മലയാളം ഇ മാഗസിൻ.കോം

അറിയാമോ മുറികൾക്കുമുണ്ട്‌ മൂഡ്‌, റൂമിലെ ഓരോ നിറങ്ങളും നമ്മിൽ ഉണ്ടാക്കുന്ന ഫീലും അറിയൂ!

നാം എപ്പോഴും ചിലവഴിക്കുന്ന നമ്മുടെ മുറികൾക്കുമുണ്ട്‌ വികാരങ്ങൾ അറിയാമോ! അതിനാൽ തന്നെ മുറികൾക്ക്‌ നിറം തെരഞ്ഞെടുക്കുമ്പോൾ ആ മുറിയുടെ മൂഡിനെക്കുറിച്ചും ചിന്തിക്കണം.

\"\"

ബെഡ്‌ റൂം:
ശാന്തതയും സമാധാനവും വിശ്രാന്തിയും റൊമാൻസുമൊക്കെ വേണം ബെഡ്‌ റൂമിൽ. അതുകൊണ്ട്‌ തന്നെ കടും നിറങ്ങളേക്കാൾ എന്തുകൊണ്ടും നല്ലത്‌ കൂളായിട്ടുള്ള ഇളം നിറങ്ങളാണ് ബെഡ്‌ റൂം മൂഡിന് ചേരുന്നത്‌.

ഡൈനിംഗ്‌ റൂം:
ബേഡ്‌ റൂമിനേക്കാൾ തികച്ചും വ്യത്യസ്തമായ മൂഡാണ് ഡൈനിംഗിന്. കുറച്ച്‌ ഔപചാരികതയും സോഷ്യബിളുമായ ഉണർവ്വുണ്ടാക്കുന്ന നിറങ്ങൾ വേണം ഇവിടെ. ന്യൂറ്റ്രൽ നിറങ്ങളുടെയും കടും നിറങ്ങളുടെയും കോമ്പിനേഷനും കൂൾ നിറങ്ങളുടെ കടും ഷേഡുകളും ഇവിടെ പരീക്ഷിക്കാം.

\"\"

കുട്ടികളുടെ റൂം:
ചിട്ടയും ഔപചാരികതയുമൊന്നും ഇവിടെ വേണ്ട. ക്രിയാത്മകത ഉണർത്തുന്ന ഊർജ്ജ്വസ്വലമായ ഭാവനയെ ജ്വലിപ്പിക്കുന്ന നിറങ്ങളാണ് കുട്ടികളുടെ മുറിയിൽ പരീക്ഷിക്കേണ്ടത്‌. ഉത്സാഹം പകരുന്ന നിറങ്ങൾ കുട്ടികളുടെ മാനസിക ഉല്ലാസത്തിനു നല്ലതാണ്. എന്നാൽ ബ്രൈറ്റ്‌ അധികമാകരുത്‌. അത്‌ കുട്ടികളുടെ മനസിനെ വല്ലതെ ഉത്തേജിപ്പിച്ച്‌ ഹൈപ്പർ ആക്ടീവ്‌ ആക്കിയേക്കും.

ഓരോ നിറങ്ങളും ഉണർത്തുന്ന വികാരം
നീല: ആകാശത്തിന്റെയും കടലിന്റെയും നിറമായ നീല കൂൾ നിറമാണ്. ചുവരിനും കുളിർമ്മ പ്രദാനം ചെയ്യുന്നു. ഒപ്പം ഉത്സാഹം ഉണർത്തുന്ന നിറമാണ് കടും നീല നിറം.

പച്ച: പ്രകൃതിയുടെ നിറമായ പച്ച ശാന്തത പകരുന്നു. എന്നാൽ ഇരുണ്ട ഷേഡ്‌ നല്ലതല്ല.

\"\"

വെള്ള: ന്യൂട്രൽ ഷേഡാണ്. എന്നാൽ വെറും വെള്ള വിരസതയാണ് പ്രദാനം ചെയ്യുക അതിനാൽ മറ്റു നിറങ്ങുളുമായുള്ള കോമ്പിനേഷൻ കൊണ്ട്‌ എലഗന്റ്‌ ആക്കാം.

കറുപ്പ്‌: ക്ലാസിക കളറാണ് കറുപ്പ്‌. വിഷമം പ്രദാനം ചെയ്യുന്ന കറുപ്പ്‌ ചില ഭാഗങ്ങളിൽ ഹൈലൈറ്റ്‌ ചെയ്യാനോ അലങ്കാരത്തിനോ മാത്രം ഉപയോഗിക്കാം.

ചുവപ്പ്‌: ഊർജ്ജ്വസ്വലത തരുന്ന വാം നിറമാണ് ചുവപ്പ്‌. വളരെ ഒതുക്കത്തോടെ മാത്രം ഹൈലൈറ്റിനോ അലങ്കാരത്തിനോ ഉപയോഗിക്കാം. ഉണർവ്‌ പകരുന്ന കടും ചുവപ്പ്‌ മനസിനെ കൂടുതൽ സങ്കീർണ്ണമാക്കാം, ഉത്തേജിപ്പിക്കാം. സൂഷ്മതയോടെ മാത്രമേ ഇന്റീരിയറിൽ ഉപയോഗിക്കാവൂ.

ഓറഞ്ച്‌: വാം നിറമായ ഇളം ഓറഞ്ച്‌ പ്രസരിപ്പിന്റെ നിറമാണ്. കടും ഷേഡുകളാണെങ്കിൽ കൃത്യമായി ഉപയോഗിച്ച്‌ റൂമിനകം ഉല്ലാസഭരിതമാക്കാം.

\"\"

പിങ്ക്‌: റോമാന്റിക്‌ നിറമാണ് പിങ്ക്‌. സൂത്തിംഗും ആശ്വാസവും മനസിന് ഇണക്കവും പകരും. മനോഹരമായി സ്റ്റൈലിഷ്‌ ചെയ്യാം. കുട്ടികളുടെ മുറിക്കും അനുയോജ്യം.

മഞ്ഞ: ലൈറ്റ്‌ മഞ്ഞ പ്രസരിപ്പേകും. സൂഷ്മതയോടെ ഉപയോഗിച്ചില്ലെങ്കിൽ കണ്ണിൽ കുത്തും. അടുക്കളയ്ക്ക്‌ ബട്ടർ യെല്ലോ ഇണങ്ങും. കാരണം ഇത്‌ പ്രശാന്തമായ നിറമാണ്. അൽപം ഡാർക്ക്‌ കൃത്യതയോടെ കുട്ടികളുടെ മുറികൾക്കും ഉപയോഗിക്കാം. പ്രസരിപ്പേകുന്ന കോമ്പിനേഷനാണ് വെള്ളയും മഞ്ഞയും.

ബ്രൗൺ: ക്ലാസിക്‌ നിറമായ ബ്രൗൺ പരമ്പരാഗത ശൈലിക്ക്‌ അനുയോജ്യമാണ്. ആഢ്യത്വം പകരുന്ന ബ്രൗൺ ആധുനിക ശൈലിയിലും വിവിധ ഷേഡുകളിൽ ഉപയോഗിക്കാം.

Avatar

Staff Reporter