തെറ്റാണ്. ഒരാള്‍ക്ക് മാത്രം അനുഭവിക്കാനുള്ളതല്ല ലൈംഗിക ബന്ധത്തിലെ സുഖം. തരത്തിലുള്ള ബന്ധത്തേക്കാളും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത് യോനീച്ഛദങ്ങള്‍ ഉത്തേജിപ്പിക്കുന്നതിലാണ്. അതിനാല്‍ രതിമൂര്‍ച്ഛയെ മാത്രം ലക്ഷ്യം കണ്ടുള്ള സെക്സില്‍ കടന്നുപോകുന്ന വഴികളിലൊന്നും നിങ്ങള്‍ക്ക് ശ്രദ്ധ കിട്ടില്ല. വേഗത്തില്‍ രതിമൂര്‍ച്ഛയിലെത്താന്‍ സ്വയം പ്രവൃത്തിക്കുകയോ പങ്കാളിയെ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. തിരക്കൊഴിവാക്കി ആ അനുഭവത്തെ എന്തുകൊണ്ട് നിങ്ങള്‍ മഴുവനായി ആസ്വദിക്കുന്നില്ല. നിങ്ങളുടെ ആനന്ദത്തെ ദീര്‍ഘിപ്പിച്ച് കൊണ്ടുപോയാല്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാവുന്ന ഒരാള്‍ക്കൊപ്പമാണ് താനെന്ന് അവള്‍ ചിന്തിക്കും. ദൈര്‍ഘ്യമേറിയാല്‍ രണ്ട് പേര്‍ക്കും കൂടുതല്‍ സംതൃപ്തിയും ലഭിക്കും.

പല പുരുഷന്മാരും തിടുക്കപ്പെട്ട് ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടാനണ് ശ്രമിക്കുക. എന്തിനാണ് ഈ തിടുക്കത്തിന്റെ ആവശ്യകത. ഇങ്ങനെ ചെയ്യുന്നത് ഒരിക്കലും പൂര്‍ണതോതില്‍ തൃപ്തി നല്‍കുകയില്ല ദീര്‍ഘകാലയളവില്‍ നിങ്ങള്‍ക്ക് തീരെ നേട്ടം ഉണ്ടാവുകയുമില്ല എന്ന് ആദ്യം അറിയുക. സാവധാനം കാര്യങ്ങള്‍ ചെയ്യുക. ഓരോ കാര്യവും ആസ്വദിക്കുകയും നിങ്ങളോടൊപ്പമുള്ള സ്ത്രീയെ അറിയുകയും ചെയ്യുക. നല്ല രീതിയിലുള്ള ഒരുങ്ങലും, പ്രവൃത്തിയും, വസ്ത്രമുരിയലും, പരസ്പരമുള്ള വദനസുരതവുമൊക്കെ സ്ത്രീകള്‍ ആസ്വദിക്കും. ഇത് കൂടുതല്‍ സംതൃപ്തികരമായ സെക്സ് അനുഭവവേദ്യമാക്കും. ചിലപ്പോള്‍ ആഗ്രഹിക്കുന്നതില്‍ കൂടുതലായി ലഭിക്കുകയും ചെയ്യും.

സ്ത്രീകള്‍ ലോലവികാരങ്ങളുള്ളവരാണ്. അവര്‍ വൈവിധ്യവും, വൈകാരികതയും, ആഴത്തിലുള്ള വികാരങ്ങളും കാംഷിക്കുന്നു. അതിനാല്‍ തുടക്കം മുതല്‍ അവസാനം വരെ തിടുക്കപ്പെടാതെ ഒരു വേഗത നിലനിര്‍ത്തുക. പങ്കാളിയുടെ പ്രതികരണങ്ങള്‍ മനസിലാക്കുകയും അത് പരിഗണിക്കുകയും അതിനൊപ്പം പോവുകയും ചെയ്യുക. അവള്‍ ആഗ്രഹിക്കുന്നതെന്ത് എന്നാണ്, നിങ്ങളാവശ്യപ്പെടുന്നതെന്താണ് എന്നല്ല അറിയേണ്ടത്. വേഴ്ചയ്ക്ക് ശേഷം പലരും തിരിഞ്ഞൊരി കിടപ്പാണ്. എന്നാല്‍ പങ്കാളിയുടെ പെട്ടന്നുള്ള ആവശ്യങ്ങള്‍ക്ക്, അതായത് ആലിംഗനം, ഒട്ടിച്ചേര്‍ന്ന് കിടക്കല്‍, തലോടല്‍ പോലുള്ളവയ്ക്ക് ശ്രദ്ധ നല്കുക. മാനസികമായി അടുപ്പം നല്‍കുന്നതോടൊപ്പം കൂടുതല്‍ ആസ്വാദ്യകത നിങ്ങള്‍ക്ക് അനിഭവപ്പെടുകയും ചെയ്യും.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Comments are closed.