22
October, 2017
Sunday
06:38 AM
banner
banner
banner

മോഹൻലാൽ കമ്യൂണിസ്റ്റായി, കോൺഗ്രസായി, ആം ആദ്മിയുമായി: ഇതാ 3 തെളിവുകൾ

2496

മോഹൻലാലിനെന്താ കൊമ്പുണ്ടോ??? അദ്ദേഹം ആരെ കുറിച്ച് പറഞ്ഞാലും എന്തിനെ കുറിച്ച് പറഞ്ഞാലും അതിനൊക്കെ ഇടംകോലുമായി ചിലർ എത്തും. ചിലർ അങ്ങനെയാണ് ഇത്തരത്തിൽ സമൂഹത്തിൽ പേരും പ്രശസ്തിയും ഉള്ളവർ എന്തെങ്കിലും ഒക്കെ നല്ല കാര്യം പറഞ്ഞാലും അതിൽ ഒരു കുത്തിത്തിരിപ്പ് ഉണ്ടാക്കി അവരെ എതിർത്ത് ര ണ്ട് വാക്ക് പറഞ്ഞില്ലെങ്കിൽ അവർക്ക് എന്തോ ഒരു ‘ഇതാ’ണ്. പ്രത്യേകിച്ച് മോഹൻലാൽ പറയുന്നതാണ് പലർക്കും സഹിയ്ക്കാ ൻ കഴിയാത്തത്. പക്ഷേ അദ്ദേഹം പറയാതിരിക്കു മോ??, അതില്ലതാനും. ‘നീ പോ മോനേ ദിനേശാ’ എന്ന മട്ടാണ് അദ്ദേഹത്തിന് എപ്പോഴും. ആരോടും പരിഭവമില്ലാ.., എന്നാൽ ആരോടും പ്രത്യേകിച്ച് സ്നേഹക്കൂടുതൽ കാണിയ്ക്കാറുമില്ല. തന്റെ അഭിപ്രായങ്ങൾ അത് വേണ്ട പോലെ അവതരിപ്പിക്കാൻ മോഹൻലാലിനറിയാം. അതുകൊണ്ടാണല്ലോ അദ്ദേഹം ഒരു ‘complete actor’ ആയത്.

2012 മേയ് മാസത്തിലെ അദ്ദേഹത്തിന്റെ ബ്ലോഗ് രണ്ട് അമ്മമാരെ കുറിച്ചായിരുന്നു. ബ്രെയിൻ അറ്റാക്ക് വന്ന് ബോധം നഷ്ടപ്പെട്ടു കിടക്കുന്ന സ്വന്തം അമ്മയും പിന്നെ മുഖത്ത് അമ്പതിലധികം വെട്ടുകൾ എറ്റുവാങ്ങി മരിച്ചു വീണ ടി.പി. ചന്ദ്രശേഖരന്റെ അമ്മയും ആയിരുന്നു അന്നത്തെ വിഷയം. ‘അമ്മമാർക്കറിയാം അവരിരിയ്ക്കെ മക്കൾ പോകുന്നതിന്റെ വേദന. നെഞ്ചിൽ നന്ദിയും സ്നേഹവും കെട്ടുപോകാത്ത മക്കൾക്കറിയാം അമ്മയെ തനിച്ചാക്കി പിരിയേണ്ടി വരുന്നതിന്റെ വേദന’. ആശുപത്രി കിടക്കയിൽ അമ്മയ്ക്കരുകിൽ ഇരിക്കുമ്പോൾ ആണ് ജീവന്റെ വിലയും അതിന്റെ കനിവുകളും ഏറ്റവും ആഴത്തിൽ താൻ മനസ്സിലാക്കിയതെന്നും അദ്ദേഹം ആ ബ്ലോഗിൽ സൂചിപ്പിയ്ക്കുന്നുണ്ട്. മനുഷ്യരെന്ന് വിളിയ്ക്കാൻ പാടില്ലാത്ത ഒരു സംഘം നിർദാക്ഷണ്യം ചതിവിൽപ്പെടുത്തി ഒരു മനുഷ്യനെ വെട്ടി കൊന്നതിലെ തന്റെ വേദന ഇങ്ങനെയാണ് അദ്ദേഹം ബ്ലോഗിൽ കുറിച്ചത്.., ‘ഇതിലെ രാഷ്ട്രീയം ഒന്നും എനിക്കറിയില്ല, പക്ഷേ ഒന്ന്പറയുന്നു, കൊല്ലുകയും കൊല്ലിയ്ക്കയും ചെയ്യുന്നവർ പൊറുക്കുന്ന ഈ നാട്ടിൽ ജീവിക്കാൻ മടി തോന്നുന്നു, പേടി തോന്നുന്നു, മടുപ്പ് തോന്നുന്നു.., കേരളമൊരു ഭ്രാന്താലയമായി മാറുകയാണോ..’ എന്ന്. അന്ന് അദ്ദേഹത്തിന്റെ ഈ ബ്ലോഗ് പുറത്ത് വന്നപ്പോൾ പലരും പറഞ്ഞു മോഹൻലാൽ ഒരു കോൺഗ്രസ് അനുഭാവിയാണെന്ന്. അദ്ദേഹത്തിലെ പച്ച മനുഷ്യന്റെ മനുഷ്യത്വമല്ല അവർ അതിൽ കണ്ടത്.

http://www.thecompleteactor.com/articles2/2012/05/469/

പിന്നൊരിക്കൽ അദ്ദേഹം സദാചാര പോലീസ് നടപടിയെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹത്തിൽ ഒരു കമ്യൂണിസ്റ്റ്കാരന്റെ വേഷപ്പകർച്ചയെന്ന് ഇവർ വിളിച്ച് കൂവി. ഒരു പൗരൻ എന്ന നിലയിലെ അദ്ദേഹത്തിലെ പൊതു വികാരത്തെ അവർ കണ്ടില്ലെന്ന് നടിച്ചു.

http://www.thecompleteactor.com/articles2/2014/11/the-moral-question-freedom-policing-and-discretion-2/

എന്നാൽ 2013ൽ ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ അത്ഭുതകരമായ വൻ വിജയത്തെ പ്രകീർത്തിച്ച് അദ്ദേഹം തന്റെ ബ്ലോഗിൽ ഇങ്ങനെ കുറിച്ചു. ‘ജനാധിപത്യം എന്ന മനോഹരമായ അവസ്ഥയുടെ ജാലങ്ങൾ വിസ്മയത്തോടെ കണ്ട് നിൽക്കാറുണ്ട്. “മാളികമുകളേറിയ മന്നന്മാരെ തോളിൽമാറാപ്പ് കേറ്റി” വിടുകയും ഇന്നലെവരെ ആരുമറിയാത്തവരെ ഇന്നിന്റെ സിംഹാസനത്തിലിരുത്തുകയും ചെയ്ത് നിരന്തരം നവീകരിക്കുന്ന ഈ കാഴ്ചകൾ തീർച്ചയായും ഒരത്ഭുതം തന്നെയാണ്’ എന്ന്. പലരും ഇത് വായിച്ച് കഴിഞ്ഞപ്പോൾ അദ്ദേഹം ആം ആദ്മി അനുഭാവിയായി ചിത്രീകരിച്ചു. അദ്ദേഹത്തിലെ വെറും സാധാരണ മനുഷ്യനെ അവർ കണ്ടില്ല.

http://www.thecompleteactor.com/articles2/2013/12/delhi-more-a-revelation-than-a-revolution/

അവർ എഴുതി, മോഹൻലാൽ കടുത്ത ബി ജെ പി അനുകൂലിയാണെന്ന്. (Next Page)

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments


Gayathri Devi | Executive Editor


Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *